Thursday, May 19, 2011

ഈ കണ്ണുനീര്‍ തുടക്കാന്‍ നിങ്ങള്‍ക്കാകുമോ?


സൂര്യന്റെ കിരണങ്ങള്‍ ശക്തമായി കണ്ണുകളിലേക്കു അടിച്ചു തുടങ്ങിയപ്പോളാണ് ജീവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതു.അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നപ്പോള്‍ താഴെ നിന്നും ടിപ്പുവിന്റെ മുരളിച്ച അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.റോഡരികില്‍ കീറ ചാക്കുകള്‍ വകച്ചു കെട്ടിയ ചെറിയ ഒരു കൂടാരം ആണ് ജീവന്റെയും അവന്റെ അമ്മയുടെയും  വാസസ്ഥലം.എപ്പോള്‍ വേണമെങ്കിലും മുനിസിപാലിടിക്കാര്‍ അതും പൊളിച്ചു കളയും എന്ന്  അവന്റെ ഇത് വരെ ഉള്ള അനുഭവങ്ങളില്‍ നിന്നും അവനു മനസിലായിട്ടുണ്ട്.അവന്റെ ഈ ചെറു പ്രായത്തിനുള്ളില്‍ അവന്‍ ഏതൊക്കെയോ മഹാനഗരങ്ങളുടെ റോഡരികില്‍ ഉറങ്ങിയിട്ടുണ്ട് എന്ന് അവനു തന്നെ ഓര്‍മയില്ല..

അടിവയറ്റിലെവിടെയോ വിശപ്പിന്റെ നിലവിളി കഠിനമായി തുടങ്ങിയപ്പോള്‍ അവന്‍ പതുക്കെ എണീറ്റു.അവന്റെ കണ്ണുകള്‍ ആ ചെറിയ കൂടാരത്തിനുള്ളില്‍ പരതി നടന്നു.ഒരു മൂലക്കായി അടച്ചു വെച്ചിരിക്കുന്ന തുരുമ്പിച്ച പാത്രം അവന്‍ ഉയര്‍ത്തി നോക്കി. തണുത്തുറഞ്ഞ തലേ ദിവസത്തെ ചോറാണ് അവന്‍ പ്രതീക്ഷിച്ചതെങ്കിലും പതിവിനു വിപരീതമായി അതിനുള്ളില്‍ 2 കഷണം ബ്രെഡ്‌ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.അവിടവിടെ പൂപ്പല്‍ പിടിച്ചു തുടങ്ങിയ ബ്രെഡ്‌ ആര്തിയോടു കൂടി അകത്താക്കുമ്പോള്‍ അവന്റെ മനസ് മുഴുവന്‍ വൈകിട്ട് അമ്മ കൊണ്ട് വരാന്‍ പോകുന്ന പിറന്നാള്‍ ഉടുപ്പിന്റെ വര്‍ണപ്പകിട്ടുകള്‍  ആയിരുന്നു.ഒരു ചെറിയ കഷണം ബ്രെഡ്‌ ടിപ്പുവിനും ഇട്ടു കൊടുത്തതിനു ശേഷം അവന്‍ പുറത്തുള്ള മുനിസിപ്പാലിറ്റി ടാപിനരികിലേക്ക് നടന്നു. .
"പിറന്നാള്കാരന്‍ രാവിലെ എണീറ്റോ?.."സ്നേഹം നിറഞ്ഞ ആ ചോദ്യം കേട്ട് ജീവന്‍ തിരിഞ്ഞു നോക്കി..ഓ..മജീദിക്ക ആണ്..അങ്ങനെ വിളിക്കാന്‍ പാടില്ല എന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെങ്കിലും അവന്‍ എന്തോ അമ്മ വിളിക്കുന്നത്‌ പോലെ തന്നെ വിളിക്കാന്‍ ആണ് ഇഷ്ടം. മജീദിക്കയുടെ മക്കള്‍ ഇക്കയെ ഉപേക്ഷിച്ചതാണ് പോലും. ഇപ്പൊ അയാളും അമ്മയെ പോലെ റോഡരികിലെ പാട്ട പെരുക്കലാണ് പണി. അയാള്‍ ചിര്ച്ചു കൊണ്ട്  ഒരു ചോക്ലേറ്റ് എടുത്തു അവന്റെ നേരെ നീട്ടി. ഒരു വിളറിയ പുഞ്ചിരിയിടെ ജീവന്‍ അത് വാങ്ങി.. തനിക്കു ജീവന്‍ എന്ന് ഒരു പേരുണ്ടെന്ന് അവനു മനസിലാകുന്നത് മജീദിക്ക വിളിക്കുമ്പോള്‍ മാത്രമാണല്ലോ എന്ന് അവന്‍ ഓര്‍ക്കുക ആയിരുന്നു . മറ്റുള്ളവര്‍ക്കെല്ലാം താനും അമ്മയും തെണ്ടിയും  തെണ്ടിയുടെ മകനും ആണല്ലോ..പണ്ടെങ്ങോ അടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ പോയപ്പോള്‍ തെണ്ടികള്‍ ഞങ്ങളുടെ കൂടെ കളിക്കണ്ട എന്ന് പറഞ്ഞു അവര്‍ പരിഹസിച്ചത്‌ ഇന്നും അവനു ഓര്‍മയുണ്ട്. പിന്നീടു എപ്പോളോ താന്‍ അതെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ മുഖം ഇന്നും ഒരു വേദനയായി അവന്റെ മനസ്സില്‍ നിഴലിക്കുന്നുണ്ട്. ഇനി ഒരിക്കലും അതെ കുറിച്ച് അമ്മയോട് സംസാരിക്കില്ല എന്ന് അവന്‍ തീരുമാനിക്കുകയായിരുന്നു...

"നീ ഒരിക്കലും നിന്റെ അമ്മയെ വിഷമിപ്പിക്കരുത്.."അകലേക്ക്‌ നടന്നു നീങ്ങുമ്പോള്‍ മജീദിക്ക പറയുന്നത് കേട്ട് അവന്‍ തലകുലുക്കി.എപ്പോളും എന്തിനാണ്  ഇയാള്‍ ഇങ്ങനെ പറയുന്നത് എന്ന് അവന്‍ ആലോചിക്കാതെയും ഇരുന്നില്ലാ.

കഠിനമായ മേട വേനലിന്റെ ചൂട് അവന്റെ കുരുന്നു ശരീരത്തെ തളര്തുന്നുണ്ടായിരുന്നു എങ്കിലും അവന്‍ വെറുതെ റോഡരികില്‍ കൂടി നടന്നു. കൂടെ അവന്റെ ടിപ്പുവും ഉണ്ട്. പുറത്തിറങ്ങി നടക്കാന്‍ പാടില്ല എന്ന് അമ്മ കര്‍ശനമായി പറഞ്ഞിട്ടുണ്ടെങ്കിലും  അമ്മ പോയി കഴിഞ്ഞാല്‍ ഫുള്‍ സമയവും ഇത് തന്നെ ആണ് അവന്റെ പരിപാടി..പെട്ടെന്നാണ് തൊട്ടടുത്ത കടത്തിണ്ണയില്‍ ഒരു തീപ്പെട്ടികൂട് അവന്റെ കണ്ണില്‍ പെട്ടത്. തീപ്പെട്ടി കൂട് പറക്കുന്നത് അവന്റെ ഒരു പ്രധാന വിനോദമായി മാറിയിട്ടുണ്ട്..അവിടെക്കൊടിയെത്തിയ അവനെ കടക്കാരന്‍ ചീത്ത പറഞ്ഞു ഓടിക്കുമ്പോള്‍ അവന്റെ കാതുകളില്‍ തെണ്ടി എന്ന പേര് കാരമുള്ളു പോലെ വന്നു തറക്കുന്നുണ്ടായിരുന്നു ...എന്തിനെന്നറിയാതെ ടിപ്പുവിനെ ശകാരിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..
ഇത് ഒരു സ്ഥിര സംഭവം ആയതു കൊണ്ട്ടയിരിക്കണം അവന്‍ പെട്ടെന്ന് തന്നെ അതെക്കുറിച്ച് മറന്നു.അവന്‍ തൊട്ടടുത്ത തുണിക്കടയെ ലക്‌ഷ്യം  ആക്കി  നടന്നു. അവിടെ അവന്‍ നിറയെ പുള്ളികള്‍ ഉള്ള ഒരു ഉടുപ്പ് നോക്കി വെച്ചിട്ടുണ്ട്.പിറന്നാളിന് അത് വാങ്ങി തരാം എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.കടയുടെ മുന്‍പില്‍ എത്തിയ അവന്‍ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി..

ഹാവൂ ..അത് അവിടെ തന്നെ ഉണ്ട്..ആ ഉടുപ്പ് ഇട്ടു നില്‍ക്കുന്ന രംഗം അവന്‍ ഒന്നും മനസ്സില്‍ ഓര്‍ത്തു.
അവന്‍ പോലും അറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിലേക്ക്‌ ഓടിയെത്തി.ദൂരെ എവിടെയോ 4 മണിയുടെ സൈരെന്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവന്‍ അതി വേഗം വീട്ടിലേക്കു തിരിച്ചു.
അമ്മ വരാരായിട്ടുണ്ട് .അതിനു മുന്‍പ് വീട്ടിലെത്തിയില്ലെങ്കില്‍ തല്ലു ഉറപ്പു തന്നെ...അവന്‍ വീട്ടിലേക്കു ഓടി..
  
ഭൂം ഭൂം ..ഭൂം ഭൂം..

