Tuesday, June 7, 2011

താങ്ക്സ് ഗിവിംഗ് ഡേ!!!!

നിര്‍ത്താതെ റിംഗ് ചെയ്യുന്ന ഫോണിനെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..ഓ..പിജോ ആണ്(ശരിക്കും പേര് അജോ എന്നാണേ...ബട്ട്‌ ഐ ലൈക്‌ ടു  കാള്‍ ഹിം പിജോ.....)കുറെ മിസ്സ്‌ കോള്‍സ് കിടപ്പുണ്ടല്ലോ..ഞാന്‍ തിരികെ ഡയല്‍ ചെയ്തു..
 
"സിബ്‌ സാമേ ...നീ ഇതെന്നാ ഉറക്കമാടാ..നമുക്ക് പോകണ്ടേ??..."ഫോണ്‍ എടുത്ത ഉടനെ കേട്ട ചോദ്യം കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു..
"എന്തോന്ന്....???"മറു ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ഉറക്കച്ചടവ് വ്യക്തമായിരുന്നു..
"ഡാ  താങ്ക്സ് ഗിവിംഗ് ഡേ..."അവന്റെ മറുപടി കേട്ടപ്പോള്‍ തലേ ദിവസം ഞങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ഒക്കെ എന്റെ മനസിലേക്ക് ഒന്ന് റീവൈണ്ട് അടിച്ചു..
ഓ..ഞാന്‍ കുളിച്ചിട്ടു  ഇപ്പൊ വരാമെടാ എന്ന് പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്തു..ഇന്ന് അറോറ ടെമ്പിളില്‍ പോകാം എന്ന് തീരുമാനിച്ചതാണ്..ഞാന്‍ എന്റെ മറവിയെ ശപിച്ചു കൊണ്ട് റസ്റ്റ്‌ റൂമിലേക്ക്‌ പോയി..
 
ഡ്രസ്സ്‌ മാറുമ്പോള്‍ ഞാന്‍ ആലോചിക്കുക ആയിരുന്നു..പിജോയെ പരിചയപെട്ടിട്ടു വളരെ കുറച്ചു നാളെ ആയി ഉള്ളൂ എങ്കിലും ഇപ്പൊ അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..ഫുള്‍ ടൈം  എന്നെ കളിയാക്കാനെ അവനു സമയം ഉള്ളു... എനിക്ക് മെച്ചുരിടി പോര എന്ന് ഫുള്‍ ടൈം വിളിച്ചു കൂവി കൊണ്ട് നടക്കുക അല്ലെ ഇപ്പൊ അവന്റെ പരുപാടി..മൂന്നു നാല് വയസിന്റെ വ്യത്യാസം ഒരിക്കലും പിജോയോടു സംസാരിക്കുമ്പോള്‍ 
എനിക്ക് തോന്നാറില്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍   ഞാന്‍ ഒന്ന് മന്ധഹസിക്കതിരുന്നില്ല.. ധ്രിതി പിടിച്ചു ഷര്‍ട്ട്‌ വലിച്ചിട്ടു കൊണ്ട് ഞാന്‍ പിജോയുടെ റൂമിനെ ലെക്ഷ്യമാക്കി നടന്നു..
 
റൂമില്‍ കയറിയ എനിക്ക് ദേഷ്യം അടക്കാനായില്ലാ..ഉറക്കത്തില്‍ നിന്ന് എന്നെ കുത്തി പൊക്കിയിട്ട് ആ അലവലാതി ഇനിയും റെഡി ആയിട്ടില്ലാ..കാലില്‍ കാലു കയറ്റി വെച്ച് കൊണ്ട് എന്നെ നോക്കി ഒരു വളിച്ച ചിരി ഇറക്കുന്നത്‌ കണ്ടിട്ട് ഞാന്‍ ചീത്ത വിളിച്ചു തുടങ്ങി..
"സിബ്‌ സാമേ എനിക്ക് 5  മിനിട്ട് മതി  റെഡി ആകാന്‍.." എന്ന് പറഞ്ഞു കൊണ്ട് അവന്‍ റെഡി ആകാന്‍ തുടങ്ങി..അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഇറങ്ങി..
 
"നീ ലൈസെന്‍സ് ഒക്കെ എടുത്തിട്ടില്ലേ??..ദൈവമേ ഞാന്‍ പോകുന്നത് പോലെ എന്നെ തിരിചെത്തിക്കണേ.." എന്ന് ഒരു ആത്മഗതവും ഇറക്കാന്‍ പിജോ മറന്നില്ലാ.. ഇത് കേട്ട് അവനു രണ്ടു കുത്തും ഇടിയും ഒക്കെ കൊടുക്കാന്‍ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ലാ.ഇപ്പൊ എന്റെ തല്ലും ഇടിയും ഒക്കെ അവനു പരിചയമായി തുടങ്ങിയിട്ടുണ്ട്..:)
 
എന്റെ അണ്‍ ഒഫീഷ്യല്‍ ഡ്രൈവിംഗ് ടീച്ചര്‍ ആണ് പിജോ..ഞാന്‍ ഭയങ്കര ഡ്രൈവര്‍ ആണെന്നാണ് എന്റെ ഭാവം എങ്കിലും പിജോ വണ്ടിയില്‍ ഉണ്ടെങ്കില്‍ ഒരു 10 പ്രാവശ്യം എങ്കിലും അവന്‍ ചീത്ത പറയതിരിക്കില്ലാ..അസൂയ..അല്ലാതെ പിന്നെ എന്താ..ഇപ്പൊ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല എന്നുള്ളത് വേറെ കാര്യം..അങ്ങനെ ഞങ്ങള്‍ സംഭവ ബഹുലമായ ആ യാത്ര ആരംഭിച്ചു..തുടക്കത്തില്‍ തന്നെ സിഗ്നല്‍ ക്രോസ് ചെയ്തു എന്നൊക്കെ പറഞ്ഞു അവന്‍ ചീത്ത തുടങ്ങി എങ്കിലും ഞാന്‍ സീടീ   പ്ലയെറിന്റെ വോള്യം മാക്സിമം ആക്കി വെച്ചിട്ട് അവനെ നോക്കി ഒന്ന് പുച്ചിച്ചു ചിരിച്ചു..
 
പോകുന്ന വഴിക്ക് അനീഷിനെയും കൂട്ടിക്കൊണ്ടു ഞങ്ങള്‍ ഹൈവേയിലേക്ക് തിരിഞ്ഞു..ആദ്യമായി ഹൈവേയില്‍ ഓടിക്കുന്ന അങ്കലാപ്പ് ഉണ്ടായിരുന്നു എങ്കിലും പതുക്കെ സ്പീഡിന്റെ ഭ്രാന്തമായ സുഖം ഞാന്‍ ആസ്വദിച്ചു തുടങ്ങി..ഇടയ്ക്കിടെ സ്പീഡ് കുറക്കു സിബ് സാമേ എന്ന് പിജോ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ അവനെ പരിഹസിച്ചു കൊണ്ട് സ്പീഡ് കൂട്ടിക്കൊണ്ടേ ഇരുന്നു.."പണ്ടൊക്കെ ദൈവം പിന്നെ പിന്നെ എന്ന് പറഞ്ഞു മാറ്റി വെക്കും ...ഇപ്പൊ വരംപത്താ കൂലി എന്ന് കേട്ടിട്ടില്ലേ..???"അത് തന്നെ ആയിരുന്നു എന്റെയും സ്ഥിതി..
 
