Thursday, June 23, 2011

നൈട്രിക് ആസിഡ്.....:)


റൂമിനുള്ളില്‍ ഉഷ്ണം കൂടുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ പുതപ്പിനടിയില്‍ നിന്നും തല ഉയര്‍ത്തി..സമയം 11 മണി....തൊട്ടടുത്ത ബെഡില്‍ നിന്നും പിജോ യുടെ ദീര്‍ഖ നിശ്വാസങ്ങള്‍ കേള്‍ക്കാം.. ഞാന്‍ പതുക്കെ എണീറ്റ്‌ ഹോളിലേക്ക്‌ നടന്നു.വേഗം ഒരു ചായ എടുത്തു കൊണ്ട് അടുത്ത് കണ്ട സോഫയിലേക്ക് ഇരുന്നു..സമ്മര്‍ നല്ല തീവ്രമായ ചൂടിനെ സമ്മാനിക്കുന്നുന്ടെങ്കിലും പുറത്തു കുട്ടികളുടെ വിനോദങ്ങള്‍ സൈഡ് വിന്‍ഡോയില്‍ കൂടി ഞാന്‍ കാണുന്നുണ്ടായിരുന്നു..വേനലവധിക്കാലത്തെ കോലാഹലങ്ങള്‍ ഒരു നിമിഷത്തേക്ക് എന്റെ മനസിലേക്ക് ഓടിയെത്തി..ബാല്യത്തിന്റെ നഷ്ടസ്വപ്ങ്ങള്‍ ഒരു ഗധ്ഗധമായി പുറത്തേക്കു വന്നു..
കൂളരിന്റെ സ്പീഡ് കൂട്ടിയിട്ടതിനു ശേഷം ഇനി എന്ത് എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ ചായ സിപ് ചെയ്തു തുടങ്ങി..ഒരു നല്ല സാറ്റര്‍ഡേ ഒരു പ്രയോജനവും ഇല്ലാതെ പോകുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ ഒരു ചെറിയ വിഷമവും തോന്നാതിരുന്നില്ല..യാദ്രിച്ചികമായി ആണ് ടീപോയില്‍ കിടന്ന മലയാളം പത്രത്തിലെ ഒരു വാര്‍ത്തയില്‍ എന്റെ കണ്ണുകള്‍ ഉടക്കിയത്..
"പ്രേമാഭ്യര്‍ഥന നിരസിച്ച കൂട്ടുകാരിയുടെ മുഖത്ത് സഹപാടി ആസിഡ് ഒഴിച്ചു..."ഇതായിരുന്നു തലക്കെട്ട്‌..ഇങ്ങനെ ഉള്ള വാര്‍ത്തകളോട് നമുക്ക് ഒരു പ്രത്യേക താല്പര്യം ആണല്ലോ..:)
ഒരാഴ്ച പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ ആര്‍ത്തിയോടെ ഞാന്‍ ആ പത്രം വലിച്ചെടുത്തു വായിച്ചു..



വാര്‍ത്തകളില്‍ കൂടി കണ്ണോടിക്കുമ്പോള്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരു മലയാളം സിനിമ എനിക്ക് ഓര്‍മ വന്നു.വില്ലന്‍ നായികയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതും നായിക  ആത്മഹത്യ ചെയ്യുന്നതും ഒക്കെ ഒരിക്കല്‍ കൂടി ഞാന്‍ എന്റെ കണ്മുന്നില്‍ കണ്ടു...പത്രം തിരികെ ടേബിളില്‍ തിരിച്ചിട്ടതിനു ശേഷം ഞാന്‍ സോഫയിലേക്ക് നീണ്ടു നിവര്‍ന്നു കിടന്നു...