തന്റെ ചെറിയ കുടിലിനുള്ളിലേക്ക്  കയറുമ്പോള്‍ ഭീകരമായ ഒരു മുഴക്കം ദൂരെ എവിടെയോ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.അമ്പരപ്പോട് കൂടി തിരിഞ്ഞു നോക്കിയ അവന്‍ മുകളില്‍ അകാശത്തായി പുക ഒരു മറ ഉണ്ടാക്കുന്നത്‌ കണ്ടു അത്ഭുതപ്പെട്ടു..പണ്ടെങ്ങോ പൂരത്തിന് പോയപ്പോള്‍ പരിചിതമായ വെടിമരുന്നിന്റെ മണം അവന്റെ മൂക്കുകളിലേക്ക് ഇരച്ചു കയറി.എവിടെയൊക്കെയോ ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും ഫയര്‍ എഞ്ചിന്റെ ഇരമ്പവും ഒരു ഉത്സവത്തിന്റെ പ്രതീതി അവനില്‍ ഉണ്ടാക്കി.വെടിമരുന്നിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ച നേരില്‍ കാണാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖം അവന്റെ മുഖത്ത് ഒരു ആവരണം ഉണ്ടാക്കി.എങ്കിലും അമ്മ കൊണ്ടുവരാന്‍ പോകുന്ന  പുതിയ ഉടുപ്പിനെക്കുറിച്ചു ഓര്‍ത്തപ്പോള്‍ അവന്റെ മുഖത്ത് ഒരു നൂറു സൂര്യന്മാര്‍ ഒന്നിച്ച്ചുണര്‍ന്നു.മധുരതരമായ ആ ഓര്‍മയില്‍ മുഴുകി ഇരുന്ന ജീവന്‍ എപ്പോളോ ഉറക്കത്തിന്റെ ചിരകുകളിലേക്ക് വീണു..

"അതെ ..ഇത് തന്നെ ആണ് വീട്..മോനെ ജീവാ.."പുറത്തെവിടെയോ അസ്പഷ്ടമായ  സംഭാഷണം കേട്ട് കൊണ്ടാണ് ജീവന്‍ കണ്ണ് തുറന്നത്..അവന്‍ ചുറ്റും നോക്കി..ഇല്ലാ..അമ്മ ഇന്യും എത്തിയിട്ടില്ലാ.പുതിയ ഉടുപ്പിനെ കുറിച്ചുള്ള ഓര്മ അവനെ അസ്വസ്ഥനാക്കുന്നുണ്ടയിരുന്നു..പെട്ടെന്നാണ് ആ കുടിലിന്റെ തഴപ്പായ വകഞ്ഞു മാറ്റിക്കൊണ്ട് ആരൊക്കെയോ ഉള്ളിലേക്ക് കയറി വന്നത്.അവനു മജീദിക്കയെ മാത്രമേ മനസിലായുള്ളൂ. കൂടെ ഉള്ളവരുടെ ക്യാമറയില്‍ നിന്നും മിന്നുന്ന ഫ്ലാഷ് അവനെ അത്ഭുതപ്പെടുത്തി. അതിനിടയില്‍ അവന്റെ അരികിലെത്തിയ മജീദിക്ക അവനെ ചേര്‍ത്ത് പിടിച്ചു.

ഒന്നുമില്ല ഒന്നുമില്ല എന്ന് മന്ത്രിക്കുന്ന ആ വൃദ്ധന്റെ ശബ്ദം ഇടറുന്നില്ലേ എന്ന് തോന്നിയ അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി.ആ തളര്‍ന്ന നയനങ്ങള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു അവന്റെ കുഞ്ഞു മനസ് ഒന്ന് പിടഞ്ഞു.ഇത്ര നേരമായിട്ടും അമ്മ വന്നില്ല എന്ന് അയാളോട് പരിഭവം പറഞ്ഞപ്പോള്‍ ആ വൃദ്ധന്‍ ഒന്ന് ഉറക്കെ തേങ്ങി പോയി .പുതിയ ഉടുപ്പിനെക്കുറിച്ചു  പറയണം എന്നുണ്ടായിരുന്നു എങ്കിലും അയാളുടെ കണ്ണുനീര്‍ അവനെ നിശബ്ധനാക്കി.തന്റെ വീടിനുള്ളില്‍ ഇത്രയും ആള്‍ക്കാര്‍ എന്തിനു വന്നു എന്ന ചോദ്യം ജീവനെ അപ്പോളും അലട്ടുന്നുണ്ടായിരുന്നു.

"പാവം കുട്ടി..ഇത്ര ചെറുപ്പത്തിലെ ഇങ്ങനെ ആയല്ലോ.." ആള്‍ക്കൂട്ടത്തില്‍ ആരോ പറയുന്നത് കേട്ട് അവന്റെ മനസ്സില്‍ രോഷം ഇരഞ്ഞു കൂടി.ജനിച്ച നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ വാക്കുകള്‍..അമ്മ ഒന്ന് വന്നോട്ടെ..പറഞ്ഞു കൊടുക്കുന്നുണ്ട്..ഇങ്ങനെ സമ്മിശ്ര ചിന്തകള്‍ അവന്റെ കുഞ്ഞു മനസ്സില്‍ തികട്ടി വരുന്നുണ്ടായിരുന്നു.മജീദിക്കയുടെ കരങ്ങള്‍ക്കുള്ളില്‍ അവന്‍ അസ്വസ്ഥനായി തുടങ്ങി.പെട്ടെന്നാണ് പുറത്തെവിടെയോ ഒരു ആംബുലന്‍സ് ശബ്ദം ഉണ്ടാകിക്കൊണ്ട് നിര്‍ത്തിയത്.ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നത് അസ്പഷ്ടമായി അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന മജീദിക്കയുടെ കരങ്ങള്‍ ശക്തമാകുന്നത് ജീവന്‍ അറിയുന്നുണ്ടായിരുന്നു.അവനെ കെട്ടിപ്പിടിച്ചു അയാള്‍ വിതുമ്പുമ്പോള്‍ ആ മുഖത്തെ നരച്ച കുറ്റിത്താടി അവന്റെ കുരുന്നു മുഖം വേദനിപ്പിച്ചു...

"പതുക്കെ ..പതുക്കെ..കുട്ടിയെ സൂക്ഷിച്ച്ചെക്കണേ.."അങ്ങനെ എന്തൊക്കെയോ സംഭാഷണങ്ങള്‍ അവന്റെ കര്‍ണപുടത്തില്‍ വീഴുന്നുണ്ടായിരുന്നു.പെട്ടെന്ന് രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരു ചാക്ക് കേട്ട് തന്റെ മുന്‍പിലേക്ക് താങ്ങിക്കൊണ്ടു വരുന്നത് കണ്ടു ജീവന്‍ ഒന്ന് പകച്ചു പോയി.അവിടവിടെയായി തെളിഞ്ഞു കണ്ട രക്ത കറകള്‍ ഇറച്ചി വെട്ടുക്കാരന്‍ അഹമ്മദിന്റെ മുഖം അവനെ ഓര്‍മിപ്പിച്ചു.ചുറ്റുപാടും സ്ത്രീകളുടെ വിതുമ്പലുകള്‍ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.അസ്വസ്ഥനായ അവന്‍ അമ്മയെവിടെ എന്ന് വിളിച്ചു കരഞ്ഞു തുടങ്ങിയപ്പോള്‍ കാഴ്ചക്കാരുടെ കണ്ണുകളിലേക്കും നനവ്‌ പടര്‍ന്നു.
"ഇനി നിനക്ക് ഞാനുണ്ട്..കരയാതെ മോനെ ." പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ആ വൃദ്ധന്റെ മുഖത്തേക്ക് നോക്കി എന്തിനെന്നറിയാതെ അവനും അലമുറയിടുക ആയിരുന്നു..തന്റെ മുന്‍പില്‍ ഇരിക്കുന്ന ആ ചുവന്ന ചാക്ക് കെട്ട് തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ അവനു തോന്നി..

അതെ സമയം  ആ കുടിലിന്റെ മൂലയില്‍ ചെരിച്ചു വെച്ച ലാപ്ടോപില്‍ ജീവന്റെ ഫോടോയ്ക്കൊപ്പം  മത തീവ്രവാദം -- ഈ കണ്ണുനീര്‍ തുടക്കാന്‍ നിങ്ങള്‍ക്കാകുമോ? എന്ന തലക്കെട്ടോടു കൂടി ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ ഒരു മെയില്‍ ഡ്രാഫ്റ്റ്‌ ചെയ്യുന്നുണ്ടായിരുന്നു..

Thursday, May 5, 2011

എന്ടെ പ്രീയപ്പെട്ട പനിനീര്‍ പൂക്കളേ........



കഭി   കഭി  മേരെ  ദില്‍  മേം   ഖയാല്‍  ആതാ  ഹൈ ...
കി   ജൈസേ  ടുജ്ഹ്കോ  ബനായ  ഗയ  ഹൈ  മേരെ  ലിയെ ...
വളരെ മനോഹരമായ ആ പാട്ട് കേട്ട് കൊണ്ടാണ് സതീഷ്‌ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.ചുറ്റുമുള്ള ഇരുളുമായി സൌഹൃതത്തിലാകാന്‍ കണ്ണുകള്‍ക്ക്‌ രണ്ടു മൂന്നു നിമിഷങ്ങള്‍ വേണ്ടി വന്നു.അയ്യാള്‍ കണ്ണുകള്‍ തിരുമ്മി ചുറ്റും നോക്കി..ബസ്‌ എവിടെയോ നോര്തിയിട്ടിരിക്കുകയാണ്.തൊട്ടടുത്ത ചായക്കടയിലെ ടേപ്പ് രേകൊടെരില്‍ നിന്നാണ് ആ പാട്ട് കേള്‍ക്കുന്നത്.അയാള്‍ തന്റെ സീറ്റിന്റെ സൈഡിലെ വിന്‍ഡോ പതുക്കെ ഉയര്‍ത്തി...
ഹവ്ഊ ....
പുറത്തു നിന്നുള്ള തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോള്‍ അയാള്‍ ഒന്ന് കിടുങ്ങി. തേയിലയുടെയും കാപ്പിയുടെയും  കൂടിയുള്ള ഗെന്ധം കാറ്റിനോടൊപ്പം അയാള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞു.പുറത്തു നിന്ന് ആരോ തമിഴും മലയാളവും കൂടി ചേര്‍ന്ന ഒരു ഭാഷ സംസാരിക്കുന്നതു കേട്ട് അയാള്‍ ഒന്ന് പുഞ്ചിരിച്ചു.
"ഹേ മിസ്റ്റര്‍..ആ ജെനല്‍ ഒന്ന് അടക്കുമോ??"..തൊട്ടടുത്തിരിക്കുന്ന താടിക്കാരന്റെ അസ്വസ്തതയോടുള്ള ചോദ്യം അയാളെ തെല്ലു ധേഷ്യപ്പെടുത്തി  എങ്കിലും അയാള്‍ പതിയെ ആ വിന്‍ഡോ താഴ്ത്തി..
പുറത്തു നിന്നും അരിച്ചെത്തുന്ന നേരിയ വെളിച്ചത്തില്‍ അയാള്‍ ചുറ്റും നോക്കി.ഏകദേശം എല്ലാ യാത്രക്കാരും ഉറക്കത്തിലാണ് .ഉറക്കതെ ശല്യപ്പെടുതിക്കൊണ്ട്‌ തണുത്ത കാറ്റ് അടിച്ചാല്‍ ആരാണ് ധെഷ്യപ്പെടതിരിക്കുക.. പുറകിലുള്ള ഏതോ ഒരു സീറ്റില്‍ നിന്നും ഉച്ചത്തിലുള്ള കൂര്‍ക്കം വലി കേള്‍ക്കുന്നുണ്ട്. അതിന്റെ താളം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചു.. അയാള്‍ വാച്ചിലേക്ക് നോക്കി...സമയം 1 .30 ..ഇനിയും രണ്ടു മൂന്നു മണിക്കൂര്‍ എടുക്കും തന്റെ സ്റ്റോപ്പ്‌ എത്തുവാന്‍.. അയാള്‍ തന്റെ മഫ്ലെയെര്‍ തലയിലേക്ക് വലിച്ചിട്ടു സീറ്റില്‍ ചാരി കിടന്നു.  കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ ശ്രേമിച്ചു എങ്കിലും അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ലാ.    ഇന്ന് മാത്രമല്ല എത്രയോ നാളുകളായി ഇത് തന്നെയാണ് സ്ഥിതി.കണ്ണുകള്‍ അടച്ചാല്‍ പുഞ്ചിരിക്കുന്ന രണ്ടു മുഖങ്ങള്‍ അയ്യാളുടെ ഓര്‍മകളിലേക്ക് ഓടിയെത്തും.  ആ പുഞ്ചിരി ധെയനീയമായ വിലാപമായി മാറുമ്പോള്‍ അയാളും ഉറക്കെ നിലവിളിക്കുന്നുണ്ടാകും.. തന്നെ കൊല്ലങ്ങളായി ആ നാല് കണ്ണുകള്‍ വിടാതെ പിന്‍ തുടരുകയല്ലേ?? ആരെയും ആകര്‍ഷിക്കുന്ന ആ കുരുന്നു മുഖങ്ങള്‍ തനിക്കു പേടി സ്വപ്‌നങ്ങള്‍ ആയി തീര്‍ന്നിരിക്കുന്നു….എന്നായിരുന്നു താന്‍ അവരെ ആദ്യമായി കണ്ടത്??അയാളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് പറന്നു..
മുന്നാറിലെ ടി എസ്ടെറ്റില്‍ സുപെര്‍വൈസര്‍ ആയി ജോയിന്‍ ചെയ്യുമ്പോള്‍ ആകെ അങ്കലാപ്പായിരുന്നു അയാള്‍ക്ക്‌. പ്യൂണ്‍ തങ്കവേലു ആണ് അയാളെ കോര്‍ട്ട്എസിലേക്ക് കൂട്ടി കൊണ്ട് പോയത്..വഴിയിലുടനീളം അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും അയാളുടെ തമിഴ് ചുവയുള്ള സംഭാഷണം എല്ലാം ഒന്നും സതീഷിനു പിടി കിട്ടിയില്ലാ.അയാളുടെ ചോധ്യങ്ങള്‍ക്കെല്ലാം വെറുതെ മൂളുക മാത്രo ചെയ്തു സതീഷ്‌.. വീട്ടിലെത്തി സാധനങ്ങള്‍ എല്ലാം അടുക്കി വെച്ചതിനു ശേഷം എന്താവശ്യത്തിനും തന്നെ വിളിക്കണം എന്ന് പറഞ്ഞു കൊണ്ട് തങ്ക വേലു പുറത്തേക്കിറങ്ങി.രാവിലത്തെ യാത്രയുടെ ക്ഷീണം കാരണം ആയിരിക്കാം അയാള്‍ കിടക്കയിലേക്ക് വീണു.നിദ്ര ദേവി അയാളുടെ കണ്ണുകളെ പുണരാന്‍ അധികം സമയം വേണ്ടി വന്നില്ലാ...

 കൂ ക്കൂ കൂ ക്കൂ ...കൂ ക്കൂ കൂ ക്കൂ ...

ഉറക്കത്തില്‍ എവിടെയോ കിളി കരയുന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അസഹ്യതയോടെ അയാള്‍ കണ്ണുകള്‍ തുറന്നു. താന്‍ കേള്‍ക്കുന്നത് കാളിംഗ്  ബെല്ലിന്റെ ശബ്ദം ആണെന്ന് മനസിലാക്കാന്‍ അയാള്‍ക്ക് പിന്നെയും സമയം വേണ്ടി വന്നു..പിറുപിറുത്തു കൊണ്ട് അയാള്‍ വാതിലിനു സമീപത്തേക്ക് നീങ്ങി..വാതിലിനു പുറത്തായി രണ്ടു കുട്ടികളെ കണ്ടു അയ്യാള്‍ അത്ഭുതപ്പെട്ടു.. ഏകദേശം 10 വയസു പ്രായം തോന്നിക്കുന്ന രണ്ടു ആണ്‍കുട്ടികള്‍…രണ്ടു പേരെയും കണ്ടാല്‍ ഒരേ പോലെ തോന്നുന്ന അവരുടെ കൈകളില്‍ എന്തോ തൂക്കി പിടിച്ചിട്ടുണ്ട്..പകുതി തുറന്ന വാതിലില്‍ കൂടി അവര്‍ വീടിനുള്ളിലേക്ക് കയറിയപ്പോള്‍ അയാള്‍ കൂടുതല്‍ അമ്പരന്നു...
"നിങ്ങള്‍ ഏതാ കുട്ടികളെ??" അയാള്‍ ചോദിച്ചു..
"തങ്കവേലുവിനെ അറിയുമോ??തങ്ക വേലുവിന്റെ മക്കള്‍ ആണ് ഞങ്ങള്‍.."
കയ്യില്‍ ഇരുന്ന പാത്രം ടേബിളില്‍ വെച്ചുകൊണ്ട് അവരില്‍ ഒരാള്‍ മറുപടി പറഞ്ഞു.മുതിര്‍ന്ന ഒരാളെ പോലെ ഉള്ള അവന്റെ സംസാരം കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു.വളരെ പെട്ടെന്ന് സതീഷ്‌ അവരുമായി അടുത്തു..

സെന്തിലും കുമാറും ഇരട്ട കുട്ടികള്‍ ആണ്.രണ്ടു പേരും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു.ഏകാന്ത ജീവിതത്തില്‍ അവര്‍ ശെരിക്കും ഒരു ആശ്വാസമായിരുന്നു സതീഷിന്.എവിടെ പോയാലും അയാളുടെ വിരലുകളില്‍ തൂങ്ങി ഈ രണ്ടു കുരുന്നുകളും ഉണ്ടായിരുന്നു. കാലങ്ങള്‍ കടന്നു പോയി.പെട്ടെന്നായിരുന്നു അപ്രതീക്ഷിതമായി ഫാക്ടറിയില്‍ യൂണിയന്‍ പ്രശ്നം ആരംഭിച്ചത്.എല്ലാ സമരങ്ങളിലെയും പോലെ ഇവിടെയും ഉണ്ടായി കുറെ ബലിയാടുകള്‍.ന്യായമായും അതിന്റെ ഉത്തരവാദിത്തം സുപെരവിസേരില്‍ തന്നെ ചെന്നെത്തി.ഫാക്ടറിയിലെ പ്രശ്നങ്ങള്‍ അയാളെ ശെരിക്കും ബാധിക്കുന്നുണ്ടായിരുന്നു.തന്റെ ജോലി നഷ്ടപ്പെടുമോ എന്ന് പോലും അയാള്‍ സംശയിച്ചു തുടങ്ങി.അനാവശ്യമായ ചിന്തകള്‍ അയാളെ അലട്ടി തുടങ്ങി.പതുക്കെ പതുക്കെ മനസിന്റെ താളം തെറ്റുന്നത് അയാള്‍ക്ക്‌ മനസിലാകുന്നുണ്ടായിരുന്നു..ഇപ്പോളും സെന്തിലും കുമാറും പതിവായി വരാറുണ്ടെങ്കിലും അവരുടെ സാന്നിധ്യം അയാളെ അലൂസോരപ്പെടുത്തി തുടങ്ങി.കൂടുതല്‍ സമയം ഒറ്റക്കിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചു..അയാളില്‍ ഉണ്ടാകുന്ന മാറ്റം അവരെയും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്...
അയാള്‍ പതിവില്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.ശരീരമാകെ വല്ലാതെ ഉഷ്ണിക്കുന്നു. പുറത്തെ ചൂട് മുഴുവന്‍ തന്റെ ഉള്ളില്ലേക്ക് ആവാഹിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്തു കൊണ്ട് അയാള്‍ കിടക്കയിലേക്ക് വീണു.അതി വേഗം ചലിക്കുന്ന ഫാനിന്റെ ലീഫിലേക്ക് നോക്കിയാ അയാള്‍ക്ക്‌ തല കയറുന്നത് പോലെ തോന്നി.ഫാനിന്റെ ഇടക്കിടക്കുള്ള മുരളിച്ച അയ്യാളുടെ തല്ക്കുള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ അയാള്‍ക്ക്‌ തോന്നി..കഠിനമായ വേദന..അയാള്‍ പരാക്രമത്തോടെ മുടിയില്‍ പിടിച്ചു വലിച്ചു.തലക്കുള്ളില്‍ ഒരു സ്ഫോടനം നടക്കുന്നത് പോലെ.അയാളുടെ കണ്ണുകള്‍ ചിവന്നു തുടുത്തു..മനസില്‍ എവിടെയോ ഒരു വന്യ മൃഗം രൂപപ്പെടുന്നത് അയാള്‍ മനസിലാക്കുന്നുണ്ടായിരുന്നു. തന്റെ കണ്ട്രോള്‍ പൂര്‍ണമായും മറ്റാരോ ഏറ്റെടുക്കുന്നത് അയാള്‍ക്ക്‌ മനസിലാകുന്നുണ്ടായിരുന്നു..തലക്കുള്ളിലെ പെരുപ്പ്‌ കൂടി വരുന്നു..കാഴച്കള്‍ പൂര്‍ണമായും മങ്ങുന്നു….വെട്ടി മുറിച്ച സ്വന്തം വിരലുകലില്‍ നിന്നും ഒഴുകുന്ന രെക്തം....അതായിരുന്നു അയാളുടെ ഒര്‍മയില്‍ തങ്ങി നില്ക്കുന്ന അവസാനത്തെ  കാഴ്ച..

