Thursday, June 23, 2011

നൈട്രിക് ആസിഡ്.....:)


റൂമിനുള്ളില്‍ ഉഷ്ണം കൂടുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ പുതപ്പിനടിയില്‍ നിന്നും തല ഉയര്‍ത്തി..സമയം 11 മണി....തൊട്ടടുത്ത ബെഡില്‍ നിന്നും പിജോ യുടെ ദീര്‍ഖ നിശ്വാസങ്ങള്‍ കേള്‍ക്കാം.. ഞാന്‍ പതുക്കെ എണീറ്റ്‌ ഹോളിലേക്ക്‌ നടന്നു.വേഗം ഒരു ചായ എടുത്തു കൊണ്ട് അടുത്ത് കണ്ട സോഫയിലേക്ക് ഇരുന്നു..സമ്മര്‍ നല്ല തീവ്രമായ ചൂടിനെ സമ്മാനിക്കുന്നുന്ടെങ്കിലും പുറത്തു കുട്ടികളുടെ വിനോദങ്ങള്‍ സൈഡ് വിന്‍ഡോയില്‍ കൂടി ഞാന്‍ കാണുന്നുണ്ടായിരുന്നു..വേനലവധിക്കാലത്തെ കോലാഹലങ്ങള്‍ ഒരു നിമിഷത്തേക്ക് എന്റെ മനസിലേക്ക് ഓടിയെത്തി..ബാല്യത്തിന്റെ നഷ്ടസ്വപ്ങ്ങള്‍ ഒരു ഗധ്ഗധമായി പുറത്തേക്കു വന്നു..
കൂളരിന്റെ സ്പീഡ് കൂട്ടിയിട്ടതിനു ശേഷം ഇനി എന്ത് എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ ചായ സിപ് ചെയ്തു തുടങ്ങി..ഒരു നല്ല സാറ്റര്‍ഡേ ഒരു പ്രയോജനവും ഇല്ലാതെ പോകുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ ഒരു ചെറിയ വിഷമവും തോന്നാതിരുന്നില്ല..യാദ്രിച്ചികമായി ആണ് ടീപോയില്‍ കിടന്ന മലയാളം പത്രത്തിലെ ഒരു വാര്‍ത്തയില്‍ എന്റെ കണ്ണുകള്‍ ഉടക്കിയത്..
"പ്രേമാഭ്യര്‍ഥന നിരസിച്ച കൂട്ടുകാരിയുടെ മുഖത്ത് സഹപാടി ആസിഡ് ഒഴിച്ചു..."ഇതായിരുന്നു തലക്കെട്ട്‌..ഇങ്ങനെ ഉള്ള വാര്‍ത്തകളോട് നമുക്ക് ഒരു പ്രത്യേക താല്പര്യം ആണല്ലോ..:)
ഒരാഴ്ച പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ ആര്‍ത്തിയോടെ ഞാന്‍ ആ പത്രം വലിച്ചെടുത്തു വായിച്ചു..



വാര്‍ത്തകളില്‍ കൂടി കണ്ണോടിക്കുമ്പോള്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരു മലയാളം സിനിമ എനിക്ക് ഓര്‍മ വന്നു.വില്ലന്‍ നായികയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതും നായിക  ആത്മഹത്യ ചെയ്യുന്നതും ഒക്കെ ഒരിക്കല്‍ കൂടി ഞാന്‍ എന്റെ കണ്മുന്നില്‍ കണ്ടു...പത്രം തിരികെ ടേബിളില്‍ തിരിച്ചിട്ടതിനു ശേഷം ഞാന്‍ സോഫയിലേക്ക് നീണ്ടു നിവര്‍ന്നു കിടന്നു...

വാര്‍ത്തയില്‍ കണ്ട ആസിഡ് എന്ന വാക്ക് എന്റെ മനസില്‍ ഉടക്കി നിന്നു..ആസിഡ് അഥവാ അമ്ലം എന്ന പദാര്‍ത്ഥത്തിനു എന്റെ ലൈഫില്‍ വളരെ ഫണ്ണി ആയ ഒരു സ്ഥാനം ഉണ്ട്..ഇപ്പോളും അതെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടാറുണ്ട്..എന്തായാലും അത് ബ്ലോഗിലേക്ക് കുരിചിടം എന്ന് ഞാന്‍ തീരുമാനിച്ചു..
സംഭവം നടക്കുന്നത് കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പാണ്..കൃത്യമായി പറഞ്ഞാല്‍ ഒരു 10 കൊല്ലങ്ങള്‍ മുന്‍പ്...ഞാന്‍  +1 നു പഠിക്കുന്ന സമയം..ക്ലാസ്സ് ഉള്ള ദിവസങ്ങള്‍ വളരെ കുറവായിരുന്നു...പത്തനംതിട്ട കാതോലിക്കെട്ട് കേരള രാഷ്ട്രീയത്തിന്റെ ഈറ്റില്ലം എന്നൊക്കെ ആണ് അറിയപ്പെടുന്നത്..പണ്ടാരണ്ടാങ്ങാന്‍ രാവിലെയും വൈകിട്ടും ടൂഷന്‍ ഉള്ളത് കൊണ്ട് വീട്ടിലും പോകാന്‍ പറ്റില്ലാ..പപ്പയുടെ ചേട്ടന്റെ ഫവരിറ്റ് സ്ടുടെന്റ്റ്‌  ആണ് മാത്സ് ക്ലാസ്സ്‌ എടുക്കുന്നത്..സൊ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കണ്ട..ഞാനും എട്‌വിനും ഇങ്ങനെ ഫുള്‍ ടൈം തെണ്ടി തിരിഞ്ഞു നടക്കും..എഡ്വിന്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്..ഒരു തല്ലു കൊള്ളിതരത്തിനും അവന്‍ എന്നെ ഒറ്റയ്ക്ക് വിടാറില്ല...
സമരം ഒരു സ്ഥിര സംഭവം ആയി തുടങ്ങിയപ്പോള്‍ സമയം കളയാന്‍ ഒരു ശാശ്വത പരിഹാരം കണ്ടു പിടിച്ചേ മതിയാകൂ എന്ന് ഞങ്ങള്‍ തീരുമാനിച്ചു..ലൈബ്രറി ആയിരുന്നു ആദ്യത്തെ ഒപ്ഷെന്‍..ബട്ട്‌ അത് വേഗം മടുത്തു..സിനിമയ്ക്ക് പോകാം എന്ന് ഒരു അഭിപ്രായം ഉണ്ടായി എങ്കിലും അത് പരിഗണനയില്‍ വന്നില്ലാ...പിന്നെ എന്താ ചെയ്യുക..പ്രശനം വിദഗ്ധ ഉപദേശങ്ങള്‍ക്ക് പരിഗണിക്കപ്പെട്ടു.
"വൈ ഡോണ്ട് യു ഗയ്സ് ഗോ ടു ലാബ്‌ ???"...എലിസബത്ത് മിസ്സിന്റെ ആയിരുന്നു ആ അഭിപ്രായം..എതിരില്ലാതെ അഭിപ്രായം പരിഗണിച്ചു..അങ്ങനെ കെമിസ്ട്രി ലാബ്‌ ആയി ഞങളുടെ സമയം കൊല്ലാനുള്ള വേദി..
volumertc analysis ആയിരുന്നു ആദ്യം..ആദ്യം ഒക്കെ ഇന്റെരെസ്ടിംഗ് ആയി തോന്നി എങ്കിലും പിപ്പെട്ടും ബുരെട്ടും ഒക്കെ മടുത്തു തുടങ്ങി....കുറെ പ്രാവശ്യം നിറമുള്ള ദ്രാവകങ്ങള്‍ കുടിക്കുകയും ചെയ്തു..സത്യം പറയാമല്ലോ...ഒരിക്കല്‍ പോലും എന്റെ Titration experiments    ശരി ആയ  റീടിംഗ് കാണിച്ചിട്ടില്ലാ...  



കെമിസ്ട്രി ലാബിന്റെ കീ എടുത്തു തരുമ്പോള്‍ മിസ്സ്‌ പറയുന്നുണ്ടായിരുന്നു..