വാര്‍ത്തയില്‍ കണ്ട ആസിഡ് എന്ന വാക്ക് എന്റെ മനസില്‍ ഉടക്കി നിന്നു..ആസിഡ് അഥവാ അമ്ലം എന്ന പദാര്‍ത്ഥത്തിനു എന്റെ ലൈഫില്‍ വളരെ ഫണ്ണി ആയ ഒരു സ്ഥാനം ഉണ്ട്..ഇപ്പോളും അതെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടാറുണ്ട്..എന്തായാലും അത് ബ്ലോഗിലേക്ക് കുരിചിടം എന്ന് ഞാന്‍ തീരുമാനിച്ചു..
സംഭവം നടക്കുന്നത് കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പാണ്..കൃത്യമായി പറഞ്ഞാല്‍ ഒരു 10 കൊല്ലങ്ങള്‍ മുന്‍പ്...ഞാന്‍  +1 നു പഠിക്കുന്ന സമയം..ക്ലാസ്സ് ഉള്ള ദിവസങ്ങള്‍ വളരെ കുറവായിരുന്നു...പത്തനംതിട്ട കാതോലിക്കെട്ട് കേരള രാഷ്ട്രീയത്തിന്റെ ഈറ്റില്ലം എന്നൊക്കെ ആണ് അറിയപ്പെടുന്നത്..പണ്ടാരണ്ടാങ്ങാന്‍ രാവിലെയും വൈകിട്ടും ടൂഷന്‍ ഉള്ളത് കൊണ്ട് വീട്ടിലും പോകാന്‍ പറ്റില്ലാ..പപ്പയുടെ ചേട്ടന്റെ ഫവരിറ്റ് സ്ടുടെന്റ്റ്‌  ആണ് മാത്സ് ക്ലാസ്സ്‌ എടുക്കുന്നത്..സൊ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കണ്ട..ഞാനും എട്‌വിനും ഇങ്ങനെ ഫുള്‍ ടൈം തെണ്ടി തിരിഞ്ഞു നടക്കും..എഡ്വിന്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്..ഒരു തല്ലു കൊള്ളിതരത്തിനും അവന്‍ എന്നെ ഒറ്റയ്ക്ക് വിടാറില്ല...
സമരം ഒരു സ്ഥിര സംഭവം ആയി തുടങ്ങിയപ്പോള്‍ സമയം കളയാന്‍ ഒരു ശാശ്വത പരിഹാരം കണ്ടു പിടിച്ചേ മതിയാകൂ എന്ന് ഞങ്ങള്‍ തീരുമാനിച്ചു..ലൈബ്രറി ആയിരുന്നു ആദ്യത്തെ ഒപ്ഷെന്‍..ബട്ട്‌ അത് വേഗം മടുത്തു..സിനിമയ്ക്ക് പോകാം എന്ന് ഒരു അഭിപ്രായം ഉണ്ടായി എങ്കിലും അത് പരിഗണനയില്‍ വന്നില്ലാ...പിന്നെ എന്താ ചെയ്യുക..പ്രശനം വിദഗ്ധ ഉപദേശങ്ങള്‍ക്ക് പരിഗണിക്കപ്പെട്ടു.
"വൈ ഡോണ്ട് യു ഗയ്സ് ഗോ ടു ലാബ്‌ ???"...എലിസബത്ത് മിസ്സിന്റെ ആയിരുന്നു ആ അഭിപ്രായം..എതിരില്ലാതെ അഭിപ്രായം പരിഗണിച്ചു..അങ്ങനെ കെമിസ്ട്രി ലാബ്‌ ആയി ഞങളുടെ സമയം കൊല്ലാനുള്ള വേദി..
volumertc analysis ആയിരുന്നു ആദ്യം..ആദ്യം ഒക്കെ ഇന്റെരെസ്ടിംഗ് ആയി തോന്നി എങ്കിലും പിപ്പെട്ടും ബുരെട്ടും ഒക്കെ മടുത്തു തുടങ്ങി....കുറെ പ്രാവശ്യം നിറമുള്ള ദ്രാവകങ്ങള്‍ കുടിക്കുകയും ചെയ്തു..സത്യം പറയാമല്ലോ...ഒരിക്കല്‍ പോലും എന്റെ Titration experiments    ശരി ആയ  റീടിംഗ് കാണിച്ചിട്ടില്ലാ...  



കെമിസ്ട്രി ലാബിന്റെ കീ എടുത്തു തരുമ്പോള്‍ മിസ്സ്‌ പറയുന്നുണ്ടായിരുന്നു..

"ബി കെയര്‍ ഫുള്‍ ... ആസിഡ് ഈസ്‌ രിയല്ലി ദൈഞ്ഞരെസ്..."
ലാബ്‌ ഗൈഡിന്റെ സഹായത്തോടെ ഞങ്ങള്‍ പരീക്ഷങ്ങള്‍ ആരംഭിച്ചു...അങ്ങനെ ഒന്ന് രണ്ടു ആഴ്ചകള്‍ കഴിഞ്ഞു..ഒരു ദിവസം ലാബില്‍ നിന്നിറങ്ങിയ എന്റെ കൈ വെള്ള മുഴുവനും നല്ല സ്വര്‍ണ നിറത്തില്‍ തിളങ്ങുന്നത് കണ്ടു ഞങ്ങള്‍ രണ്ടു പേരും അത്ഭുതപെട്ടു..ഒന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അത് നൈട്രിക് ആസിഡിന്റെ തമാശ ആണെന്ന് ഞങ്ങള്‍ കണ്ടെത്തി...അതോടെ തുടങ്ങി ഞങളുടെ ശെരിയായ പരീക്ഷങ്ങള്‍..
ലാബ്‌ ഗൈഡ് ഒക്കെ ഒരു മൂലക്കായി..വന്നാലുടനെ നൈടിക് ആസിഡ് എടുത്തു പരീക്ഷങ്ങള്‍ തുടങ്ങും..പരീക്ഷങ്ങള്‍ക്ക് സോല്ടും ടെസ്റ്റ്‌ ടുബും ഒന്നും വേണ്ടായിരുന്നു.ഒരു കഷണം ഈര്‍ക്കിലും തീവ്രത ഇല്ലാത്ത നൈട്രിക് ആസിഡ് ഉം പിന്നെ കൈ വെള്ളയും..പേര് എഴുതി മടുത്തു തുടങ്ങിയപ്പോള്‍ ഡിസൈന്‍ തുടങ്ങി...പെട്ടെന്നൊരു ദിവസം ഒരു പുതിയ ഐഡിയ..ആരുടെ തലയിലാണ് ഈ ബോധം  ഉധിച്ചതെന്നു എനിക്ക് ഓര്മ ഇല്ലാ..ബട്ട്‌ വളരെ വിചിത്രമായ ഈ ആശയം കുറച്ചു പ്രശ്നങ്ങള്‍ ഒന്നും അല്ല ഉണ്ടാക്കിയത്..
ആശയം ഇതായിരുന്നു..കൈ വെള്ളക്കു പകരം നമുക്ക് കൈപ്പുറത്തു പേര് എഴുതിയാല്‍ എന്താ??...രണ്ടു പേര്‍ക്കും ആശയം ഇഷ്ടപ്പെട്ടു..അങ്ങനെ റിസ്ടിനു താഴെ ആയി പേരെഴുതാന്‍ തിരഞ്ഞെടുക്കപ്പെട്ടു..അപ്പോളാണ് ഒരു പ്രശ്നം..ഈര്‍ക്കില്‍ ഇല്ലാ..ഉള്ളതെല്ലാം മറ്റു ആസിഡ് കുപ്പികളിലും ഇട്ടതാണ്..എന്തായാലും റിസ്ക്‌ എടുക്കണ്ടാ..നാളെ പുതിയ ഈര്‍ക്കില്‍ കൊണ്ട് വരാം എന്ന് തീരുമാനിച്ചു..
രാവിലെ ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ആണ് ഈര്‍ക്കില്‍ പ്രശനം പൊങ്ങി വന്നത്..തിരികെ വീട്ടിലേക്കു ഓടി..രാവിലെ ആറു മണിക്ക് തെങ്ങില്‍ കേറാന്‍ പോയാല്‍ ചീത്ത വിളി ഉറപ്പു..സൊ മമ്മി കാണാതെ ചൂലില്‍ നിന്ന് നാലഞ്ചു ഈര്‍ക്കില്‍ എടുത്തു കൊണ്ട് ബസ്‌ സ്റൊപിലേക്ക് തിര്ചോടി..മാത്സിന്റെ ടൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ എല്ലാം റെഡി ആണ് എന്ന് കണ്ണുകള്‍ കൊണ്ട് അടയാളങ്ങള്‍ കൈമാറി ഞങ്ങള്‍ രണ്ടു പേരും..