അയാള്‍ക്കു ബോധം തിരിച്ചു കിട്ടുമ്പോള്‍ അയാളുടെ കാലുകള്‍ ചങ്ങലകളില്‍ ബെന്ധിക്കപ്പെട്ടിരുന്നു.അയാള്‍ എന്തൊക്കെയൊ ഓര്‍മിക്കാന്‍ ശ്രെമിച്ചു എങ്കിലും ഒരു പ്റെയോജനവും ഉണ്ടായില്ലാ...തന്നെ കാണാന്‍ എത്തിയ ആരൊടോ സെണ്ടിലിനെയും കുമാറിനെയും കുറിചു അന്വെഷിചപ്പോള്‍ അവരുടെ മുഖത്തുണ്ടായ ഭാവ മാറ്റം എന്തിനാണെന്നു അയാള്‍ക്കു മനസിലായതു പിന്നീടെപ്പൊളോ ഡൊക്റ്റര്‍ അയാളുടെ അബൊധ മനസ് ഉന്ടാക്കിയ നഷ്ടങള്‍ അയാള്‍ക്കു വിശധീകരിച്ചു കൊടുത്തപ്പൊളാണു....ജീവനു വെണ്ടി വിലപിക്കുന്ന നാലു കണ്ണുകള്‍ അയാള്‍ തന്റെ കണ്ണുകള്‍ക്കു മുന്പില്‍ കന്ടു.. ആ കുരുന്നുകളുടെ നിലവിളി അയാള്‍ അപ്പൊളും കെള്‍ക്കുന്നുന്ടായിരുന്നു.കഴുത്തറുക്കപ്പെട്ട നിലയിലുള്ള അവരുടെ രൂപം..അയാള്‍ ഉറക്കെ നിലവിളിച്ചു….
"സാര്‍...എന്തു പറ്റി.."അയാളെ പിടിചു കുലുക്കി കൊണ്ടു കണ്ടക്ടര്‍ ചൊദിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
ബസ് ഇറങി അയാള്‍ പള്ളീയെ ലെക്ഷ്യമാക്കി നടന്നു.സെന്തില്‍ , കുമാര്‍ എന്നെഴുതിയിറ്റുള്ള കല്ലറയുടെ മുന്പില്‍ നില്ക്കുമ്പോള്‍ അയാള്‍ പൊട്ടിക്കരയുക ആയിരുന്നു.വിറയാര്‍ന്ന ചുണ്ടുകള്‍ ഇങനെ മന്ത്രിക്കുന്നുന്ടായിരുന്നു.." എന്ടെ പ്രീയപ്പെട്ട പനിനീര്‍ പൂക്കളേ..... എന്നൊടു ക്ഷെമിക്കൂ..
അയാളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന തുള്ളികളുടെ ഉപ്പു രെസം അയാള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു..... 

Wednesday, May 4, 2011

നക്ഷത്രങളും കരയാറുണ്ടോ???


തിരക്കേറിയ  നഗരത്തിന്റെ  ഫൂറ്റ്  പാത്തില്‍  കൂടി  അതി  വേഗം  നടന്നു  നീങ്ങുമ്പൊള്‍  സരളയുടെ മനസില്‍  വ്യക്തമയ  ഒരു   ലെക്ഷ്യം  ഉണ്ടായിരുന്നു. നേരം  വെളുത്തു തുടങ്ങിയതെ  ഉള്ളൂ  എങ്കിലും നഗരം  ഉണരുന്നതു  എത്ര വേഗത്തിലാണെന്നോര്‍ത്തു  അവള്‍  അല്ഭുതപ്പെട്ടു. അനുസ്യൂതം  ഒഴുകുന്ന  വാഹനങളുദെ  ശബ്ധം  അവളുടെ  കാതുകളില്‍  ഒരു  വിലാപഗാനം  പൊലെ വന്നടിച്ചു. തൊട്ടടുത്ത  ഫാക്റ്റരിയിലെ  പുകക്കുഴലില്‍  നിന്നും  ഉയരുന്ന  പുക  പണ്ടെങ്ങൊ  അവള്‍  പഠിച്ച കാളിയന്റെ  കഥ അവളെ  ഒര്‍മിപ്പിച്ചു. അന്നു  ആ  വിഷം  വിഴുങ്ങാന്‍  ഭഗവാന്‍  ശിവന്‍ ഉണ്ടായിരുന്നു. അങ്ങനെ  വെച്ചു  നോക്കിയാല്‍  താനും  അതു  തന്നെയല്ലെ  ചെയ്യുന്നതു. മന്സിന്റെ അപഥ  സന്ചാരം  ഓര്‍ത്തപ്പൊള്‍  അവള്‍  അറിയാതെ  ചിരിച്ചു  പോയി. ഭഗവാന്‍  പരമ  ശിവനെവിടെ, ഈ  പാവം  സരള  എവിടെ..:)

 അവളുടെ  മനസു  മുഴുവന്‍  രാജുവിനെ  കുറിചുള്ള  ഓര്‍മകള്‍  ആയിരുന്നു. അവണ്ടെ  ചിരിക്കുന്ന  മുഖം അവളുടെ  നടത്തത്തിനു  വേഗത കൂട്ടി. അവള്‍ ജീവിക്കുന്നതു തന്നെ അവനു വേണ്ടി  ആണെന്നു പറയുന്നതായിരിക്കും  ശെരി. അവന്റെ  ചിരിക്കുന്ന മുഖം കാണുമ്പൊള്‍  അവള്‍  തന്റെ  സങ്ക്ദങളും വിഷമങളും എല്ലാം മറക്കും. അവനെ സ്കൂളില്‍  ചേര്ക്കണം.അവസാനത്തെ ഒരു പിടി വള്ളിയാണു രാഘവന്‍ സാര്‍.സാര്‍ കൂടി കൈ മലര്‍തിയാല്‍ പിന്നെ എന്തു  ചെയ്യും എന്നു അവള്‍ക്കു  ഓര്‍ക്കാന്‍ കഴിയുന്നില്ലാ.

ആആഹ്ഹ്..അമ്മോ…

കാലില്‍ നിന്നും ഒരു മിന്നല്‍  പാഞ്ഞു കയറുന്നതു പൊലെ അവള്‍ക്കു തോന്നി..അവള്‍  താഴെക്കു നോക്കി..പെരുവിരല്‍ ഏതൊ കല്ലില്‍ തട്ടി നഖം ഇളകിയിരിക്കുന്നു.നഖം  ഏകദേശം  പറിഞ്ഞു പൊയി  എങ്കിലും  വിരലില്‍ നിന്നും രെക്തം പൊടിയുന്നതെ ഉള്ളൂ. അവളുദെ  ചുണ്ടില്‍  വേദനിക്കുന്ന  ഒരു  പുന്ചിരി  വിരിഞു.വിളറി വെളുത്ത തന്റെ ശരീരത്തില്‍ നിന്നു എങനെ രെക്തം ഉണ്ടാകാന്‍.അവള്‍ ഓര്‍ത്തു നൊക്കി..അതേ ..2 ദിവസം ആയി  ശെരിക്കും ആഹാരം കഴിച്ചിട്ടു..അവളുദെ  കണ്ണുകളില്‍  എവിടെയോ ഒരു വെദന  ഉറഞു  കൂടി…ഭൂതകാലത്തിന്റെ  ഏതോ ഏടുകളിലേക്കു അവള്‍  പെട്ടെന്നു എടുത്തെറിയപ്പെടുക ആയിരുന്നു…

കരയല്ലെ  കുട്ടീ.. ഒന്നും  പറ്റിയില്ലല്ലൊ.. കുഞ്ഞി  കാല്‍വിരലുകളില്‍  തലോടി  കൊണ്ടു  മുത്തശ്ശി  അവളെ ആശ്വസിപ്പിക്കുമ്പൊള്‍  സരളയുടെ  കുഞി  കണ്ണുകള്‍ നിറഞൊഴുകുന്നുണ്ടായിരുന്നു.. കരഞ്ഞു  കലങ്ങിയ  ആ കണ്ണുകളില്‍  ഉമ്മ  വെചു  കൊണ്ടു  മുത്തശ്ശി   അവള്‍ക്കു  മറ്റൊരു  രാജകുമരന്റെ  കഥ   പറയാന്‍  തുടങ്ങി..

വ്യവസായ പ്രെമുഖന്‍  രാമ വര്‍അമയുടെയും   ജെയന്തി  വര്മയുടെയും   ഒറ്റ  മകള്‍  സരള വര്‍മ. വായില്‍  സ്വര്‍ണക്കരണ്ടിയുമായി  ജെനിച്ച  പെങ്കുട്ടി .അവളുടെ  ഏതു  ആഗ്രഹങളും  നിവര്‍ത്തിച്ചു കൊടുക്കാന്‍  പരിചാരകര്‍  എപ്പോളും  രെഡി.സാഹചര്യങള്‍  എപ്പൊളും  മനുഷ്യനെ വഷളാക്കാറുണ്ടല്ലൊ..ചെറുപ്പത്തീലെ  ശാഠ്യങള്‍  പ്റായമാകുന്തോറും  കുറെ  കൂടി  അവളില്‍ ദ്റിടമാകുക ആയിരുന്നു. വീട്ടുകാരെ  മുഴുവന്‍ വെറുപ്പിച്ചു കൊണ്ദു സ്നേഹിച്ച യുവാവുമായി  ജീവിക്കാന്‍ ആരമ്ബിക്കുമ്പൊളും  താന്‍  പിടിച്ച  മുയലിനു  കൊമ്പു  മൂന്നു  എന്നു  തന്നെയുള്ള  ഭാവം  ആയിരുന്നു അവളുടെ  മുഖത്തു.ജീവിതത്തിന്റെ  കടിനമായ  യാതാര്‍ത്ത്യങള്‍  മനസിലാക്കി തുടങിയപ്പൊളെക്കും  തിരികെ  പൊകാന്‍  ആകാത്ത  വിധം  അവള്‍  വീട്ടുകരില്‍ നിന്നും  അകന്നു കഴിഞിരുന്നു..

ചെറിയതെങ്കിലും  സ്വര്‍ഗതുല്യമയിരുന്നു  സന്ദീപും  ഒതുത്ള്ള  അവളുടെ  ജീവിതം.കാലങള്‍ കടന്നു  പൊയി. അവരുടെ  ജീവിതത്തില്‍  പുതിയ  ഒരു  അതിഥി  കൂടി  എത്തി. രാജു—നക്ഷത്ര കണ്ണുകളുള്ള ഒരു  രാജകുമാരന്‍.കാലം വളരെ  പെട്ടെന്നാനു  അവളുടെ  ജീവിതത്തില്‍  തിരിഞ്ഞു വീശാന്‍ തുടങിയതു.

ലെന്ച് കഴിഞ്ഞു സുഖകരമായ  ഒരു  മയക്കത്തില്‍  ആയിരുന്നു  സരള.ഉറക്കത്തില്ങോ  അവള്‍ ഒരു ചെറിയ സ്വപ്നത്തിണ്ടെ  താരാട്ടില്‍  സ്വയം  മറക്കുക ആയിരുന്നു.അവള്‍  അനുഭവിക്കുന്ന  ആനന്ദം  അവളുടെ മുഖത്തു   വ്യകതമായി  നിഴലിച്ചിരുന്നു..

ട്രിങ് ട്രിങ് …ട്രിങ്  ട്രിങ്...

ഉറക്കത്തിണ്ടെ  താഴ്വരയില്‍  എവിടെയൊ  അവള്‍  റ്റെലെഫൊണ്‍ ശബ്ധം കെള്‍ക്കുന്നുണ്ടായിരുന്നു  എങ്കിലും മധുരമായ  സ്വപ്നത്തിന്റെ  അവാച്യമായ  സുഖം  വിട്ടു  പോകുവാന്‍  അവള്‍  ആഗ്രഹിച്ചില്ലാ.അവള്‍  കുറുകി  കൊണ്ടു  തിരിഞ്ഞു  കിടന്നു..

ട്രിങ് ട്രിങ് …ട്രിങ്  ട്രിങ്...

ഇത്തവണ  അവള്‍ക്കു  എണീക്കാതെ  നിവര്‍ത്തി  ഇല്ലായിരുന്നു.. പകുതി  മുറിഞ്ഞ  സ്വപ്നത്തിന്റെ ദേഷ്യവുമായി അവള്‍ റിസീവര്‍  കാതൊടു  ചെര്‍ത്തു..
“ഹെല്ലോ..”ഉറക്കച്ചടവോടു  കൂടി  അവള്‍  സമ്സാരിച്ചു  തുടങി..
“ഹെല്ലോ..സരള  അല്ലെ??ഇതു സന്ദീപിന്റെ  ഒഫ്ഫിസില്‍  നിന്നാണു..”അപ്പുറത്തെ  പുരുഷ  സ്വരം  കേട്ടപ്പൊള്‍ അവളുടെ  ഉറക്കം  എവിടെയോ  പോയി  ഒളിച്ചു.
“അതേ..”അതി  വേഗം മിടിക്കുന്ന  നെഞ്ഞിന്റെ  ശബ്ധം  അയാള്‍  കെള്‍ക്കാതിരിക്കാനെന്നൊണം   അവള്‍   റിസീവര്‍  അകത്തി  പിടിച്ചു  കൊണ്ടു പതുക്കെ മറുപടി  പറഞു..
“സന്ദീപിനു ഒരു ചെറിയ അക്സിടെണ്ട്.ഹൊസ്പിറ്റലൈശെട് ആണു..”അയാള്‍ മറ്റെന്തൊക്കെയോ  പറയുന്നുണ്ടായിരുന്നു എങ്കിലും  അവള്‍  ഒന്നും  കെള്‍ക്കുന്നുണ്ടായിരുന്നില്ലാ..യാന്ത്രികമായി  നിന്ന  അവളുടെ  കൈകളില്‍ നിന്നു റിസീവര്‍  ഊര്‍ന്നു  താഴെക്കു വീണു.റ്റബിളിന്റെ കലുകളില്‍  അടിച്ചു നിന്ന റിസീവരിന്ടെ  അപ്പുറത്തു നിന്നു അപ്പൊളും ഹെല്ലൊ ഹെല്ലൊ എന്നു പരയുന്നുണ്ടായിരുന്നു…

ജീവിതം അവള്‍  ആദ്യമായി വെറുത്തു തുടങ്ങുക  ആയിരുന്നു.സന്ദീപ്  ഇല്ലാത്ത  ജീവിതം ശൂന്യമായതു പൊലെ അവള്ക്കു  തോന്നി  തുടങി. ആധികം  താമസിക്കാതെ  തന്നെ  വീടു  ഒഴിയേന്ടി വന്നു.ഒരിക്കല്‍   പൊലും  കേട്ടിട്ടില്ലാത്ത  ആള്‍ക്കാര്‍  കട ബാധ്യതകള്‍ പറഞു വന്നപ്പൊള്‍   അവള്ക്കു പിടിച്ചു നില്‍ക്കാനായില്ലാ.രാജു വിനെ ചെര്‍തു  പിട്ചു  ആഹാരതില്‍  വിഷം ചെര്‍തിളക്കുമ്പോള്‍  അവളുടെ കണ്ണുകളില്‍  നിന്നു  കണ്ണു  നീര്‍  ഊര്‍ന്നു  വീണു  രാജു  വിന്റെ  തലയെ  നനക്കുന്നുന്ടായിരുന്നു…

“അമ്മയെന്തിന  കീടനാശിനി  മോന്റെ  ചോറില്‍   ഒഴിചെ?? അപ്പ  പറഞ്ഞിട്ടുന്റല്ലൊ  അതു  കഴിച്ചാല്‍  മോന്‍  മരിച്ചു പോകും എന്നു.മോനു  മരിക്കന്ടാ  അമ്മേ.”

പെട്ടെന്നുള്ള   അവന്റെ ചോദ്യം  കേട്ടു സരള  വിറങ്ങലിചു പോയി.അവളുടെ  വിരലുകള്‍  നിശ്ചലം  ആയി .രാജുവിനെ കെട്ടിപ്പിടിച്ചു അവന്റെ നെറ്റിയില്‍  മതിവരാതെ ചുമ്പിക്കുമ്പോല്‍ അവള്‍  തീരുമാനിക്കുക ആയിരുന്നു..—ജീവിക്കുവാനുള്ള തീരുമാനം..

ജോലി  തിരഞു കുറേ  അലഞ്ഞു എങ്കിലും  അവള്‍  തളര്‍ന്നില്ലാ.. അവസാനം  ലെഭിച  ജോലി  ഒരു  കയറു  ഫാക്റ്റൊറിയില്‍ തൊണ്ടു  തല്ലുന്നതു. കൂടെ ജോലി  ചെയ്യുന്ന  പെണ്ണുങള്‍  ജോലി  ചെയ്യുന്നതില്‍  കൂടുതല്‍  അവളെ കുറിച്ചു  കുറ്റം  പറയാന്‍  സമയം  കണ്ടെതിയപ്പോള്‍  അവള്‍  ഓര്‍ത്തതു  രാജു വിനെ കുറിചു മാത്രം ആയിരുന്നു..അവനു  5  വയസായിരിക്കുന്നു.ഈക്കൊല്ലം അവനെ സ്ഖൂലില്‍ ചേര്‍ക്കണം. കുറച്ചു പൈസയുടെ കുറവുണ്ടു..

ബൊവ് ബൊവ്…പട്ടിയുടെ ഉച്ചത്തിലുള്ള കുര കേട്ടു അവള്‍  ചുറ്റും നോക്കി..

ഓഹ്..താന്‍  രാഘവന്‍  സാറിന്റെ വീട്ടില്‍ എത്തിയിരിക്കുന്നു. ആലോചിച്ചു നടന്നപ്പൊള്‍  സമയം പോയതറിഞില്ലാ.സര്‍ പൂമുഖത്തു തന്നെ ഉണ്ടല്ലോ..

“ഓഹ്ഹ്..സരളയോ??എന്താ പ്രെത്യെകിച്ച്??”..രാഘവന്‍ സാറിന്റെ കടുപ്പമുള്ളതെങ്കിലും സ്നേഹം നിറഞ സ്വരം.ആ  അധ്യാപകന്‍ തന്റെ പ്രീയപ്പെട്ട  ശിഷ്യയെ ഒന്നു കൂടി കണ്ണു നിറയെ കാണുക ആയിരുന്നു.തെല്ലു ജാള്യതയൊടു കൂടി ആണെങ്കിലും ആവശ്യം പറഞ്ഞപ്പൊല്‍ രാഘവന്‍ സാറിന്റെ കണ്ണുകള്‍ നിറഞ്ഞു..ആ വലിയ മനുഷ്യന്‍ തന്റെ പ്രിയപ്പെട്ട കുട്ടിയുടെ താടിയില്‍ സ്നെഹതൊടെ പിടിചുയര്‍ത്തി.അവിടെ അവളുടെ കണ്ണുകളില്‍ അയാള്‍ ഒരു വലിയ തിരയിളക്കം കാണുന്നുന്ടായിരുന്നു..

വീട്ടിലെക്കു തിരികെ നടക്കുമ്പൊള്‍ അവളുടെ മനസു വലരെ ശാന്തമായിരുന്നു.പക്ഷെ എന്തിനെന്നറിയില്ല അവളുടെ മിഴികള്‍ ശുഷ്കിച്ച അവളുടെ കപോലങളെ നനച്ചു കൊണ്ടെ ഇരുന്നു….


Monday, May 2, 2011

ഓള്‍ ദ വെരി ബെസ്റ്റ് മൈ ഡിയര്‍ ഫ്രെണ്‍റ്റ്.....

ഈസ്‌ ഹി റിയലി ഹാപ്പി ടുഡേ??...

അഭിഷേകിന്‍റെ  ചിരിക്കുന്ന മുഖത്തേക്ക് നോക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു..നീണ്ട ആറു കൊല്ലത്തെ ഒന്സ്യ്റ്റ് ജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന അഭിഷേകിനെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് ഞാനും അനീഷും ദിലീപും അടങ്ങുന്ന ഗ്രൂപ്പ്‌..തമാശകള്‍ പറഞ്ഞു ചിരിക്കുമ്പോളും ആ മുഖത്ത് ഒരു ചെറിയ വിളര്‍ച്ച ഞാന്‍ കാണുന്ന്ടുയിരുന്നു.എല്ലാവരെയും പോലെ അതിന്റെ റീസണ്‍ അറിയാമായിരുന്ന ഞാന്‍ ഒന്ന്നു ദീര്‍ഘമായി നിശ്വസിച്ചു.ഒരു പക്ഷെ എനിക്ക് ആ വേദന ഇപ്പോള്‍ കുറച്ചു കൂടി മന്സിലകില്ലേ എന്ന് എന്നോട് തന്നെ ചോദിക്കാതെ ഇരുന്നില്ല ഞാന്‍..വിവാഹത്തിന് ശേഷം ഒരിക്കല്‍ പോലും അഭിഷേക് ഭാര്യയെ പിരിഞ്ഞിരുന്നിട്ടില്ലാ.ഇപ്പോള്‍ ഇത് ഒരു നീണ്ട കാലയളവിലേക്കുള്ള വിരഹം ആകുമ്പോള്‍ അതിന്റെ വേദനയുടെ ദൈര്‍ഖ്യം കൂടും.എല്ലാവരും പ്രോജെക്ടിന്റെയും അക്കൌണ്ടിന്റെയും ഭാവിയെക്കുറിച്ച് ദിസ്സ്കുസ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ് കുറച്ചു പുറകിലോട്ടു പറന്നു... 
എന്നാണ് ഞാന്‍ അഭിഷേകിനെ പരിചയപ്പെടുന്നത്??...
ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ഇനി എനിക്ക് ട്രാന്‍സ്ഫര്‍ തന്നില്ല എങ്കില്‍ കമ്പനി മാറണം എന്ന് ആലോചിക്കുന്ന കാലം.അപ്പോളാണ് തിരുവനതപുരത്ത് പുതിയ ടെവേലോപ്മെന്റ്റ്‌ സെന്റെര്‍ തുടങ്ങുന്ന വിവരം എങ്ങനെയോ ഞാന്‍ അറിഞ്ഞത്.എല്ലാം വളരെ പെട്ടെന്നായിരുന്നു.എനിക്ക് തിരുവനതപുരതെക്ക് ട്രാന്‍സ്ഫര്‍ കിട്ടി.തിരുവനതപുരത്ത് എത്തി പുതിയ പ്രൊജക്റ്റ്‌ മാനേജര്‍ കണ്ടു.അവര്‍ എന്നെ ഒരു പുതിയ പ്രോജെക്ടില്‍ അല്ലോകാറ്റ് ചെയ്തു. സ്റ്റോര്‍ ക്ലൈംസ് ...അതായിരുന്നു എന്റെ വാല്ഗ്രീന്സിലെ ആദ്യത്തെ പ്രൊജക്റ്റ്‌. ഒന്സൈറ്റ്‌ കൊടിനെടോര്‍ ഒരു അഭിഷേക് സോഹനി…തൊട്ടടുത്ത സീറ്റിലെ എന്റെ ഫ്രെണ്ട് ആന്വിന്‍ ഇരിപ്പുണ്ട്.അഭിഷേക് ആണ് ഒന്സൈറ്റ്‌എന്ന് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു..
"ആ പുള്ളി അല്പം അലമ്പാണ്..സൂക്ഷിച്ചോ.."
കുറച്ചൊക്കെ അങ്കലാപ്പോടെ ആണ് ഞാന്‍ ഫോണ്‍ ചെയ്തത്.എന്നെ വളരെ അമ്പരപ്പിച്ചു കൊണ്ട് പുള്ളിക്കാരന്‍ നേരെ പ്രൊജെക്ടിനെ കുറിച്ച് വിഷധീകരിക്കാന്‍ തുടങ്ങി.ഇയാള്‍ എന്ത് ജീവി എന്ന് ഞാന്‍ മനസ്സില്‍ ആലോചിക്കാതെ ഇരുന്നില്ലാ..അറ്റ്ലീസ്റ്റ് എന്നെ ഒന്ന് ഇനട്രോടുസ് ചെയ്യാനെങ്കിലും അയാള്‍ക്കു തോന്നിയില്ലല്ലൊ..ഏന്തെങ്കിലും ആകട്ടെ എന്നു പറഞു കൊണ്ടു ഞന്‍ എന്റെ ജോലി ആരംഭിചു..പക്ഷെ പിന്നീടുള്ള കോളുകള്‍ അഭിഷെക് നല്ല ഒരു ഫ്രെന്റ് അണെന്നു എനിക്കു മനസിലാക്കി തന്നു.വലരെ സൊഫ്റ്റ് സ്പൊകെനും ഹെല്പ്ഫുലും.സാധരണ ഒന്സിറ്റെ കൊദിനറ്റെര്‍ പൊലെ ആയിരുന്നില്ല അയള്‍. ഓഫ്ഫ്ഷൊരിനു വര്ക്‌ അസ്സൈന്‍ ചെയ്യുന്നതിനൊടൊപ്പം തന്നെ ഒരു സ്മൊള്‍ എമൌന്റ് ഒഫ് വര്ക് തനിക്കു അല്ലൊകേറ്റ്‌ ചെയ്യന്‍ അഭിഷെക് മറക്കാറില്ലായിരുന്നു..
കുരെ മാസങള്‍ കഴിഞു.ഏല്ലാവരെയും പൊലെ എനിക്കും  കിട്ടി ഒരു ഒന്സൈറ്റ്‌. ആദ്യമായി അമേരിക്കയുടെ മണ്ണില്‍ കാലു കുതുമ്പൊള്‍ മനസില്‍ ആകെ ഒരു അങ്കലാപ്പ്‌ ആയിരുന്നു.നെരത്തെ പരഞഞതു പൊലെ എന്റെ ഫ്രെന്റ് അഭിഷെക് എയര്പൊര്റ്റില്‍ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.അല്ഭുത ലൊകത്ത് അകപ്പെട്ട ഒരു അവസ്ത.ഓരു കൊഫീ വാങ്ങിതന്നതിനു ശെഷം പുള്ളി എന്നെ റൂമില്‍ കൊണ്ടു ചെന്നാക്കി…

ആദ്യമയി സ്കൂളില്‍ എത്തിയ കുട്ടിയെ പൊലെ ഞാന്‍.ഓരൊരുതതരെയായി അഭിഷെക് എനിക്കു പരിചയപ്പെടുത്തി തന്നു.ഡോന്‍,രമെഷ്‌,ദിലിപ്,ദീപ...ഒഫ്ഫ്ഷൊറില്‍ കുറെ കേട്ടിട്ടുള്ള പേരുകള്‍.അഭിഷെക് പറയുന്നതു ഞന്‍ കെള്‍ക്കുന്നുണ്ടായിരുന്നു.

"സിബി ഇസ് മൈ കിഡ്..ഐ വില്‍ റ്റേക് കെയര്‍ ഒഫ് ഹിം."
അതു കെട്ടപ്പോള്‍ എനിക്കു ചിരി വന്നു എങ്കിലും അയാള്‍ പരഞഞതു മനസില്‍ തട്ടി ആണെന്നു എനിക്കു പിന്നീടു മനസിലായി..സമയം കിട്ടുമ്പൊളൊക്കെ എന്നെ കളിയാക്കാറുണ്ടായിരുന്നു എങ്കിലും ഹി വാസ് അ ഗുഡ് ഫ്രെണ്ട്...

"എടാ സിബിനേ...നീ എന്താ ആലോചിക്കുന്നതു????..."
അനീഷിന്റെ ചോദ്യം കേട്ടു കൊണ്ടാണു ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്..
"ഒന്നുമില്ല ഒന്നുമില്ല .." ഞാന്‍ മറുപടി പറഞുഞു..
"ഗൈസ്...ഇറ്റ്സ് റ്റൈം ഫൊര്‍ മെ റ്റു ലീവ്.."അഭിഷെക് പറയുന്നതു ഞന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..

ഞാന്‍ പൊടുന്നനെ പരഞ്ഞു..
"ഐ അം ഗൊയിങ് റ്റു കമ്പ്ലീറ്റ് 1 യിയര്‍ ഇന്‍ യുഎസ് റ്റൊമൊരൊ...".അഭിഷെക് എന്നെ നൊക്കി ഒന്നു ചിരിച്ചു..ഏന്തൊ അതിന്റെ അര്‍തം എനിക്കു മനസിലായില്ലാ...

ബാഗ്സ് എടുത്തു കൊണ്ടു അഭിഷെക് സെകുരിറ്റി ഗേട്ടിലെക്കു നീങ്ങി..ഒരിക്കല്‍ കൂടീ കൈ വീഷുമ്പോള്‍ എന്റെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടയിരുന്നു..
"ഓള്‍ ദ വെരി ബെസ്റ്റ് മൈ ഡിയര്‍ ഫ്രെണ്‍റ്റ്....."

Sunday, May 1, 2011

ഞാന്‍ ഉറങ്ങിയാലും എന്‍റെ ഹൃദയം നിനക്കായി ഉണര്‍ന്നിരിക്കും ….



ഡിസംബറിലെ  ഒരു  തണുത്ത  പ്രഭാതം .തെങ്ങോലകല്‍ക്കിടയിലൂടെ  സൂര്യന്‍  തന്‍റെ  കിരണങ്ങള്‍   അയച്ചു  ഭൂമിയെ  സന്തോഷിപ്പിക്കുന്നു .സ്വപ്ന  തന്‍റെ  വീടിന്‍റെ  വരാന്ദയില്‍  ഇരിക്കുകയായിരുന്നു .തികച്ചും  ചിന്തയില്‍  നിമഗ്നയായി .അവള്‍  ആലോചിക്കുകയായിരുന്നു .പണ്ടു  സരിന്‍  ചിത്രം  വരക്കാരുണ്ടയിരുന്നോ ??പണ്ടെന്നു  പറഞ്ഞാല്‍  സ്വപ്ന  ആറില്‍ പഠിക്കുന്ന  സമയം .സംശയിക്കാന്‍  കാരണം  ഉണ്ട് .സരിന്‍  തികച്ചും  വ്യത്യസ്തനായ  ഒരു  കുട്ടി   ആയിരുന്നു .സരിന്‍ ,വിനില്‍ ,രാകേഷ്  തുടങ്ങിയ  ബുദ്ധി  ജീവികളുടെ  ഒരു  കൂട്ടം .അവര്‍ക്ക്  പെണ്‍കുട്ടികളെ  ഇഷ്ടം ആയിരുന്നില്ല .എങ്കിലും  പത്തിലെ പരീക്ഷയുടെ ശേഷം രാകേഷും ശാരയും കൂടി  ചോദ്യ പേപ്പര്‍ ദിസ്കുസ് ചെയ്തു  പോകുന്നത്  കണ്ടവരുണ്ട്
സരിന്‍ 6th സട്ണ്ടാര്‍ഡില്‍ ആണ്  സ്കൂള്‍  മാറി  സ്വപ്നയുടെ സ്കൂള്‍ഇല്‍  എത്തിയത് .ക്ലാസ്സില്‍  ടീച്ചര്‍  ഹാജര്‍  വിളിച്ചപ്പോള്‍  തന്‍റെ  പേരിനു  മുന്‍പില്‍  ആയി  ഒരു  പുതിയ  പേര്  കേട്ടപ്പോള്‍  ആണ്  അവള്‍  അവനെ  ശ്രെധിക്കാന്‍  തുടങ്ങിയത് .പുതിയതായി  കുട്ടികള്‍  എത്തുമ്പോള്‍  ടീചെര്‍സ്  വിശേഷങ്ങള്‍  ചോടിക്കാരില്ലേ ??പേര്  സരിന്‍ ..വീട്  സുല്‍ത്താന്‍  ബത്തേരി ..സോഷ്യല്‍  സ്ടുടീസ്ഇല്‍ എവിടെയോ  കേട്ട്  മറന്ന  ഒരു  മുഖം  മനസിലേക്ക്  പാഞ്ഞെത്തി ..ടിപ്പു  സുല്‍ത്താന്‍ .എന്തിനെന്നെരിയില്ല  ഒരു  ചെറിയ  പുഞ്ചിരി  അവളുടെ  മുഖത്ത്  മിന്നി  മാഞ്ഞു .അധികം  താമസിക്കാതെ  തന്നെ  സരിന്‍  ക്ലാസ്സിലെ  പടിപ്പിസ്ടുകളിലെ  കൂട്ടത്തിലെ  പ്രധാന  അങ്ങമായി  തീര്‍ന്നു .എന്നിട്ടും  എന്താണെന്നു  അറിയില്ല  സരിനും  സ്വപനയും  തമ്മില്‍  അറിയതെ  ഒരു  ഫ്രിഎന്ദ്ശിപ്  രൂപപ്പെടുക  ആയിരുന്നു .അതിന്‍റെ  പേരില്‍  സരിന്‍  പലപ്പോളും  രകേശുമായി  തല്ലും  ഉണ്ടാക്കിയിട്ടുണ്ട്
സഹോദരങ്ങള്‍  ഇല്ലാതിരുന്ന സ്വപ്നക്ക് സരിന്‍  ശെരികും  ഒരു  സഹോദരന്‍  തന്നെ  ആയിരുന്നു .ആ   ബന്ധം  പിന്നെ  വീട്ടുകാര്‍  തമ്മില്‍  ഉള്ള  സ്നേഹത്തില്‍  വരെ  എത്തി  നിന്നു .ചെറിയ  ചെറിയ  പിണക്കങ്ങളും  ഇണക്കങ്ങളും ആയി  പതിയെ  കാലങ്ങള്‍  കൊഴിഞ്ഞു  വീണു .ഇപ്പോളും  10th ലെ  ലാസ്റ്റ്  എക്സാം  കഴിഞ്ഞു  ഓട്ടോഗ്രാഫ്  വാങ്ങിയ  നിമിഷങ്ങള്‍  സ്വപ്നയുടെ  മനസ്സില്‍  തിളങ്ങി  നില്കുന്നുണ്ട്..

എക്സാം  എങ്ങനെ  ഉണ്ടായിരുന്നു .എളുപ്പമയിരുന്നു  അല്ലെ ??എനിക്ക്    30th ചോദ്യം കമ്പ്ലീറ്റ്‌  ചെയ്യാന്‍  പറ്റിയില്ലാ .ഇങ്ങനെ  അവന്‍  എക്സാം ഇന്റെ   വിശേഷങ്ങള്‍  വര്നിക്കുകയാണ്എന്തിനെന്നറിയാതെ  അവളുടെ  മുഖത്ത്  അമ്ര്‍ഷതിന്റെയും  ദേഷ്യതിന്റെയും  ചുവപ്പിരച്ചു  കയറി .എല്ലാ  ആണ്‍  കുട്ടികളും  ഇങ്ങനെ  ആണോ ??അവള്‍ക്കു  എന്തൊക്കെയോ  ചോദിക്കണം എന്നുണ്ടായിരുന്നു .വേണ്ടാ ..പിന്നെടെപ്പോലെങ്കും  ആകട്ടേ ..തിരികെ  വീട്ടിലേക്കു  നടക്കുമ്പോള്‍  അവളുടെ  കണ്ണുകള്‍  നിറയുന്നുണ്ടായിരുന്നു .എന്തിനെന്നു  അവള്‍ക്കു  കൂടി  വിവേചിച്ചറിയാന്‍  കഴിയാത്ത  ഒരു  സങ്കടം .ഇനി  തമ്മില്‍  കാണുമോ  എന്ന്  പോലും  അറിയില്ലാ ..എന്നിട്ടും  അവന്‍  ഒരു  വിഷമവും  കാണിച്ചില്ലാ .സാരമില്ല  അവന്‍  എപ്പോളും  ഒരു  പഠിപ്പിസ്റ്റ്   ആയിരുന്നല്ലോ ..ഒന്ന്  രണ്ടു  തുള്ളികള്‍  അവളുടെ  കണ്ണുകളില്‍  നിന്നു  താഴേക്ക്‌  ഉരുണ്ടു  ഭൂമിയെ  സ്പര്‍ശിച്ചു

കാലങ്ങള്‍  കഴിഞ്ഞു  പോയി .ഇപ്പൊ  സ്വപ്ന  വലിയ  കുട്ടി  ആയി ..അത്  അവള്‍ക്കു  തോന്നുന്നത്  അപ്പുറത്തെ  നാരായണ്‍  കൊച്ചാട്ടന്‍  ഇടയ്ക്കിടെ  പറയുമ്പോളാണ് .എന്റെ  കൊച്ചെ ..നീ  അങ്ങ്  വളര്‍ന്നു  സുന്ദരി  ആയല്ലോ !!!”.പല്ലില്ലാത്ത  മോണ  കാട്ടിയുള്ള    ചിരി  കാണുമ്പോള്‍  അവള്‍ക് തമശ  ആണ്  തോന്നരുള്ളത് .
സരിന്‍  ഇപ്പോള്‍  എന്ത്  ചെയ്യുന്നൂ  ആവോ ??അന്നത്തെ  പിണക്കത്തിന്  ശേഷം  ഒരിക്കലും  അവനെ  കോണ്ടാക്റ്റ് ചെയ്യാന്‍  സ്വപ്ന  ശ്രേമിചിട്ടില്ലാ ..അവന്‍  2-3 തവണ  ഫോണ്‍  ചെയ്തിരുന്നു  എന്ന്  അമ്മ  പറഞ്ഞു .എന്തോ  സ്വപ്ന  അതിനു  അത്ര  ശ്രെധ  കൊടുത്തില്ലാ .എന്തായാലും  ക്ലാസ്സിലെ  വര്‍ത്തമാന  പെട്ടിയുടെ  നമ്പര്‍  ഓര്മ  ഉണ്ട് .കഥകളിയുടെ  രൂപം  കൊത്തിയ  ഷെല്‍ഫില്‍  ആണ്  ഫോണ്‍ .നമ്പര്‍  നല്ല ഓര്മ  ഉണ്ട് .അവള്‍  റിസീവര്‍ കയ്യില്‍  എടുത്തു .രണ്ടു  ..മൂന്നു  ..രണ്ടു അവള്‍  വീണ്ടും  ആലോചിച്ചു...  വിളിക്കണോ ??തനിക്കെന്ത  സ്വപ്നേ  സരിന്റെ  കാര്യത്തില്‍  ഇത്ര  താല്പര്യം  എന്ന്  അവന്‍  ചോദിച്ചാലോ ??അയ്യേ  വേണ്ടാ ..പിന്നീടെപ്പോലെങ്കിലും  ആകട്ടെ .അവള്‍  റിസീവര്‍ തിരിച്ചു വെച്ചു .ഇല്ല  ..ഞാന്‍  വിളിക്കുന്നതില്‍   എന്താ  കുഴപ്പം  ..ഞാനും  സരിന്റെ  ഫ്രന്റ് അല്ലെ??അതിലുപരി അവന്റെ സിസ്റ്റര്‍ അല്ലെ ??എനിക്ക്  അവന്റെ  വിവരങ്ങള്‍  അറിയാനുള്ള   അവകാശം  ഉണ്ട് .ദൈര്യം  സംഭരിച്ചു  അവള്‍  നമ്പര്‍  ഡയല്‍  ചെയ്തു .അപ്പുറത്ത്  റിംഗ്  ചെയ്യുന്നുണ്ട് . പെട്ടെന്നൊരു സ്ത്രീ  ശബ്ദം ..ഓ....അവന്റെ  അമ്മയാണ്..

രാകേഷ്  ഇല്ലേ  ആന്റീ ??ഇത്  സ്വപ്ന  ആണ് ..
ഉണ്ട്  ഇപ്പോള്‍  കൊടുക്കാം ..
രാകേഷ്  അവന്റെ  പൂഞ്ഞാര്‍  എഞ്ചിനീയറിംഗ്  കോളേജിലെ  വിശേഷങ്ങള്‍  പരയുകയിരുന്നു .വെള്ളപ്പൊക്കം കാരണം  കോളേജ്  അടച്ചിട്ടിരിക്കുക  ആണ്  പോലും .എങ്ങനെ  സരിനിനെ  കുറിച്ച്  ചോദിക്കും എന്ന്  ആലോചിക്കുക ആയിരുന്നു  സ്വപ്ന .പെട്ടെന്നായിരുന്നു  അവന്‍  ചോദിച്ചത്‌
സ്വപ്നേ  നിനക്ക്  നമ്മുടെ  സരിനിന്റെ  കാര്യം  അറിയുമോ ??..
ഇല്ല  ..എന്ത്  പറ്റി ??
അവന്‍  ഏതോ  പ്രേമ ബന്ധത്തില്‍  പെട്ടു  പോലും ..ഇപ്പൊ നരമ്പേല്‍ പിടിച്ച  സ്ഥിതി  ആണ് ..
സ്വപ്നക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലാ ..സരിനിനു  പ്രേമമോ ..എന്തോ  അവള്‍ക്കു  അത്  ഉള്‍ക്കൊള്ളാന്‍  കഴിഞ്ഞില്ലാ ..
ശബ്ധത്തില്‍ വ്യത്യാസം വരാതെ അവള്‍ ചോദിച്ചു ആരുമായി ??
അതാണ് രേസം .അവന്‍ ഇത് വരെ ആ കുട്ടിയോട് അത് പറഞ്ഞിട്ടില്ലാ..അവന്‍റെ ഏതോ പഴയ ഫ്രണ്ട് ആണ് പോലും.. നേരിട്ട്  പറഞ്ഞാല്‍ കുട്ടി അക്സെപ്റ്റ് ചെയ്തില്ലെങ്കിലോ എന്നുള്ള ടെന്‍ഷന്‍ ആണ് പുള്ളിക്ക്..പക്ഷെ കക്ഷി ശെരിക്കും ഒരു വട്ടു കേസ് ആണ് ഇപ്പോള്‍..
രാകേഷ്  പിന്നെയും  എന്തൊക്കെയോ  പറയുന്നുണ്ടായിരുന്നു .അവള്‍  പക്ഷെ  ഒന്നും  കേള്‍ക്കുന്നുണ്ടയിരുന്നില്ലാ ..അവള്‍  മറ്റെന്തൊക്കെയോ  ആലോചിക്കുക ആയിരുന്നു.തൊണ്ടയില്‍  എവിടെയോ  ഒരു മുള്ളുടക്കിയ പോലെ ..എന്തോ  ഒരു  വിഷമം .അവള്‍ക്കു  ഭൂമി  മുഴുവന്‍  തന്റെ  മുന്‍പില്‍  കറങ്ങുന്നത്  പോലെ  തോന്നി .ചിന്തകള്‍ ശൂന്യമായി തുടങ്ങി..അവള്‍  റിസീവര്‍ താഴെ വെച്ചു.. .കണ്ണുകള്‍ അറിയാതെ  തുളുമ്പുന്നു ..എല്ലാത്തിനോടും ഒരു ദേഷ്യം തോന്നുന്നു..സരിനിനെ  വിളിക്കണോ ..ഒരിക്കലും മറക്കാന്‍ കഴിയാത്ത നമ്പറുകള്‍ വിരലുകളിലേക്കു ഓടിയെത്തി..അല്ലെങ്കില്‍ വേണ്ടാ..പിന്നെടെപ്പോലെങ്കിലും ആകട്ടെ...അവള്‍ റിസീവര്‍ മാറ്റി വെച്ചു ..
പിന്നെയും ദിവസങ്ങള്‍ കടന്നു പോയി .സരിനിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പതുക്കെ അകന്നു തുടങ്ങി.. പൂഞ്ഞാറില്‍ വെള്ളം താഴ്ന്നു തുടങ്ങി എന്ന് പത്രത്തില്‍ കണ്ടു.രാകേഷ് തിരികെ  പോയിട്ടുണ്ടാകും.ഉച്ചമയക്കം കഴിഞ്ഞു സ്വപ്ന തലേ ദിവസത്തെ പത്രത്തില്‍ കൂടി ഒരു ഓട്ട പ്രദക്ഷിണം നടത്തുക ആയിരുന്നു...പെട്ടെന്ന് ഒരു വാര്‍ത്ത‍ അവളുടെ കണ്ണുകളില്‍ ഉടക്കി നിന്നു .വളരെ പരിചയമുള്ള ഫോട്ടോ ...

എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സരിന്‍  21 വയസ് ,ഇടമാല്യാറില്‍  മുങ്ങി മരിച്ചു .ഇറങ്ങരുത്  എന്ന്  പ്രത്യേകം  ബോര്‍ഡ്‌  വെച്ചിരുന്ന സ്ഥലത്ത് സുഹൃത്തുക്കളും  ഒത്തു  കുളിക്കാന്‍  ഇറങ്ങിയതാണ്  മരണ  കാരണം. ഫ്രെന്‍സും ഒത്തു  ടൂര്‍  വന്നതാണ്‌  സരിന്‍ .മറ്റു  2 പേരെയും  ആള്‍ക്കാര്‍  രേക്ഷപ്പെടുത്തി

അവളുടെ  കണ്ണുകള്‍  മങ്ങി  തുടങ്ങി .അക്ഷരങ്ങള്‍  അവ്യക്തംയി .അവള്‍  താഴേക്ക്‌  വായിക്കുകയിരുന്നു .മനസ്സില്‍  എന്തൊക്കെയോ  തകര്‍ന്നു  വീഴുന്നു .കൈ  കാലുകള്‍  കുഴഞ്ഞു  അവള്‍  വീണു പോയി ..എന്തിനെന്നരിയില്ലാ അടക്കാന്‍  കഴിയാത്ത  വിഷമം .അടക്കി വെച്ചിരുന്ന  കണ്ണുനീര്‍ ഒരു  പ്രവാഹമായി ..ഇതൊരു  സ്വപ്നം  ആയിരുന്നെങ്കില്‍  എന്ന്  അവള്‍  ആഗ്രഹിച്ചു  പോയി ..പെട്ടെന്ന്  മുറ്റത്തൊരു  ശബ്ദം ..
പോസ്റ്റ്‌ ……
കണ്ണുകള്‍  തുടച്ചു  കൊണ്ട്  അവള്‍  പുറത്തേക്കു  ഇറങ്ങി  ചെന്നു .പോസ്റ്റ്‌  മാന്‍  ആണ് .കയ്യില്‍  ഒരു  പൊയ്തി ..
കുട്ടിക്കൊരു  പാര്‍സല്‍  ഉണ്ട് .ഫ്രം  അഡ്രസ്‌ കണ്ടു  അവള്‍ നടുങ്ങി .വിറയ്ക്കുന്ന  കൈകളോടെ  അവള്‍  അത്  ഒപ്പിട്ടു  വാങ്ങി .

വിറയ്ക്കുന്ന  കരങ്ങളോടെ  അവള്‍    പാര്‍സല്‍  പൊട്ടിച്ചു  നോക്കി .അതില്‍  മനൊഹരമയീ  മടക്കിയ  ഒരു  റെഡ്  കടലാസ്സ്‌ .കൂടെ  ചെറിയ  ഒരു  ബോക്സും .അവള്‍    ലെറ്റര്‍  തുറന്നു  വായിച്ചു ..അതില്‍  മറ്റൊന്നും  ഇല്ലാ ..ഒരേ  ഒരു  വാചകം ..ഐ  ലവ്  യു …..അവളുടെ  കണ്ണുകള്‍  നിറഞ്ഞൊഴുകി . ..
അവള്‍    ബോക്സ്‌  തുറന്നു  നോക്കി ..അതില്‍  മനോഹരമയി  അലങ്കരിച്ച  ഒരു  പുഷ്പ  ഹൃദയം .അതില്‍  ഇങ്ങനെ  എഴുതിയിരിക്കുന്നു ..ഞാന്‍  ഉറങ്ങിയാലും   എന്റെ  ഹൃദയം  നിനക്കായി  ഉണര്‍ന്നിരിക്കും ”…