Friday, April 29, 2011

എന്റെ കൊച്ചു മാലാഖ …..

ഡിംഗ് ടോന്ഗ്.. ഡിംഗ് ടോന്ഗ്.. .ക്ലോക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് കൊണ്ടാണ് ഡേവിഡ്‌ ഉണര്‍ന്നത്.ചുറ്റും കൂരിരുട്ട് .ഉറക്കതിലെപ്പോലോ കണ്ട മധുരമായ സ്വപ്നത്തിന്‍റെ ഓര്മ അയാളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസമായി വിരിയുന്നുണ്ടായിരുന്നു ...രണ്ടു മൂന്നു നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ അയാള്‍ക്ക് യാതര്ത്യതിലേക്ക് തിരിച്ചെത്തുവാന്‍ .കാലുകളില്‍ നിന്ന് മുകളിലേക്ക് അരിച്ചു കയറുന്ന വേദന അയാളെ സത്യത്തിന്റെ കഠിനമായ മുഖത്തെ എടുത്തു കാട്ടി .അതെ …തനിപ്പോലും അതേയ് ബെഡില്‍ തന്നെയാണ് .ഹോസ്പിടലിന്റെ ഒരു തരാം മരവിച്ച ഗെന്ധം നസരെന്ദ്രങ്ങള്‍ക്ക് പരിച്ചയംയിരിക്കുന്നു .കല്മുട്ടുകള്‍ക്ക് താഴെയായി കുത്തി തുന്നിയ മുറിവായ ഇപ്പോളും വേദനിക്കുന്നുണ്ട്‌ .കല്മുട്ടുകളുടെ താഴെ ഉള്ള ശൂന്യത അയാളുടെ കണ്ണുകളില്‍ വിറങ്ങലിച്ച ഒരു വേദനയായി ഉറഞ്ഞു കൂടി ..പിന്നെ അത് താഴേക്ക്‌ വീണു തലയിനയെ നനച്ചു കൊണ്ടേ ഇരുന്നു.. ഒരു ബഹുരാഷ്ട്ര കമ്പന്യിലെ അസിസ്റ്റന്റ്‌ മാനേജര്‍ ആയിരുന്നു ഡേവിഡ്‌ .വര്‍ക്ക്‌ ഈസ്‌ വോര്ഷിപ് എന്നതായിരുന്നു ദാവിടിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം .അധികം ഒന്നും വലിയ സുഹൃത്ത് ബന്ധം ഇല്ലാതിരുന്ന ഡേവിഡ്‌ തന്‍റെ ജീവിതത്തില്‍ തികച്ചും സംതൃപ്തനായിരുന്നു .വൈകുന്നേരങ്ങളില്‍ അല്‍പ നേരം കടല്‍ക്കരയില്‍ ഏകാനയിരിക്കുംപോലുള്ള നിമിഷങ്ങള്‍ അയാളുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു .ആകാശത്ത് മറിഞ്ഞു വീണ ചായകൂട്ടുകള്‍ എന്നും അയാള്‍ക്ക് പുതിയ പുതിയ ചിത്രങ്ങള്‍ വരച്ചു കാണിക്കാറുണ്ടായിരുന്നു ..കടല്‍ കരയിലെ തണുത്ത കാറ്റില്‍ ആ വര്‍ണക്കൂട്ടുകള്‍ കാണുമ്പോള്‍ അയാള്‍ ഈ ലോകത്തിന്‍റെ ലെഹരി പൂര്‍ണമായും ആസ്വദിക്കുമായിരുന്നു … പൂ വേണോ സര്‍.. പൂ ..കടല്‍ക്കരയിലെ സൌന്ദര്യത്തില്‍ തന്നെ തന്നെ മറന്നിരുന്ന അയാളുടെ ബോധ മണ്ഡലത്തിലേക്ക് ആ ചോദ്യം കുറച്ചൊന്നുമല്ല അലോസരം ഉണ്ടാക്കിയത് .ഉള്ളിലെ ദേഷ്യം മറച്ചു വെക്കാതെ തന്നെ അയാള്‍ ആ ചോദ്യകര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി ..മുഷിഞ്ഞുലഞ്ഞ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി ..18 വയസു തോന്നുമെങ്കിലും ജീവിതത്തിന്‍റെ പ്രാരാബ്ധങ്ങള്‍ അവളുടെ കണ്ണുകളില്‍ കൂടുതല്‍ ആഴം വിളിച്ചോതി ..മെലിഞ്ഞു കുന്തിച്ച ഒരു രൂപം .എങ്കിലും എന്തോ ഒരു ഐശ്യര്യം അവളുടെ മുഖത്തുണ്ടായിരുന്നു …പൂ വേണോ സര്‍ ..പൂ ..തോളില്‍ തൂക്കി ഇട്ടിരുന്ന മുല്ല പൂ മലകളില്‍ ഒരെണ്ണം നീട്ടി കൊണ്ട് അവള്‍ വീണ്ടും ചോദിച്ചു ..സര്‍ നല്ല മണമുള്ള മാലയാണ് .ഒരണ്ണം വാങ്ങി ചേച്ചിക്ക് കൊടുക്കൂ ..അത് കേട്ട് അയാള്‍ ഒന്നു മന്ദഹസിച്ചു ..അയാളുടെ മന്ദഹാസത്തിന്റെ അര്‍ഥം പിടികിട്ടിയിട്ടാകണം അവള്‍ ആകെ ഒരു വിളറിയ ചിരി ചിരിച്ചു കൊണ്ട് പതുക്കെ നടന്നകന്നു .എന്തിനനെന്നറിയില്ല ഡേവിഡ്‌ ആ പെണ്‍കുട്ടിയെ തിരികെ വിളിച്ചു ഒരു മുല്ല പൂ മാല വാങ്ങി .. നിന്‍റെ പേരെന്താ ..അയാള്‍ ചോദിച്ചു .. സീത ….ഒട്ടും താമസം ഇല്ലാതെ അവള്‍ മറുപടി പറഞ്ഞു.. ചേച്ചി ഇല്ലെങ്കില്‍ പിന്നെ എന്തിനാ സര്‍ മാല വാങ്ങുന്നത്..വിളരിയതനെങ്കിലും അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോള്‍ അയാള്‍ ഒന്ന് അത്ഭുതപ്പെട്ടു ..ഡേവിഡ്‌ അതിനു മറുപടി ആയി ഒന്ന് മന്ദഹസിച്ചു .സീത ചിരിച്ചു കൊണ്ട് അകലേക്ക്‌ നീങ്ങി ..പൂ വേണോ സര്‍ പൂ ..അവള്‍ മറ്റാരോടോ വില പെശുന്നത് ദൂരെ നിന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു .. ഇതിനു മുന്‍പും ഇതേ പോലെ കുറെ ആള്‍ക്കാരെ അയാള്‍ കടല്‍ക്കരയില്‍ കണ്ടിട്ടുണ്ട് .പൂ ,ചിത്രങ്ങള്‍ അങ്ങനെ ഒരൂ ഓരോ കച്ചവട വസ്തുക്കളുമായി എത്രയോ ആള്‍ക്കാര്‍ .പക്ഷെ ഡേവിഡ്‌ എന്തുകൊണ്ടോ അവളെ ശ്രേധിക്കാന്‍ തുടങ്ങി .അവളുടെ കയ്യില്‍ നിന്ന് പൂ വാങ്ങുന്നത് ഒരു ശീലമായി തുടങ്ങി .എപ്പോളോ അയാള്‍ അവളെ കുറിച്ച് അന്വേഷിച്ചു .അച്ഛനും അമ്മയും ഇല്ലാ ..ആകെ ഉള്ളത് ഒരു അനിയന്‍ മാത്രമാണ് .എപ്പോളോ അയാള്‍ പോലും അറിയാതെ അവളും അറിയാതെ ഡേവിഡ്‌ സീതയെ സ്നേഹിച്ചു തുടങ്ങുക ആയിരുന്നു .അയാള്‍ പലപ്പോളും ആലോചിച്ചു നോക്കി .കൂട്ടിയും കുറച്ചും കഴിഞ്ഞു അയാള്‍ തിരിച്ചെത്തിയത്‌ തുടങ്ങിയിടത് തന്നെ ആയിരുന്നു .പിന്നീടെപ്പോലോ അവളോട്‌ തന്റെ മനസിലുള്ളത് തുറന്നു പറഞ്ഞപ്പോള്‍ ,അവളുടെ കണ്ണുകളില്‍ നിന്നും ഊര്‍ന്നു വീണ തുള്ളികളില്‍ അയാള്‍ കണ്ടത് അവളുടെ ഒരു ജീവിതത്തിന്‍റെ മുഴുവന്‍ കറുത്ത ദിനരാത്രങ്ങള്‍ ആയിരുന്നു .വേദനയുടെയും ഒറ്റപ്പെടലിന്റെയും നിഴല്ക്കുത്തുകള്‍ അവളുടെ ചുണ്ടുകള്‍ വിരയലോട് കൂടി മന്ത്രിക്കുന്നുണ്ടായിരുന്നു .അസ്ത്രപ്രേഞ്ഞയായി നില്‍ക്കുന്ന അവളെ മാറോടു ചേര്‍ത്ത് പുണരുമ്പോള്‍ അവളുടെ മനസിന്‍റെ തേങ്ങലുകള്‍ അയാള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു .. വാലന്‍ന്റൈന്‍’സ ഡേ !!!!എല്ലാ പ്രേനയിക്കുന്നവരുടെയും ദിവസം .എന്നും കടല്‍ക്കര അവര്‍ക്ക് ഒരു പ്രണയ സങ്കേതം ആയിരുന്നു എങ്കിലും ഇന്ന് ഒരു പ്രത്യക ദിനം ആണല്ലോ ..കടല്‍ തീരത്ത് പതിവില്ലാത്ത തിരക്ക് .തിരക്കുകളില്‍ നിന്നൊഴിഞ്ഞു അവര്‍ അടുത്തുള്ള പൂന്തോട്ടത്തിലെ ഭീമാകാരമായ മത്സ്യ പ്രതിമയുടെ താഴെ ഇരുന്നു .കാനായി കുഞ്ഞി രാമന്‍റെ മനോഹരമ ശില്‍പം .സമയം വൈകി ..ആര്‍ക്കന്റെ രേക്ത നിറമുള്ള കിരണങ്ങള്‍ അവളുടെ കവളിലെ അരുണിമ കൂട്ടുന്നതായി അയാള്‍ക്ക് തോന്നി .പ്രേമത്തിന്‍റെ മനോഹരമായ സുഗന്ധം രണ്ടു പേരും മതി വരുവോളം ആസ്വദിക്കുക ആയിരുന്നു …. ഭും!!!!ഭും!!!! ഭും!!!!ഭും!!!! ശരീരം ആകെ നുറുങ്ങുന്ന വേദന ഡേവിഡ്‌ അറിയുന്നുണ്ടായിരുന്നു .അസ്പഷ്ടമായ നിലവിളികള്‍ അയാളുടെ ചെവികളില്‍ ഒരു യുദ്ധത്തിന്‍റെ പ്രതീതി ഉളവാക്കി ..അബോധാവസ്ഥയിലും രൂക്ഷമായ വെടിമരുന്നിന്റെ ഗെന്ധം അയാള്‍ തിരിച്ചറിഞ്ഞു .സ്വന്തം ശരീരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുടെ ചൂട് അയാള്‍ തിരിച്ചറിയുന്നു..വേദന കൊണ്ട് ഞരങ്ങുംപോളും അയാളുടെ ചുണ്ടുകള്‍ സീത എന്ന് മന്ത്രിച്ചു കൊണ്ടേ ഇരുന്നു … ഡേവിഡ്‌ കണ്ണ് തുറക്കുമ്പോള്‍ അയാള്‍ ഹോസ്പിടല്‍ ബെഡില്‍ ആയിരുന്നു .മത വാദികളുടെ പ്രതിഷേധം അയാളുടെ കാലുകള്‍ ഒരു ഓര്‍മ ആക്കി മാറ്റി .ജീവിതത്തില്‍ എന്നും കൂടെ എന്ന് കരുതി സ്നേഹിച്ച സീത നല്ല കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കി വെച്ച് കൊണ്ട് ഒരു പിടി പൂക്കള്‍ക്കുള്ളില്‍ മറഞ്ഞു .അയാളെ പോലെ പലരെയും അവിടെ അടുത്തുള്ള കിടക്കകളില്‍ അയാള്‍ കണ്ടു … ഡേവിഡ്‌ കരയുകയാണോ ????സ്നേഹത്തോടു കൂടിയുള്ള ആ ചോദ്യം കേട്ട് കൊണ്ടാണ് ഡേവിഡ്‌ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത് .മുന്‍പില്‍ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ഒരു സിസ്റ്റര്‍ .അവര്‍ അയാളുടെ നെറ്റിയില്‍ സ്നേഹപൂര്‍വ്വം ഒന്ന് തലോടി .. ഒന്നുമില്ല ..ഒന്നുമില്ലാ ..എന്‍റെ കൊച്ചു മാലാഖാ ..അയാള്‍ അവ്യക്തമായി പിറുപിറുക്കുന്നുണ്ടായിരുന്നു .....