"ബി കെയര്‍ ഫുള്‍ ... ആസിഡ് ഈസ്‌ രിയല്ലി ദൈഞ്ഞരെസ്..."
ലാബ്‌ ഗൈഡിന്റെ സഹായത്തോടെ ഞങ്ങള്‍ പരീക്ഷങ്ങള്‍ ആരംഭിച്ചു...അങ്ങനെ ഒന്ന് രണ്ടു ആഴ്ചകള്‍ കഴിഞ്ഞു..ഒരു ദിവസം ലാബില്‍ നിന്നിറങ്ങിയ എന്റെ കൈ വെള്ള മുഴുവനും നല്ല സ്വര്‍ണ നിറത്തില്‍ തിളങ്ങുന്നത് കണ്ടു ഞങ്ങള്‍ രണ്ടു പേരും അത്ഭുതപെട്ടു..ഒന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അത് നൈട്രിക് ആസിഡിന്റെ തമാശ ആണെന്ന് ഞങ്ങള്‍ കണ്ടെത്തി...അതോടെ തുടങ്ങി ഞങളുടെ ശെരിയായ പരീക്ഷങ്ങള്‍..
ലാബ്‌ ഗൈഡ് ഒക്കെ ഒരു മൂലക്കായി..വന്നാലുടനെ നൈടിക് ആസിഡ് എടുത്തു പരീക്ഷങ്ങള്‍ തുടങ്ങും..പരീക്ഷങ്ങള്‍ക്ക് സോല്ടും ടെസ്റ്റ്‌ ടുബും ഒന്നും വേണ്ടായിരുന്നു.ഒരു കഷണം ഈര്‍ക്കിലും തീവ്രത ഇല്ലാത്ത നൈട്രിക് ആസിഡ് ഉം പിന്നെ കൈ വെള്ളയും..പേര് എഴുതി മടുത്തു തുടങ്ങിയപ്പോള്‍ ഡിസൈന്‍ തുടങ്ങി...പെട്ടെന്നൊരു ദിവസം ഒരു പുതിയ ഐഡിയ..ആരുടെ തലയിലാണ് ഈ ബോധം  ഉധിച്ചതെന്നു എനിക്ക് ഓര്മ ഇല്ലാ..ബട്ട്‌ വളരെ വിചിത്രമായ ഈ ആശയം കുറച്ചു പ്രശ്നങ്ങള്‍ ഒന്നും അല്ല ഉണ്ടാക്കിയത്..
ആശയം ഇതായിരുന്നു..കൈ വെള്ളക്കു പകരം നമുക്ക് കൈപ്പുറത്തു പേര് എഴുതിയാല്‍ എന്താ??...രണ്ടു പേര്‍ക്കും ആശയം ഇഷ്ടപ്പെട്ടു..അങ്ങനെ റിസ്ടിനു താഴെ ആയി പേരെഴുതാന്‍ തിരഞ്ഞെടുക്കപ്പെട്ടു..അപ്പോളാണ് ഒരു പ്രശ്നം..ഈര്‍ക്കില്‍ ഇല്ലാ..ഉള്ളതെല്ലാം മറ്റു ആസിഡ് കുപ്പികളിലും ഇട്ടതാണ്..എന്തായാലും റിസ്ക്‌ എടുക്കണ്ടാ..നാളെ പുതിയ ഈര്‍ക്കില്‍ കൊണ്ട് വരാം എന്ന് തീരുമാനിച്ചു..
രാവിലെ ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ആണ് ഈര്‍ക്കില്‍ പ്രശനം പൊങ്ങി വന്നത്..തിരികെ വീട്ടിലേക്കു ഓടി..രാവിലെ ആറു മണിക്ക് തെങ്ങില്‍ കേറാന്‍ പോയാല്‍ ചീത്ത വിളി ഉറപ്പു..സൊ മമ്മി കാണാതെ ചൂലില്‍ നിന്ന് നാലഞ്ചു ഈര്‍ക്കില്‍ എടുത്തു കൊണ്ട് ബസ്‌ സ്റൊപിലേക്ക് തിര്ചോടി..മാത്സിന്റെ ടൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ എല്ലാം റെഡി ആണ് എന്ന് കണ്ണുകള്‍ കൊണ്ട് അടയാളങ്ങള്‍ കൈമാറി ഞങ്ങള്‍ രണ്ടു പേരും..





ഫസ്റ്റ് അവര്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ആകെ ഒരു തിക്കുമുട്ടല്‍ ആയിരുന്നു..മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ താമസിക്കുന്നതെന്തേ എന്ന് പല പ്രാവശ്യം ആലോചിച്ചു..പെട്ടെന്ന് തന്നെ കേട്ട് വിപ്ലവഗാനങ്ങള്‍....പിന്നെ ഒന്നും ആലോചിച്ചില്ല..ബാഗ്‌ എടുത്തു കൊണ്ട് ഓടി..നേരെ കെമിസ്ട്രി ലാബിലേക്ക്..
 
പിന്നെ എന്നാല്‍ പെട്ടെന്നായിരുന്നു..നൈട്രിക് ആസിഡ് എടുത്തു..ഭദ്രമായി കൊണ്ട് വന്ന ഈര്‍ക്കില്‍ എടുത്തു മുക്കി..ഐശ്വര്യം ആയി എന്റെ കൈ തന്നെ തിരഞ്ഞെടുത്തു...
 
സിബിന്‍ എന്ന് എഴുതിയതിനു ശേഷം കുറച്ചു നേരം കാത്തു നിന്നു...തിളയ്ക്കുന്ന നിറത്തില്‍ സിബിന്‍ എന്ന് ഇപ്പോള്‍ തെളിഞ്ഞു വരും എന്ന് കാത്തു നിന്ന ഞങള്‍ ആകെ അത്ഭുതപ്പെട്ടു..ഒന്നും കാണുന്നില്ല..പിന്നെയും രണ്ടു മൂന്നു തവണ പരീക്ഷിച്ചു എങ്കിലും ഒരു രക്ഷയും ഇല്ലാ..ഒരു പക്ഷെ ഇനി ഈര്‍ക്കില്‍ ചെറുതായത് കൊണ്ട് ആവശ്യത്തിനു ആസിഡ് കിട്ടാത്തതാണോ..ഈര്‍ക്കില്‍ മാറ്റി ഒരു ഗ്ലാസ്‌ റോഡ്‌ എടുത്തു..ഫലം ഒന്ന് തന്നെ..ഒരു രക്ഷയും ഇല്ലാ..
 
അപ്പോളാണ് വളരെ ബുദ്ധിപരമായ ഒരു ഐഡിയയുമായി എട്‌വിന്‍ രംഗത്ത് എത്തിയത്...
 
"ഡാ സിബിനെ നമുക്ക് കൊന്സേന്ട്രറെദ്  ആസിഡ് ട്രൈ ചെയ്താലോ??..."..ആശയം കൊള്ളാം എന്ന് എനിക്കും തോന്നി..
 
അങ്ങനെ ഞങ്ങള്‍ ആസിഡ് കുപ്പി മാറ്റി..ഗാഡ നൈട്രിക് ആസിഡില്‍ ഈര്‍ക്കില്‍ മുക്കി ഞാന്‍ സിബിന്‍ എന്ന് എഴുതി..ഈര്‍ക്കിലില്‍ നിന്നും പുക വരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു എങ്കിലും മൈന്‍ഡ് ചെയ്തില്ലാ..കുറച്ചു നേരം കാത്തു നിന്നിട്ടും പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല..ഞങ്ങള്‍ ഈര്ക്കിലിനെ ഗ്ലാസ്‌ റോഡ്‌ കൊണ്ട് രീപ്ലിസ് ചെയ്തു..
 
" സീ "എന്ന ലെറ്റര്‍ എഴുതി തീരുന്നതിനു മുന്‍പ് തന്നെ  മാംസം പുകയുന്ന വേദന ഞാന്‍ അറിഞ്ഞു..തിളങ്ങുന്ന നിറത്തില്‍ പേര് കാണാന്‍ കാത്തു നിന്ന ഞാന്‍ അവിടെ സീ എന്നാ ലെറ്റര്‍ പൊള്ളി കുടുന്നു നില്‍ക്കുന്നത് കണ്ടു..മാംസത്തിനു ഉള്ളിലേക്ക് ആസിഡ് വീണ്ടും ആഴ്നിറങ്ങുന്ന വേദന എന്നെ 14 ലോകവും കാട്ടി തന്നു..എട്‌വിന്‍ വേഗം പോയി മിസ്സിനെ വിളിച്ചു വന്നു..മിസ്സ്‌ എന്ന്തൊക്കെയോ പുരട്ടിത്തന്നു..എന്തായാലും കുറച്ചു ദിവസത്തേക്ക് കൈ അനക്കാന്‍ വയ്യാരുന്നു...ഇതോടെ ഞങ്ങളുടെ   ലാബ്‌ ഐഡിയക്ക് മിസ്സ്‌ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു..ഇടയ്ക്കിടെ എട്‌വിന്‍ പറഞ്ഞു കളിയാക്കരുണ്ടാരുന്നു..

എന്നാലും എന്റെ നൈട്രിക് ആസിടെ.....:)
 
ഇപ്പോളും ഒരു ഓര്‍മയായി "സീ" എന്ന ലെറ്റര്‍ എന്റെ കയ്യില്‍ അങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്..:)

3 comments: