Thursday, July 14, 2011

മറന്നു പോയ മന്ദഹാസം......

എയര്‍പോര്‍ട്ട്നുള്ളിലെ  ശീതികരിച്ച അന്തരീക്ഷത്തിലും റോയ് നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. അതി വേഗം പ്രവര്‍ത്തിക്കുന്ന ഏസീക്ക് കുളിര്‍മ പോര എന്നാ അയാള്‍ക്ക് തോന്നി.തന്റെ കാതുകള്‍ തന്നോട് കള്ളം പറയുക ആണോ എന്ന് സംശയം തോന്നിയതിനാലാകണം അയാള്‍ ബോര്‍ഡിംഗ് പാസ്‌ കൌണ്ടെറില്‍ നിന്ന പെണ്‍കുട്ടിയോട് ചോദിച്ചു..
 
"എനി പര്ടികുലര്‍ റീസണ്‍ ..??"
 
"ബാഡ് ക്ലൈമറ്റ് സര്‍ ...അതി ഭയങ്കരമായ കൊടുങ്കാറ്റു കാരണം ഒള്രെടി രണ്ടു ഫ്ലൈറ്റ് കണ്ട്രോള്‍ നഷ്ടമായി എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട്‌..സൊ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫ്ലൈറ്റ് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല..സോറി സര്‍.."ചായം തേച്ച ചുണ്ടുകള്‍ക്കിടയിലെ നിരയൊത്ത പല്ലുകളുടെ ചലനം ഒരു അശനിപാതം പോലെ അയാളുടെ കാതുകളില്‍ വന്നു പതിച്ചു..
 
റിസപ്ശേനില്‍ നിന്ന് റൂമിന്റെ കീ വാങ്ങി ഹോട്ടല്‍ ബോയ്‌ യെ പിന്തുടരുമ്പോള്‍ അയാളുടെ മനസ് തികച്ചും അസ്വസ്ഥമായിരുന്നു.ആരോടൊക്കെയോ ഉള്ള ദേഷ്യം അയാളുടെ ബൂട്ടുകളുടെ ശബ്ധത്തില്‍ 
പ്രതി ധ്വനിച്ചു..വളരെ നാളുകളായി ഉള്ള തന്റെ ആഗ്രഹം ആണ്   ഇന്നത്തെ പണി മുടക്ക് മൂലം തകര്‍ന്നു വീണത്‌ .. തന്റെ ഡ്രീം പ്രോജെക്ടിന്റെ പ്രസന്റേഷന്‍ നല്കാന്‍ വേണ്ടി ടോക്യോയിലേക്ക് യാത്ര തിരിച്ചതാണ് റോയ്...ഒരു വലിയ സദസ് തന്റെ പ്രോജെക്റ്റ്‌ അങ്ങീകരിക്കുന്ന നിമിഷം ഇതിനകം പല തവണ അയാള്‍ സ്വപ്നം കണ്ടിരിക്കുന്നു...ഇച്ചാഭങ്ങവും സങ്കടവും അയാളെ ഭ്രാന്തന്‍ ആക്കുന്നുണ്ടായിരുന്നു..ലിഫ്റ്റില്‍ മുഴങ്ങുന്ന പാശ്ചാത്യ സംഗീതത്തിനൊപ്പം കാലു കൊണ്ട് താളം പിടിക്കുന്ന പയ്യനെ കണ്ടപ്പോള്‍ എന്തിനെന്നറിയാതെ അയാള്‍ പൊട്ടി തെറിച്ചു..കസ്ടമെരുടെ മുഖത്തുണ്ടായ ഭാവ മാറ്റം ആ പയ്യനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്..സംഭ്രമത്തോടെ സോറി പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ ഒരു നനവ് അയാള്‍ ശ്രെദ്ധിച്ചു...
റോയ് ആ പയ്യനെ സൂക്ഷിച്ചു നോക്കി..ഏകദേശം പതിനെട്ടു വയസു കാണും..പാവം..അവനും കാണുമായിരിക്കും എല്ലാവരെയും പോലെ പറയുവാന്‍ ഒരു കഥന കഥ...ഒരു വലിയ കുടുംബത്തിന്റെ ഭാരം അവന്റെ മുഖത്ത് നിഴലിക്കുന്നു..
 
വേണ്ട..ചൂടാകെണ്ടിയിരുന്നില്ലാ...റോയ് അവനെ നോക്കി ഒന്നും പുഞ്ചിരിച്ചു..ആ ചിരി ആ യുവാവിന്റെ മുഖത്തേക്കും പരക്കാന്‍ അധിക സമയം വേണ്ടി വന്നില്ല..
എന്തോ...റോയ് ആ പയ്യനെ കുറിച്ച് അധികം അന്വേഷിച്ചില്ല..
 
"സര്‍ ...ഇതാണ് അങ്ങയുടെ റൂം.." വാതില്‍ തുറന്നു പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു..
ചിരിച്ചു കൊണ്ട് റോയ് റൂമിനുള്ളിലേക്ക് കയറി. ലഗ്ഗജെസ് എടുത്തു റൂമിന്റെ മൂലയ്ക്ക് വെച്ചതിനു ശേഷം എന്തോ പ്രതീക്ഷിച്ചെന്നപോലെ അവന്‍ റോയ് യുടെ മുഖത്തേക്ക് നോക്കി..പെഴ്സിനുള്ളില്‍ നിന്നും ഒരു ഇരുപതു രൂപ നോട്ടെടുത്ത് അവന്റെ കയ്യില്‍ വെച്ചിട്ട് അവന്റെ മുഖത്ത് പതിയെ ഒന്ന് തട്ടി അയാള്‍..കൃതഞ്ഞതയോടെ ഒരു ഗുഡ് നൈറ്റും പറഞ്ഞിട്ട് അവന്‍ പുറത്തേക്കിറങ്ങി..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുത് എന്ന് അയ്യാളെ ഓര്‍മിപ്പിക്കുകയും ചെയ്തു..
 
കോട്ട് ഊരി ഹാങ്ങറില്‍ തൂക്കിയതിനു ശേഷം അയാള്‍ അടുത്ത് കണ്ട കസേരയിലെക്കിരുന്നു..ലാപ്‌ ടോപ്‌ എടുത്തു അത്യാവശ്യമായി ഒന്ന് രണ്ടു മെയില്‍സ് അയച്ചതിന് ശേഷം തൊട്ടടുത്ത ടേബിളില്‍ കാല്‍ ഉയര്‍ത്തി വെച്ച് നീണ്ടു നിവര്‍ന്നു കിടന്നു അയാള്‍...അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ആ റൂമില്‍ ഉടനീളം പരതി നടന്നു..വളരെ നന്നായി അലങ്കരിച്ചിട്ടുണ്ട് ആ റൂം.ടീവിയോട് ചേര്‍ന്നുള്ള ടേബിളിലെ ഫ്ലവര്‍ വാസില്‍ റെഡ് റോസ് വാടി തുടങ്ങിയിട്ടുണ്ട്...പകുതിയോളം കത്തി തീര്‍ന്ന യാങ്കീ കാണ്ടിലിന്റെ  മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു..
ഗ്ലാസ്‌ വിന്‍ഡോയ്ക്ക്   കുറുകെ ഉള്ള സുതാര്യമായ കര്‍ട്ടന്‍ പുറത്തെ നഗര സൌന്ദര്യം കണ്ണുകള്‍ക്ക്‌ കാട്ടി തരുന്നുണ്ട്..റൂമിലെ അരണ്ട വെളിച്ചത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടുള്ള ചിത്രങ്ങള്‍ അയാള്‍ക്ക്‌ കാണാമെങ്കിലും ഒരു ചിത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി നിന്നു...
 
മെര്‍ലിന്‍ മണ്രോ..ഒരു കാലത്ത് ലോകത്തെ എല്ലാ പുരുഷന്മാരുടെയും മനസിനെ വിരല്‍ തുമ്പിലിട്ടു ചലിപ്പിച്ച ആ മാദക സുന്ദരിയുടെ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയ അയാളുടെ മനസിലേക്ക് പെട്ടെന്ന് ഓടി വന്നത് സെലിന്റെ രൂപം ആയിരുന്നു..ആവശ്യത്തിനും അല്ലാതെയും ശരീരം പുറത്തു കാണിക്കുന്നതില്‍ മത്സരിച്ചിരുന്ന സെലിനും മെര്‍ലിന്‍ മണ്രോയും തമ്മില്‍ എന്ത് വ്യത്യാസം..അവള്‍ക്കു താന്‍ ഒരിക്കലും ഒരു ഭര്‍ത്താവായിരുന്നില്ല..പകരം വില കൊടുത്തു വാങ്ങിച്ച ഒരു ബുള്‍ ഡോഗ്..ആലോചിക്കുമ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നി അയാള്‍ക്ക്..അഹങ്കാരവും സ്വാര്‍ത്ഥതയും സൗന്ദര്യത്തിന്റെ രൂപമെടുത്ത പെണ്‍കുട്ടി...തന്റെ ഭാര്യ..അല്ല..തന്റെ എക്സ് വൈഫ്‌.... 
 
"തന്റെ ജീവിതം ഒരു തികഞ്ഞ പരാജയം ആയിരുന്നില്ലേ??"
 
അയാളുടെ ചിന്തകള്‍ പുറകിലേക്ക് പറന്നു.. ഏകദേശം പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പിലേക്ക്...
 
"ഏട്ടാ..വേണ്ടാ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ടാ.."   അനിയത്തിക്കുട്ടിയുടെ പിണക്കത്തോട് കൂടിയുള്ള കൊഞ്ചല്‍ കൂടുതല്‍ നേരം ആ നാടകം തുടരുവാന്‍ റോയ് യെ പ്രേരിപ്പിച്ചു..അവസാനം അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു സൂര്യ ഗോളങ്ങള്‍ താഴേക്ക്‌ ഉതിര്‍ന്നു വീണപ്പോളാണ് അയാള്‍ അവളുടെ കവിത ബുക്ക്‌ തിരിച്ചു കൊടുത്തത്..അനിയത്തിയെ അയാള്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു..പതിനാറു വയസായി എങ്കിലും വെറും രണ്ടു വയസുകാരിയുടെ മനസാണ് അവള്‍ക്ക്...ബി കോം ബിരുധധാരി ആയ റോയ് ഒരു ഇടത്തരം കുടുംബത്തിലെ അംഗം ആണ്..അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ സന്തോഷം നിറഞ്ഞ ഒരു കുടുംബം..ഇതിനെല്ലാം ഉപരി ആയി അവന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരാള്‍ കൂടി ഉണ്ട് അവനു കൂട്ട്..
 
റിന്‍സി.....ഗ്രാമത്തിന്റെ എല്ലാ വിശുധിയുമുള്ള ഒരു പെണ്‍കുട്ടി..അവന്റെ പ്രണയിനി.. അവരുടെ വിവാഹം കൊല്ലങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചതാണ്..എല്ലാ യുവാക്കളെയും പോലെ പഠനം കഴിഞ്ഞു കാലം കുറെ ആയി എങ്കിലും ജോലി ഒന്നും ശെരി ആയില്ല എന്നുള്ള വിഷമം ഒരു കാരമുള്ളു പോലെ അയാളുടെ നെഞ്ചില്‍ എന്നും ഉടക്കികൊണ്ടേ ഇരുന്നു..
 
കാലത്തിന്റെ കോമാളിത്തരങ്ങള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലോ..ആ ചെറിയ കുടുംബത്തിന്റെ മുകളില്‍ കാലം കരിഞ്ചിറകു വിരിച്ചത് വളരെ പെട്ടെന്നായിരുന്നു..ഒരു ദിവസം ജോലിക്ക് പോയ റോയ് യുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തിയത്‌ ചലന ശേഷി നഷ്ടപ്പെട്ട കാലുകളോടെ ആയിരുന്നു..കുടുംബ ഭാരം മുഴുവന്‍ തലയിലായ റോയ് ജോലി അന്വേഷിച്ചു നട്ടം തിരിഞ്ഞു..ദിവസങ്ങള്‍ കണ്ടന്നു പോയി...വീട്ടിലെ സ്ഥിതി ദിവസം പ്രതി വഷളായികൊണ്ടേ ഇരുന്നു...ഒരു ദിവസം അപ്തിവ് പോലെ ഉള്ള അന്വേഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ റോയ് എല്ലാവരുടെയും മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടു അത്ഭുതപ്പെട്ടു എങ്കിലും അതിനെ അവഗണിച്ചു കൊണ്ട് റൂമിനുള്ളിലേക്ക് കയറി പോയി...
 
ക്ടിംഗ്....
 
പാത്രം നിലത്തു വീഴുന്ന ശബ്ധത്തോടൊപ്പം അമ്മയുടെ ശകാരവും അനിയത്തിയുടെ നിലവിളിയും കേട്ട് കൊണ്ടാണ് അയാള്‍ അടുക്കളയിലേക്കു കയറി ചെന്നത്..ചാണകം മെഴുകിയ നിലത്താകെ ഒഴുകി പരന്നിരിക്കുന്ന 
കഞ്ഞി വെള്ളത്തില്‍ നിന്നും  ചോറിന്റെ വറ്റുകള്‍ നുള്ളി പെറുക്കുകയാണ് അമ്മ..റോയ് യെ  കണ്ടതും അനിയത്തിയുടെ നിലവിളിയുടെ ആക്കം കൂടി..അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാള്‍ വിളിച്ചു..
 
"അമ്മേ....."
 
ആ സ്ത്രീ തല ഉയര്‍ത്തി..ചുവന്നു കലങ്ങിയ ആ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ നിര്‍ത്താതെ പ്രവഹിക്കുന്നു..അത് തന്‍റെ അമ്മയാണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക്‌ പ്രയാസം തോന്നി..ജീവിതത്തിലെ ക്രൂരമായ പരീക്ഷണങ്ങള്‍ തന്‍റെ അമ്മയുടെ മുഖത്ത് ആദ്യമായി കാണുക ആയിരുന്നു അയാള്‍..  ഹൃദയത്തില്‍ എവിടെയോ കത്തി കൊണ്ട് വരയുന്ന വേദന..അയാള്‍ അവരെ ചേര്‍ത്ത് പിടിച്ചു...അവരുടെ കണ്ണുനീരിന്റെ ചൂട് അയാളുടെ നെഞ്ചില്‍ വീണു ചുട്ടു പൊള്ളിച്ചു....
 
 
"നിന്നോട് എങ്ങനെ പറയണം എന്ന് എനിക്കറിയില്ല..പക്ഷെ വേറെ ഒരു വഴിയും ഞാന്‍ കാണുന്നില്ല മോനെ..അമ്മയോട് പൊറുക്കൂ.."പതിവില്ലാത്ത മുഖവുരയോടുള്ള അവരുടെ സംഭാഷണം കേട്ടപ്പോള്‍ അയാള്‍ തെല്ലു അമ്പരന്നു..
 
"ഇന്ന് കോണ്ട്രക്റെര്‍ ജോര്‍ജ് സര്‍ ഇവിടെ വന്നിരുന്നു........"പിന്നെന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു..നിശബ്ദം എല്ലാം കേട്ടിരുന്ന അയാള്‍ തന്‍റെ നെഞ്ചില്‍ വേദന ഒരു മൂടലായി  ഉറഞ്ഞു കൂടുന്നത് അറിയുന്നുണ്ടായിരുന്നു..അവരുടെ ഓരോ വാക്കും അയാളുടെ ഹൃദയത്തെ കുത്തി തുളച്ചു കണ്ണുകളില്‍ കൂടി പ്രതിധ്വനിച്ചു..എന്നും കണ്ണുകള്‍ക്ക്‌ സംഗീതം ആയി തോന്നിയിട്ടുള്ള അവരുടെ ശബ്ദം തന്റെ കര്‍ണപുടങ്ങളെ വെധനിപ്പിക്കുനത് പോലെ അയാള്‍ക്ക്‌ തോന്നി..
 
"എന്താണ് നിന്റെ തീരുമാനം..."  ദീര്‍ഖമായ ആ സംഭാഷണത്തിന് ശേഷമുള്ള ആ ചോദ്യം ഒരു കാരമുള്ളു പോലെ അയാളുടെ ഹൃദയത്തില്‍ വന്നു തറച്ചു..പരിസരബോധം നഷ്ടപ്പെട്ടു തന്‍റെ കിടക്കയിലേക്ക് വീഴുമ്പോള്‍ അയാളുടെ മനസ്‌ ശൂന്യമായിരുന്നു..പക്ഷെ തന്‍റെ കണ്ണുകള്‍ നിറയുന്നത് എന്തിനാണെന്ന് അയാള്‍ക്ക്‌ മനസിലാകുന്നുണ്ടയിരുന്നില്ലാ....എപ്പോളോ ഉറക്കത്തിന്റെ കൈകളിലേക്ക് വഴുതു വീഴുമ്പോള്‍ നനഞ്ഞു കുതിര്‍ന്ന തലയിണ അയാള്‍ അനുഭവിക്കുന്ന വേദനയുടെ നിശബ്ദ സാക്ഷി ആയി നില കൊണ്ടു...
 
"ഈ നില്‍ക്കുന്ന സെലിനെ ഭാര്യ ആയി സ്വീകരിക്കാന്‍ നീ തയാറാണോ...?"  
 
അള്‍ത്താരയുടെ മുന്‍പില്‍ അച്ഛന്‍ വിളിച്ചു ചോദിച്ചപ്പോള്‍ അതെ എന്ന് പറയുവാനാണ് അയാളുടെ നാവു വഴങ്ങിയത്..ചുറ്റും നിന്നു കൊണ്ടു ആള്‍ക്കാര്‍ പനിനീര്‍ തളിക്കുമ്പോള്‍ തന്‍റെ ജീവിതത്തിന്റെ സുഗന്തം എവിടെയോ നഷ്ടമാകുന്നതു അയാള്‍ അറിയുന്നുണ്ടായിരുന്നു..പിന്നെ കല്യാണത്തിന് ശേഷം പെണ്ണിനും ചെക്കനും മധുരം പകരുമ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട വേദന കണ്ടില്ല എന്ന് അയാള്‍ നടിച്ചു...നാവില്‍ പുരട്ടിയ മധുരം കാഞ്ഞിരം പോലെ കയ്ക്കുന്നുണ്ടായിരുന്നു..ചെയ്തതിലെ ശേരിയും തെറ്റും അയാള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ടയിരുന്നില്ലാ..വിജനമായ ദ്വീപില്‍ അകപ്പെട്ട 
മനുഷ്യനെ പോലെ ജീവിതത്തോടുള്ള മോഹങ്ങള്‍ അയാള്‍ക്ക് നഷ്ടമായിരുന്നു..  
 
 സമ്പന്നതയുടെ  കൊടുമുടിയില്‍  വളര്‍ന്ന  സെലിന്‍  ഒരിക്കലും  അയാളെ  ബെഹുമാനിചിട്ടില്ലാ .സ്വന്തം  ആഗ്രഹങ്ങള്‍  നിശബ്ദം  അങ്ങീകരിക്കുന്ന  ഒരു  പാവയാകാന്‍  റോയ്  ക്ക്  കഴിയുന്നില്ല  എന്ന്  അവള്‍ക്കു  മനസിലായതോടെ  ജീവിതം  നരകതുല്യമായി   മാറി .പിന്നീടെപ്പോലോ  ദാമ്പത്യ   ജീവിതത്തിന്റെ  കെട്ടു  പൊട്ടിച്ചു  പുറത്തേക്കു  ചാടിയപ്പോള്‍  ഓര്‍മയില്‍  സൂക്ഷിക്കാന്‍  അയാള്‍ക്ക്  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ലാ ..പാതി   വഴിയില്‍  ജീവിതം  കൈമോശം  വന്ന  ഒരു  യാത്രികന്‍ ..അതായിരുന്നു  തന്നെ  കുറിച്ച്  അയാള്‍ക്കുള്ള  അഭിപ്രായം .പിന്നെടെപ്പോലോ  ആരോ  പറഞ്ഞ്നു  കേട്ടു ..സെലിന്‍  വീണ്ടും  വിവാഹിതയാകുന്നു ..മുന്‍പിലെ  ടാബിളില്‍   നിറഞ്ഞ  ഗ്ലാസില്‍  നിന്നും  ഒരു  സിപ്  എടുത്തു  കൊണ്ട്  അയാള്‍  പറഞ്ഞു ..
വിഷ്  യു    വെരി  ഹാപ്പി  മാരീഡ് ലൈഫ്  സെലിന്‍ ….”.അത്  പറയുമ്പോള്‍  എന്തോ ..അയാളുടെ  സ്വരം  ഇടറുന്നുണ്ടായിരുന്നു ..

ട്ര്ങ്ങ്ഗ്  ട്ര്ങ്ങ്ഗ് ..ട്ര്ന്ഗ്ഗ്ഗ്  ട്ര്ന്ഗ്ഗ്ഗ് ..ടെലിഫോണ്‍  ശബ്ദം  കേട്ടു  കൊണ്ടാണ്  അയാള്‍  ചിന്തയില്‍  നിന്നും  ഉണര്‍ന്നത് ..അയാള്‍  റിസീവര്‍   കാതോടു  ചേര്‍ത്ത് ..
ഹലോ ..റോയ്  സ്പീകിംഗ്‌ ”….
സര്‍ ..ഐ  അം  കാള്ളിംഗ്   ഫ്രം  ജെറ്റ്  ഐരവയ്സ് ..യുവര്‍  ഫ്ലൈറ്റ്  വില്‍  ബോര്‍ഡ്‌  അറ്റ്‌  7 am”…അപ്പുറത്ത്  നിന്നും  ഒരു  പെണ്‍  ശബ്ദം ..
അയാള്‍  ക്ലോക്കിലേക്ക്  നോക്കി ..സമയം  1 O’ ക്ലോക്ക് .കുറച്ചു  നേരം  ഉറങ്ങുവനുള്ള  സമയം  ഉണ്ട് .അയാള്‍  റിസീവര്‍   താഴെ  വെച്ച്  കട്ടിലിന്റെ  അരികിലേക്ക്  നടന്നു

1 comment:

  1. nee vallya sahithyakaran aanalle? :-) maranju kidanna aa kazhivukal njangal ariyan vaikippoyallo?

    ReplyDelete