ഫസ്റ്റ് അവര്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ആകെ ഒരു തിക്കുമുട്ടല്‍ ആയിരുന്നു..മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ താമസിക്കുന്നതെന്തേ എന്ന് പല പ്രാവശ്യം ആലോചിച്ചു..പെട്ടെന്ന് തന്നെ കേട്ട് വിപ്ലവഗാനങ്ങള്‍....പിന്നെ ഒന്നും ആലോചിച്ചില്ല..ബാഗ്‌ എടുത്തു കൊണ്ട് ഓടി..നേരെ കെമിസ്ട്രി ലാബിലേക്ക്..
 
പിന്നെ എന്നാല്‍ പെട്ടെന്നായിരുന്നു..നൈട്രിക് ആസിഡ് എടുത്തു..ഭദ്രമായി കൊണ്ട് വന്ന ഈര്‍ക്കില്‍ എടുത്തു മുക്കി..ഐശ്വര്യം ആയി എന്റെ കൈ തന്നെ തിരഞ്ഞെടുത്തു...
 
സിബിന്‍ എന്ന് എഴുതിയതിനു ശേഷം കുറച്ചു നേരം കാത്തു നിന്നു...തിളയ്ക്കുന്ന നിറത്തില്‍ സിബിന്‍ എന്ന് ഇപ്പോള്‍ തെളിഞ്ഞു വരും എന്ന് കാത്തു നിന്ന ഞങള്‍ ആകെ അത്ഭുതപ്പെട്ടു..ഒന്നും കാണുന്നില്ല..പിന്നെയും രണ്ടു മൂന്നു തവണ പരീക്ഷിച്ചു എങ്കിലും ഒരു രക്ഷയും ഇല്ലാ..ഒരു പക്ഷെ ഇനി ഈര്‍ക്കില്‍ ചെറുതായത് കൊണ്ട് ആവശ്യത്തിനു ആസിഡ് കിട്ടാത്തതാണോ..ഈര്‍ക്കില്‍ മാറ്റി ഒരു ഗ്ലാസ്‌ റോഡ്‌ എടുത്തു..ഫലം ഒന്ന് തന്നെ..ഒരു രക്ഷയും ഇല്ലാ..
 
അപ്പോളാണ് വളരെ ബുദ്ധിപരമായ ഒരു ഐഡിയയുമായി എട്‌വിന്‍ രംഗത്ത് എത്തിയത്...
 
"ഡാ സിബിനെ നമുക്ക് കൊന്സേന്ട്രറെദ്  ആസിഡ് ട്രൈ ചെയ്താലോ??..."..ആശയം കൊള്ളാം എന്ന് എനിക്കും തോന്നി..
 
അങ്ങനെ ഞങ്ങള്‍ ആസിഡ് കുപ്പി മാറ്റി..ഗാഡ നൈട്രിക് ആസിഡില്‍ ഈര്‍ക്കില്‍ മുക്കി ഞാന്‍ സിബിന്‍ എന്ന് എഴുതി..ഈര്‍ക്കിലില്‍ നിന്നും പുക വരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു എങ്കിലും മൈന്‍ഡ് ചെയ്തില്ലാ..കുറച്ചു നേരം കാത്തു നിന്നിട്ടും പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല..ഞങ്ങള്‍ ഈര്ക്കിലിനെ ഗ്ലാസ്‌ റോഡ്‌ കൊണ്ട് രീപ്ലിസ് ചെയ്തു..
 
" സീ "എന്ന ലെറ്റര്‍ എഴുതി തീരുന്നതിനു മുന്‍പ് തന്നെ  മാംസം പുകയുന്ന വേദന ഞാന്‍ അറിഞ്ഞു..തിളങ്ങുന്ന നിറത്തില്‍ പേര് കാണാന്‍ കാത്തു നിന്ന ഞാന്‍ അവിടെ സീ എന്നാ ലെറ്റര്‍ പൊള്ളി കുടുന്നു നില്‍ക്കുന്നത് കണ്ടു..മാംസത്തിനു ഉള്ളിലേക്ക് ആസിഡ് വീണ്ടും ആഴ്നിറങ്ങുന്ന വേദന എന്നെ 14 ലോകവും കാട്ടി തന്നു..എട്‌വിന്‍ വേഗം പോയി മിസ്സിനെ വിളിച്ചു വന്നു..മിസ്സ്‌ എന്ന്തൊക്കെയോ പുരട്ടിത്തന്നു..എന്തായാലും കുറച്ചു ദിവസത്തേക്ക് കൈ അനക്കാന്‍ വയ്യാരുന്നു...ഇതോടെ ഞങ്ങളുടെ   ലാബ്‌ ഐഡിയക്ക് മിസ്സ്‌ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു..ഇടയ്ക്കിടെ എട്‌വിന്‍ പറഞ്ഞു കളിയാക്കരുണ്ടാരുന്നു..

എന്നാലും എന്റെ നൈട്രിക് ആസിടെ.....:)
 
ഇപ്പോളും ഒരു ഓര്‍മയായി "സീ" എന്ന ലെറ്റര്‍ എന്റെ കയ്യില്‍ അങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്..:)

Tuesday, June 7, 2011

താങ്ക്സ് ഗിവിംഗ് ഡേ!!!!

നിര്‍ത്താതെ റിംഗ് ചെയ്യുന്ന ഫോണിനെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..ഓ..പിജോ ആണ്(ശരിക്കും പേര് അജോ എന്നാണേ...ബട്ട്‌ ഐ ലൈക്‌ ടു  കാള്‍ ഹിം പിജോ.....)കുറെ മിസ്സ്‌ കോള്‍സ് കിടപ്പുണ്ടല്ലോ..ഞാന്‍ തിരികെ ഡയല്‍ ചെയ്തു..
 
"സിബ്‌ സാമേ ...നീ ഇതെന്നാ ഉറക്കമാടാ..നമുക്ക് പോകണ്ടേ??..."ഫോണ്‍ എടുത്ത ഉടനെ കേട്ട ചോദ്യം കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു..
"എന്തോന്ന്....???"മറു ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ഉറക്കച്ചടവ് വ്യക്തമായിരുന്നു..
"ഡാ  താങ്ക്സ് ഗിവിംഗ് ഡേ..."അവന്റെ മറുപടി കേട്ടപ്പോള്‍ തലേ ദിവസം ഞങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ഒക്കെ എന്റെ മനസിലേക്ക് ഒന്ന് റീവൈണ്ട് അടിച്ചു..
ഓ..ഞാന്‍ കുളിച്ചിട്ടു  ഇപ്പൊ വരാമെടാ എന്ന് പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്തു..ഇന്ന് അറോറ ടെമ്പിളില്‍ പോകാം എന്ന് തീരുമാനിച്ചതാണ്..ഞാന്‍ എന്റെ മറവിയെ ശപിച്ചു കൊണ്ട് റസ്റ്റ്‌ റൂമിലേക്ക്‌ പോയി..
 
ഡ്രസ്സ്‌ മാറുമ്പോള്‍ ഞാന്‍ ആലോചിക്കുക ആയിരുന്നു..പിജോയെ പരിചയപെട്ടിട്ടു വളരെ കുറച്ചു നാളെ ആയി ഉള്ളൂ എങ്കിലും ഇപ്പൊ അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..ഫുള്‍ ടൈം  എന്നെ കളിയാക്കാനെ അവനു സമയം ഉള്ളു... എനിക്ക് മെച്ചുരിടി പോര എന്ന് ഫുള്‍ ടൈം വിളിച്ചു കൂവി കൊണ്ട് നടക്കുക അല്ലെ ഇപ്പൊ അവന്റെ പരുപാടി..മൂന്നു നാല് വയസിന്റെ വ്യത്യാസം ഒരിക്കലും പിജോയോടു സംസാരിക്കുമ്പോള്‍ 
എനിക്ക് തോന്നാറില്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍   ഞാന്‍ ഒന്ന് മന്ധഹസിക്കതിരുന്നില്ല.. ധ്രിതി പിടിച്ചു ഷര്‍ട്ട്‌ വലിച്ചിട്ടു കൊണ്ട് ഞാന്‍ പിജോയുടെ റൂമിനെ ലെക്ഷ്യമാക്കി നടന്നു..
 
റൂമില്‍ കയറിയ എനിക്ക് ദേഷ്യം അടക്കാനായില്ലാ..ഉറക്കത്തില്‍ നിന്ന് എന്നെ കുത്തി പൊക്കിയിട്ട് ആ അലവലാതി ഇനിയും റെഡി ആയിട്ടില്ലാ..കാലില്‍ കാലു കയറ്റി വെച്ച് കൊണ്ട് എന്നെ നോക്കി ഒരു വളിച്ച ചിരി ഇറക്കുന്നത്‌ കണ്ടിട്ട് ഞാന്‍ ചീത്ത വിളിച്ചു തുടങ്ങി..
"സിബ്‌ സാമേ എനിക്ക് 5  മിനിട്ട് മതി  റെഡി ആകാന്‍.." എന്ന് പറഞ്ഞു കൊണ്ട് അവന്‍ റെഡി ആകാന്‍ തുടങ്ങി..അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഇറങ്ങി..
 
"നീ ലൈസെന്‍സ് ഒക്കെ എടുത്തിട്ടില്ലേ??..ദൈവമേ ഞാന്‍ പോകുന്നത് പോലെ എന്നെ തിരിചെത്തിക്കണേ.." എന്ന് ഒരു ആത്മഗതവും ഇറക്കാന്‍ പിജോ മറന്നില്ലാ.. ഇത് കേട്ട് അവനു രണ്ടു കുത്തും ഇടിയും ഒക്കെ കൊടുക്കാന്‍ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ലാ.ഇപ്പൊ എന്റെ തല്ലും ഇടിയും ഒക്കെ അവനു പരിചയമായി തുടങ്ങിയിട്ടുണ്ട്..:)
 
എന്റെ അണ്‍ ഒഫീഷ്യല്‍ ഡ്രൈവിംഗ് ടീച്ചര്‍ ആണ് പിജോ..ഞാന്‍ ഭയങ്കര ഡ്രൈവര്‍ ആണെന്നാണ് എന്റെ ഭാവം എങ്കിലും പിജോ വണ്ടിയില്‍ ഉണ്ടെങ്കില്‍ ഒരു 10 പ്രാവശ്യം എങ്കിലും അവന്‍ ചീത്ത പറയതിരിക്കില്ലാ..അസൂയ..അല്ലാതെ പിന്നെ എന്താ..ഇപ്പൊ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല എന്നുള്ളത് വേറെ കാര്യം..അങ്ങനെ ഞങ്ങള്‍ സംഭവ ബഹുലമായ ആ യാത്ര ആരംഭിച്ചു..തുടക്കത്തില്‍ തന്നെ സിഗ്നല്‍ ക്രോസ് ചെയ്തു എന്നൊക്കെ പറഞ്ഞു അവന്‍ ചീത്ത തുടങ്ങി എങ്കിലും ഞാന്‍ സീടീ   പ്ലയെറിന്റെ വോള്യം മാക്സിമം ആക്കി വെച്ചിട്ട് അവനെ നോക്കി ഒന്ന് പുച്ചിച്ചു ചിരിച്ചു..
 
പോകുന്ന വഴിക്ക് അനീഷിനെയും കൂട്ടിക്കൊണ്ടു ഞങ്ങള്‍ ഹൈവേയിലേക്ക് തിരിഞ്ഞു..ആദ്യമായി ഹൈവേയില്‍ ഓടിക്കുന്ന അങ്കലാപ്പ് ഉണ്ടായിരുന്നു എങ്കിലും പതുക്കെ സ്പീഡിന്റെ ഭ്രാന്തമായ സുഖം ഞാന്‍ ആസ്വദിച്ചു തുടങ്ങി..ഇടയ്ക്കിടെ സ്പീഡ് കുറക്കു സിബ് സാമേ എന്ന് പിജോ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ അവനെ പരിഹസിച്ചു കൊണ്ട് സ്പീഡ് കൂട്ടിക്കൊണ്ടേ ഇരുന്നു.."പണ്ടൊക്കെ ദൈവം പിന്നെ പിന്നെ എന്ന് പറഞ്ഞു മാറ്റി വെക്കും ...ഇപ്പൊ വരംപത്താ കൂലി എന്ന് കേട്ടിട്ടില്ലേ..???"അത് തന്നെ ആയിരുന്നു എന്റെയും സ്ഥിതി..
 
അറോറ..നെക്സ്റ്റ് എക്സിറ്റ് എന്നെ ബോര്‍ഡ്‌ കണ്ട പിജോ എന്നോട് റൈറ്റ് മോസ്റ്റ്‌ ലൈനിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു..വളരെ കഷ്ടപ്പെട്ട് ആദ്യത്തെ മൂന്നു ലൈനും ക്രോസ് ചെയ്തു റൈറ്റ് ലൈനില്‍ എത്തിയ ഞാന്‍ വളരെ താമസിച്ചു പോയിരുന്നു..സ്പീഡ് കുറക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ എക്സിടിലേക്ക് കയറിയ ഞാന്‍ സ്പീഡ് ലിമിറ്റ് 40 എന്ന ബോര്‍ഡ്‌ എന്റെ വലതു വശത്ത് കാണുന്നുണ്ടായിരുന്നു.സ്പീഡോ മീറ്ററില്‍ സൂചി 70 നും മുകളില്‍...റെയിന്‍ ബോ പോലെ വളഞ്ഞു കിടക്കുന്ന എക്സിറ്റ് എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിക്ക് തോന്നി..വണ്ടി റാമ്പില്‍ ഇടിച്ചു മറിയും എന്ന് ഉറപ്പുണ്ടായ ഞാന്‍ ബ്രക്കിലേക്ക് കാല്‍ അമര്തിയത് യാന്ത്രികമായിരുന്നു..എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് മനസിലാകുന്നുണ്ടയിരുന്നില്ലാ..ചുറ്റുമുള്ള പ്രദേശങ്ങള്‍ എനിക്ക് വട്ടം കറങ്ങുന്നത് പോലെ തോന്നി..റൈറ്റ് സൈഡില്‍ എവിടെയോ നിന്ന് "നോ നോ ..." എന്ന് പിജോ വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.എന്റെ കണ്ട്രോള്‍ പൂര്‍ണമായും നഷ്ടപ്പെട്ട കാര്‍ ഒന്ന് രണ്ടു പ്രാവശ്യം വട്ടം കറങ്ങിയത്തിനു ശേഷം റാമ്പില്‍ ഇടിച്ചു അടുത്ത് കണ്ട കുന്നിന്റെ മുകളിലേക്ക് പാഞ്ഞു കയറി..ഏതു നിമിഷവും തലകുത്തി മറിയും എന്ന് എനിക്ക് ഉറപ്പായിരുന്നു.കണ്ണുകള്‍ പതുക്കെ അടച്ചു ഞാന്‍ ദൈവങ്ങളെ മുഴുവന്‍ വിളിച്ചു..പരിസരബോധം നഷ്ടപ്പെട്ട ഞാന്‍ ആലില പോലെ വിറക്കുന്നതു എനിക്കു തിരിച്ചറിയാമായിരുന്നു..എങ്ങനെ ഒക്കെയോ കാറിനു പുറത്തിറങ്ങിയ പിജോയും അനീഷും കാര്‍ റിവേര്‍സ് എടുക്കാന്‍ അലറി വിളിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..വിറയ്ക്കുന്ന കരങ്ങളോടെ ആണെങ്കിലും എങ്ങനെയോ ഞാന്‍ അവര്‍ പറയുന്നത് പോലെ അനുസരിച്ചു..അടുത്ത് കണ്ട പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു മരിച്ച പോലെ ഇരിക്കുന്ന എന്നെ ആശ്വസിപ്പിക്കാന്‍ പിജോ ശ്രേമിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു...പെട്ടെന്നുണ്ടായ ഷോക്കില്‍ പരിസരം നഷ്ടപ്പെട്ടു വിറങ്ങലിച്ച എന്റെ വിറയ്ക്കുന്ന കരങ്ങളില്‍ പിടിച്ചു കൊണ്ട് "സാരമില്ല സിബ് സാമേ...ഒന്നും പറ്റിയിട്ടില്ല ..." എന്ന്  മന്ത്രിക്കുന്ന പിജോയുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..ആശ്വസിപ്പിച്ചു കൊണ്ട് എന്റെ കരങ്ങളില്‍ അമര്‍ത്തുമ്പോള്‍ ശെരിക്കും ഒരു സുഹൃത്തിന്റെ സ്നേഹം ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു..പിജോ.....യു അര്‍  എ ഗ്രേറ്റ്‌ ഫ്രണ്ട്.....
 
പിന്നീടു നടന്നത് എന്താണെന്നു എനിക്ക് ഓര്‍മയില്ലാ..അനീഷ്‌ ആരെ ഒക്കെയോ വിളിക്കുന്നുണ്ടായിരുന്നു..പുറത്തെ തണുപ്പില്‍ വിറുങ്ങലിച്ചു നില്‍ക്കുമ്പോള്‍ എനെറ്റ്െ മനസ് ശൂന്യമായിരുന്നു..പോലീസ് വന്നതും കേസ് ഫയല്‍ ചെയ്തതും എല്ലാം യാന്ത്രികമായി ഞാന്‍ കാണുന്നുണ്ടായിരുന്നു.എല്ലാ ഫോര്മാലിടിയും കഴിഞ്ഞു തിരികെ വീട്ടിലെത്തിയ ഞാന്‍ ഇപ്പോളും ജീവനോടെ ഇരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ തെല്ലു അമ്ബരക്കാതെ ഇരുന്നില്ലാ..
 
"യാ..ഇറ്റ്‌ വാസ് റിയലി എ ക്ലോസ് കോള്‍...എ ഡേ ടു റിമെംബര്‍ ടില്‍ മൈ ഡെത്ത്..റിയലി എ താങ്ക്സ് ഗിവിംഗ് ഡേ!!!!"

Monday, June 6, 2011

ഈസ്റെര്‍ സമ്മാനം .......


കുത്തനെ ഉള്ള ഇറക്കത്തില്‍ കാര്‍ ഒരു വശത്തേക്ക് പാളിപ്പോകുന്നു എന്ന് സംശയം തോന്നിയപ്പോള്‍ ഞാന്‍   വളരെ വേഗം വണ്ടി സൈടിലേക്കു ഒതുക്കി.അല്‍പ സ്വല്പം ആശങ്കയോടെ ഞാന്‍  പുറത്തേക്കിറങ്ങി കാറിന്റെ ചുറ്റും നോക്കി..ഞാന്‍ അറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി ..അതെ ഫ്രന്റ്‌ ടയെര് പങ്ങ്ചെര്‍ ആണ്..ഈ പാതി രാത്രിയില്‍ ഇനി ഇതു ചെയ്യാന്‍??ഏതോ ആന കേറാ  മൂലയിലാണ് വന്നു പെട്ടിരിക്കുന്നത്..ഈസ്റെര്‍ കുര്‍ബാനയ്ക്ക് മുന്‍പ് വീട്ടിലെത്താം  എന്നൊക്കെ കരുതിയതാണ്..പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുത്തു കോണ്‍ഫറന്‍സ് കഴിയാന്‍..ഞാന്‍ ചകിതനായി  ചുറ്റും നോക്കി.ആള്‍ താമസത്തിന്റെ ഒരു ചെറിയ സൂചന പോലും കാണുന്നില്ലാ..എവിടെയോ പാതിരാ കോഴി കരയുന്ന ശബ്ദം കേട്ട് ഞാന്‍ ഒന്ന് ഞടുങ്ങി.നിലാവിന്‍റെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ നില്‍ക്കുന്നത് ഒരു സെമിത്തേരിയുടെ സമീപത്താണെന്ന് ഞാന്‍ മനസിലാക്കി. ..ചെറുപ്പത്തിലെന്നോ അമ്മച്ചി പറഞ്ഞു പേടിപ്പിച്ച കഥകള്‍ എന്റെ
 ബോധ മണ്ഡലത്തിലേക്ക് ഊര്‍ന്നിറങ്ങി..ഉച്ചത്തില്‍ വീശുന്ന തണുത്ത കാറ്റിന്റെ ശീല്‍ക്കാരം ഒറ്റപ്പെട്ട രോദനം പോലെ എന്റെ കാതുകളില്‍ വന്നലച്ചു....ചുറ്റുപാട് നിന്നും കേള്‍ക്കുന്ന  ചെന്നായ്ക്കളുടെ ഒരിയിടലുകള്‍ എത്രയും വേഗം അവിടെ നിന്നും ഓടി മാറാന്‍ എന്നെ പ്രേരിപ്പിച്ചു..തണുപ്പ് അധികമായി തുടങ്ങിയിട്ടുണ്ട്..ചൂളം കുത്തുന്ന കാറ്റിന്റെ തണുപ്പ് അസ്ഥികളിലേക്ക് ഒരു വേദനയായി പടര്‍ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വേഗം കാറിനുള്ളിലേക്ക് ഓടിക്കയറി..ഒരു ജാക്കെറ്റ്‌ കൂടി കരുതണ്ടതായിരുന്നു...ബാക്ക് സീറ്റിലെ കവേരിനുള്ളില്‍ നിന്നും പൊടുന്നനെ മുഴങ്ങിയ സംഗീതം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി..

ആഹ്ഹ..ജോവാന് വേണ്ടി വാങ്ങിയ പുതിയ പാവക്കുട്ടി ആണ്...ഞാന്‍ വാച്ചിലേക്ക് നോക്കി..സമയം 10 .30 ..പാവം..അവന്‍ അപ്പയെ കാത്തിരുന്നു ഉറങ്ങിക്കാണും...കഷ്ടം...നല്ല ഒരു ഈസ്റെര്‍ ആയിട്ട് ഞാന്‍ ഇവിടെ...വേദന നിറഞ്ഞ ഒരു മന്ദഹാസം എന്റെ ചുണ്ടില്‍ എത്തി നോക്കി തിരിച്ചു പോയി..വിശപ്പ്‌ അതി കഠിനമായി തുടങ്ങിയിട്ടുണ്ട്..വേഗം വീട്ടില്‍ എത്താം എന്ന് കരുതിയതിനാല്‍ ഒന്നും കഴിക്കാന്‍ പറ്റിയിരുന്നില്ല..മാനേജര്‍ നിര്‍ബന്ധിച്ചതാണ്‌ എങ്കിലും ജോവനോടൊപ്പം ഫുഡ്‌ കഴിക്കാം എന്ന് തീരുമാനിച്ചു..ഈ പട്ടിക്കാട്ടില്‍ എന്ത് കിട്ടാന്‍..നേരം വെളുക്കുന്നത്‌ വരെ ഇങ്ങനെ ഇരിക്കുക തന്നെ...വെറുതെ ഞാന്‍ ദൂരേക്ക് കണ്ണുകള്‍ ഓടിച്ചു..എങ്ങും കനത്ത ഇരുട്ട് മാത്രം...ദൂരെ ആയി കാണുന്ന മരങ്ങള്‍ ഭീകര രൂപങ്ങള്‍ പോലെ എന്നിക്ക് തോന്നിച്ചു..കാറ്റിന്റെ താളത്തിനൊപ്പം തല ആട്ടുന്ന ആ ദൃശ്യം എന്റെ ഉപബോധ മനസ്സില്‍ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെ ഭീതിയെ വിളിച്ചു എണീപ്പിച്ചു..പെട്ടെന്നാണ് ദൂരെ ആയി ഒരു ചെറിയ വെളിച്ചം കണ്ടത്..എന്റെ കണ്ണുകള്‍ വിടര്‍ന്നു.."ദൈവമേ അത് ഒരു വീട് തന്നെ ആയിരിക്കണേ.."ഇങ്ങനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ആ വെളിച്ചത്തെ ലെക്ഷ്യമാക്കി നടന്നു..
പണ്ടാരടങ്ങാന്‍..കാല്‍ എവിടെയോ തട്ടി നന്നായി വേദനിക്കുന്നു...ആ പ്രകാശം അടുത്ത് വരുന്നതായി എനിക്ക് തോന്നി..

"ഇത് വരെ ഈ പ്രകാശം ഞാന്‍ എന്ത് കൊണ്ട് കണ്ടില്ല??..ഈ വനത്തിനുള്ളില്‍ ശെരിക്കും മനുഷ്യവാസം ഉള്ളതാണോ??..അത് ഒരു വീട് തന്നെ ആയിരിക്കുമോ??.."ഇങ്ങനെ സമ്മിശ്ര ചിന്തകള്‍ എന്റെ മനസിനെ ഭരിച്ചു കൊണ്ടേ ഇരുന്നു..ഭൂത പ്രേത വിശ്വാസം ഇല്ല എങ്കിലും ഞാന്‍ ഭയ ചകിതനായിരുന്നു..എന്തായാലും മുന്‍പോട്ടു പോകുക തന്നെ..എന്തായാലും ആ കാറിനുള്ളില്‍ സെമിത്തെരിക്കരികില്‍ ഇരിക്കുന്നതിലും നല്ലതല്ലേ..അങ്ങനെ ആലോചിച്ചു നടന്ന ഞാന്‍ ആ വെളിച്ചത്തിന്റെ ഉറവിടത്തില്‍ എത്തി ചേര്‍ന്നു...

ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു..പനയോല കൊണ്ട് മേഞ്ഞതാകണം...ഒരു ചെറിയ കുടില്‍..അതിന്റെ ഉമ്മറത്ത്‌ തൂക്കിയിരിക്കുന്ന രാന്തലില്‍   നിന്നാണ് ആ പ്രകാശം വരുന്നത്..പണ്ടെങ്ങോ കഥ പുസ്തകങ്ങളില്‍  വായിച്ചിട്ടുള്ള ഒരു മാതിരി പ്രേത വീട് പോലെ തോന്നുന്നുണ്ട്.വീടിനുള്ളില്‍ ആരൊക്കെയോ സംസാരിക്കുനത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്..

ഞാന്‍ കാതു കൂര്‍പ്പിച്ചു വീട്ടിനുള്ളിലെ സംഭാഷണം ശ്രദ്ധിക്കാന്‍ ശ്രമിച്ചു..ഒരു കുട്ടിയുടെ കരച്ചിലും അതിനു പുറകെ ഒരു സ്ത്രീ ശബ്ദവും കേട്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നറിയാതെ ഒരു ആശ്വാസം തോന്നി. 
ഞാന്‍ പതുക്കെ വിളിച്ചു ..."ഇവിടെ ആരുമില്ലേ??...."
വീട്ടിനുള്ളിലെ സംഭാഷണം പൊടുന്നനെ നിലച്ചു..അടുത്തടുത്തു വരുന്ന കാലടി ശബ്ദം കേട്ട് കൊണ്ട് ഞാന്‍ വാതിലിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് നിന്നു..ഒരു കര കര ശബ്ദത്തോടെ ആ വാതില്‍ തുറക്കപ്പെട്ടു.വെളുത്തു മെലിഞ്ഞ ഒരു യുവതി..അവളുടെ സാരി തുമ്പില്‍ തൂങ്ങിക്കൊണ്ട്‌ ഒരു കൊച്ചു പയ്യന്‍.നിത്യ ദാരിദ്യത്തിന്റെ ഒരു മാറാല ആ മുഖങ്ങളില്‍ വ്യക്തമായിരുന്നു എങ്കിലും ഒരു കുലീനത ആ മുഖങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു..നിറം മങ്ങിയ ആ സാരി അവിടവിടെയായി കുത്തി തയ്ചിരിക്കുന്നത് ഒറ്റ കാഴ്ചയില്‍ തന്നെ വ്യക്തമായിരുന്നു...
"ആരാ..എന്ത് വേണം?.."സൌമ്യമെങ്കിലും തീക്ഷണതയുള്ള ആ  ചോദ്യം കേട്ട് ഞാന്‍ യാന്ത്രികമായി സംസാരിച്ചു തുടങ്ങി..എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു..
"കയറി വരൂ..തണുപ്പടിക്കണ്ടാ..."വളരെ അധികം സന്തോഷത്തോടെ ഞാന്‍ ആ കുടിലിനുള്ളിലേക്ക് കയറി..വളര വിചിത്രമായ ഒരു ജീവിയെ കാണുന്നതു പോലെ ആ പയ്യന്‍ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..വയറിനുള്ളില്‍ വിശപ്പിന്റെ കോലാഹലം വന്യമായിക്കൊണ്ടിരിക്കുന്നു..
"എന്തെങ്കിലും കഴിച്ചോ??.."....ഇല്ല എന്ന് മറുപടി പറയാന്‍ എനിക്ക് രണ്ടാമത് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ലാ..അവള്‍ വിളമ്പി തന്ന തണുത്ത ചോറും മുളക് വറ്റിച്ചതും കഴിക്കുമ്പോള്‍ ഇത്ര ടേസ്റ്റ് ഉള്ള ഭക്ഷണം ഞാന്‍ ഇത് വരെ കഴിച്ചിട്ടില്ലലോ എന്ന് ഓര്‍ത്തു പോയി...
ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ യുവതിയോട് ചോദിച്ചു.."ഇവിടെ വേറെ ആരുമില്ലേ??.."ഇല്ല എന്ന് ഒറ്റ വാക്കില്‍ അവള്‍ മറുപടി പറഞ്ഞു..പിന്നെയും എന്റെ കണ്ണില്‍ തെളിഞ്ഞു നില്‍ക്കുന്ന ചോദ്യത്തിന്റെ മുന കണ്ടിട്ടാകണം അവള്‍ പറഞ്ഞു.."ഭര്‍ത്താവു മരിച്ചു..ഇപ്പോള്‍ ഒറ്റക്കാണ്..".അളന്നു മുറിച്ചുള്ള ആ മറുപടി ഇനി തന്നോട് ഒന്നും ചോദിക്കരുത് എന്നുള്ള വ്യക്തമായ നിര്‍ദേശം പോലെ എനിക്ക് തോന്നി..
മുറിയുടെ മൂലക്കായി വിരിച്ചു തന്ന പനംപായയില്‍ കിടക്കുമ്പോള്‍ എന്റെ മനസ് മുഴുവന്‍ ആ പെണ്‍കുട്ടി ആയിരുന്നു..എന്തൊക്കെയോ നിഗൂഡതകള്‍ അവളില്‍ ഒളിച്ചിരിപ്പില്ലേ എന്ന് എനിക്ക് തോന്നതിരുന്നില്ലാ..മുറിയില്‍ ആരാണ്ട് കത്തുന്ന രാന്തലില്‍ നോക്കി കിടന്ന ഞാന്‍ എപ്പോള്‍ ഉറക്കതിലക്ക് വീണു..ഉറക്കത്ത്തിലെപ്പോലെ ശരീരത്തിലേക്ക് എന്തൊക്കെയോ മറിഞ്ഞു വീഴുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു..
കഴുത്തിനു ചുറ്റും കെട്ടിവരിഞ്ഞ വിറങ്ങലിച്ച കൈവിരലുകളുടെ തണുപ്പ് എന്റെ ശരീരത്തിലേക്ക് പടരുന്നത്‌ ഞാന്‍ അറിഞ്ഞു .അബോധാവസ്ഥയിലും തന്റെ മുന്‍പില്‍ പല്ലിളിച്ചു നില്‍ക്കുന്ന രണ്ടു  വികൃത രൂപങ്ങളെ  ഞാന്‍ കാണുന്നുണ്ടായിരുന്നു..കൊഴുത്ത  ചോരത്തുള്ളികള്‍ എന്നില്‍ നിന്നും ഇറ്റു വീഴുമ്പോള്‍ ആ നാല് കണ്ണുകളില്‍ അസാമാന്യമായ ഒരു തിളക്കം ഞാന്‍ വ്യക്തമായി ദര്‍ശിച്ചു....  
 
"ഇതൊരു പുലിവാല് പിടിച്ച കേസ് തന്നെ..പറ്റിയ ഈസ്റെര്‍ സമ്മാനം തന്നെ..."ഉള്ളിലെ അമര്‍ഷം മുഴുവന്‍ പുറത്തു കാണിച്ചു കൊണ്ട് മറ്റെന്തെകിലും തെളിവ് കിട്ടുമോ എന്നറിയാനായി  ആ പോലീസ്കാരന്‍ പങ്ക്ചെര്‍ ആയി കിടക്കുന്ന  കാറിനു അരികിലേക്ക് നടന്നു..അപ്പോളും കാറിന്റെ ബാക്ക് സീറ്റ്ലുള്ള കവറിനുള്ളില്‍ ജോവന്റെ പാവക്കുട്ടി ശബ്ധിക്കുന്നുണ്ടായിരുന്നു......