അറോറ..നെക്സ്റ്റ് എക്സിറ്റ് എന്നെ ബോര്‍ഡ്‌ കണ്ട പിജോ എന്നോട് റൈറ്റ് മോസ്റ്റ്‌ ലൈനിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു..വളരെ കഷ്ടപ്പെട്ട് ആദ്യത്തെ മൂന്നു ലൈനും ക്രോസ് ചെയ്തു റൈറ്റ് ലൈനില്‍ എത്തിയ ഞാന്‍ വളരെ താമസിച്ചു പോയിരുന്നു..സ്പീഡ് കുറക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ എക്സിടിലേക്ക് കയറിയ ഞാന്‍ സ്പീഡ് ലിമിറ്റ് 40 എന്ന ബോര്‍ഡ്‌ എന്റെ വലതു വശത്ത് കാണുന്നുണ്ടായിരുന്നു.സ്പീഡോ മീറ്ററില്‍ സൂചി 70 നും മുകളില്‍...റെയിന്‍ ബോ പോലെ വളഞ്ഞു കിടക്കുന്ന എക്സിറ്റ് എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിക്ക് തോന്നി..വണ്ടി റാമ്പില്‍ ഇടിച്ചു മറിയും എന്ന് ഉറപ്പുണ്ടായ ഞാന്‍ ബ്രക്കിലേക്ക് കാല്‍ അമര്തിയത് യാന്ത്രികമായിരുന്നു..എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് മനസിലാകുന്നുണ്ടയിരുന്നില്ലാ..ചുറ്റുമുള്ള പ്രദേശങ്ങള്‍ എനിക്ക് വട്ടം കറങ്ങുന്നത് പോലെ തോന്നി..റൈറ്റ് സൈഡില്‍ എവിടെയോ നിന്ന് "നോ നോ ..." എന്ന് പിജോ വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.എന്റെ കണ്ട്രോള്‍ പൂര്‍ണമായും നഷ്ടപ്പെട്ട കാര്‍ ഒന്ന് രണ്ടു പ്രാവശ്യം വട്ടം കറങ്ങിയത്തിനു ശേഷം റാമ്പില്‍ ഇടിച്ചു അടുത്ത് കണ്ട കുന്നിന്റെ മുകളിലേക്ക് പാഞ്ഞു കയറി..ഏതു നിമിഷവും തലകുത്തി മറിയും എന്ന് എനിക്ക് ഉറപ്പായിരുന്നു.കണ്ണുകള്‍ പതുക്കെ അടച്ചു ഞാന്‍ ദൈവങ്ങളെ മുഴുവന്‍ വിളിച്ചു..പരിസരബോധം നഷ്ടപ്പെട്ട ഞാന്‍ ആലില പോലെ വിറക്കുന്നതു എനിക്കു തിരിച്ചറിയാമായിരുന്നു..എങ്ങനെ ഒക്കെയോ കാറിനു പുറത്തിറങ്ങിയ പിജോയും അനീഷും കാര്‍ റിവേര്‍സ് എടുക്കാന്‍ അലറി വിളിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..വിറയ്ക്കുന്ന കരങ്ങളോടെ ആണെങ്കിലും എങ്ങനെയോ ഞാന്‍ അവര്‍ പറയുന്നത് പോലെ അനുസരിച്ചു..അടുത്ത് കണ്ട പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു മരിച്ച പോലെ ഇരിക്കുന്ന എന്നെ ആശ്വസിപ്പിക്കാന്‍ പിജോ ശ്രേമിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു...പെട്ടെന്നുണ്ടായ ഷോക്കില്‍ പരിസരം നഷ്ടപ്പെട്ടു വിറങ്ങലിച്ച എന്റെ വിറയ്ക്കുന്ന കരങ്ങളില്‍ പിടിച്ചു കൊണ്ട് "സാരമില്ല സിബ് സാമേ...ഒന്നും പറ്റിയിട്ടില്ല ..." എന്ന്  മന്ത്രിക്കുന്ന പിജോയുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..ആശ്വസിപ്പിച്ചു കൊണ്ട് എന്റെ കരങ്ങളില്‍ അമര്‍ത്തുമ്പോള്‍ ശെരിക്കും ഒരു സുഹൃത്തിന്റെ സ്നേഹം ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു..പിജോ.....യു അര്‍  എ ഗ്രേറ്റ്‌ ഫ്രണ്ട്.....
 
പിന്നീടു നടന്നത് എന്താണെന്നു എനിക്ക് ഓര്‍മയില്ലാ..അനീഷ്‌ ആരെ ഒക്കെയോ വിളിക്കുന്നുണ്ടായിരുന്നു..പുറത്തെ തണുപ്പില്‍ വിറുങ്ങലിച്ചു നില്‍ക്കുമ്പോള്‍ എനെറ്റ്െ മനസ് ശൂന്യമായിരുന്നു..പോലീസ് വന്നതും കേസ് ഫയല്‍ ചെയ്തതും എല്ലാം യാന്ത്രികമായി ഞാന്‍ കാണുന്നുണ്ടായിരുന്നു.എല്ലാ ഫോര്മാലിടിയും കഴിഞ്ഞു തിരികെ വീട്ടിലെത്തിയ ഞാന്‍ ഇപ്പോളും ജീവനോടെ ഇരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ തെല്ലു അമ്ബരക്കാതെ ഇരുന്നില്ലാ..
 
"യാ..ഇറ്റ്‌ വാസ് റിയലി എ ക്ലോസ് കോള്‍...എ ഡേ ടു റിമെംബര്‍ ടില്‍ മൈ ഡെത്ത്..റിയലി എ താങ്ക്സ് ഗിവിംഗ് ഡേ!!!!"

2 comments: