കുത്തനെ ഉള്ള ഇറക്കത്തില്‍ കാര്‍ ഒരു വശത്തേക്ക് പാളിപ്പോകുന്നു എന്ന് സംശയം തോന്നിയപ്പോള്‍ ഞാന്‍ വളരെ വേഗം വണ്ടി സൈടിലേക്കു ഒതുക്കി.അല്പ സ്വല്പം ആശങ്കയോടെ ഞാന്‍ പുറത്തേക്കിറങ്ങി കാറിന്റെ ചുറ്റും നോക്കി..ഞാന്‍ അറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി ..അതെ ഫ്രന്റ് ടയെര് പങ്ങ്ചെര്‍ ആണ്..ഈ പാതി രാത്രിയില്‍ ഇനി ഇതു ചെയ്യാന്‍??ഏതോ ആന കേറാ മൂലയിലാണ് വന്നു പെട്ടിരിക്കുന്നത്..ഈസ്റെര്‍ കുര്‍ബാനയ്ക്ക് മുന്‍പ് വീട്ടിലെത്താം എന്നൊക്കെ കരുതിയതാണ്..പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുത്തു കോണ്‍ഫറന്‍സ് കഴിയാന്‍..ഞാന്‍ ചകിതനായി ചുറ്റും നോക്കി.ആള് താമസത്തിന്റെ ഒരു ചെറിയ സൂചന പോലും കാണുന്നില്ലാ..എവിടെയോ പാതിരാ കോഴി കരയുന്ന ശബ്ദം കേട്ട് ഞാന്‍ ഒന്ന് ഞടുങ്ങി.നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ നില്‍ക്കുന്നത് ഒരു സെമിത്തേരിയുടെ സമീപത്താണെന്ന് ഞാന്‍ മനസിലാക്കി. ..ചെറുപ്പത്തിലെന്നോ അമ്മച്ചി പറഞ്ഞു പേടിപ്പിച്ച കഥകള്‍ എന്റെ
ബോധ മണ്ഡലത്തിലേക്ക് ഊര്‍ന്നിറങ്ങി..ഉച്ചത്തില്‍ വീശുന്ന തണുത്ത കാറ്റിന്റെ ശീല്ക്കാരം ഒറ്റപ്പെട്ട രോദനം പോലെ എന്റെ കാതുകളില്‍ വന്നലച്ചു....ചുറ്റുപാട് നിന്നും കേള്‍ക്കുന്ന ചെന്നായ്ക്കളുടെ ഒരിയിടലുകള്‍ എത്രയും വേഗം അവിടെ നിന്നും ഓടി മാറാന്‍ എന്നെ പ്രേരിപ്പിച്ചു..തണുപ്പ് അധികമായി തുടങ്ങിയിട്ടുണ്ട്..ചൂളം കുത്തുന്ന കാറ്റിന്റെ തണുപ്പ് അസ്ഥികളിലേക്ക് ഒരു വേദനയായി പടര്‍ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വേഗം കാറിനുള്ളിലേക്ക് ഓടിക്കയറി..ഒരു ജാക്കെറ്റ് കൂടി കരുതണ്ടതായിരുന്നു...ബാക്ക് സീറ്റിലെ കവേരിനുള്ളില്‍ നിന്നും പൊടുന്നനെ മുഴങ്ങിയ സംഗീതം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി..
ആഹ്ഹ..ജോവാന് വേണ്ടി വാങ്ങിയ പുതിയ പാവക്കുട്ടി ആണ്...ഞാന്‍ വാച്ചിലേക്ക് നോക്കി..സമയം 10 .30 ..പാവം..അവന് അപ്പയെ കാത്തിരുന്നു ഉറങ്ങിക്കാണും...കഷ്ടം...നല്ല ഒരു ഈസ്റെര്‍ ആയിട്ട് ഞാന്‍ ഇവിടെ...വേദന നിറഞ്ഞ ഒരു മന്ദഹാസം എന്റെ ചുണ്ടില്‍ എത്തി നോക്കി തിരിച്ചു പോയി..വിശപ്പ് അതി കഠിനമായി തുടങ്ങിയിട്ടുണ്ട്..വേഗം വീട്ടില്‍ എത്താം എന്ന് കരുതിയതിനാല്‍ ഒന്നും കഴിക്കാന്‍ പറ്റിയിരുന്നില്ല..മാനേജര്‍ നിര്‍ബന്ധിച്ചതാണ് എങ്കിലും ജോവനോടൊപ്പം ഫുഡ് കഴിക്കാം എന്ന് തീരുമാനിച്ചു..ഈ പട്ടിക്കാട്ടില് എന്ത് കിട്ടാന്‍..നേരം വെളുക്കുന്നത് വരെ ഇങ്ങനെ ഇരിക്കുക തന്നെ...വെറുതെ ഞാന്‍ ദൂരേക്ക് കണ്ണുകള്‍ ഓടിച്ചു..എങ്ങും കനത്ത ഇരുട്ട് മാത്രം...ദൂരെ ആയി കാണുന്ന മരങ്ങള്‍ ഭീകര രൂപങ്ങള്‍ പോലെ എന്നിക്ക് തോന്നിച്ചു..കാറ്റിന്റെ താളത്തിനൊപ്പം തല ആട്ടുന്ന ആ ദൃശ്യം എന്റെ ഉപബോധ മനസ്സില്‍ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെ ഭീതിയെ വിളിച്ചു എണീപ്പിച്ചു..പെട്ടെന്നാണ് ദൂരെ ആയി ഒരു ചെറിയ വെളിച്ചം കണ്ടത്..എന്റെ കണ്ണുകള്‍ വിടര്‍ന്നു.."ദൈവമേ അത് ഒരു വീട് തന്നെ ആയിരിക്കണേ.."ഇങ്ങനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ആ വെളിച്ചത്തെ ലെക്ഷ്യമാക്കി നടന്നു..
പണ്ടാരടങ്ങാന്‍..കാല് എവിടെയോ തട്ടി നന്നായി വേദനിക്കുന്നു...ആ പ്രകാശം അടുത്ത് വരുന്നതായി എനിക്ക് തോന്നി..
"ഇത് വരെ ഈ പ്രകാശം ഞാന്‍ എന്ത് കൊണ്ട് കണ്ടില്ല??..ഈ വനത്തിനുള്ളില്‍ ശെരിക്കും മനുഷ്യവാസം ഉള്ളതാണോ??..അത് ഒരു വീട് തന്നെ ആയിരിക്കുമോ??.."ഇങ്ങനെ സമ്മിശ്ര ചിന്തകള്‍ എന്റെ മനസിനെ ഭരിച്ചു കൊണ്ടേ ഇരുന്നു..ഭൂത പ്രേത വിശ്വാസം ഇല്ല എങ്കിലും ഞാന്‍ ഭയ ചകിതനായിരുന്നു..എന്തായാലും മുന്‍പോട്ടു പോകുക തന്നെ..എന്തായാലും ആ കാറിനുള്ളില്‍ സെമിത്തെരിക്കരികില്‍ ഇരിക്കുന്നതിലും നല്ലതല്ലേ..അങ്ങനെ ആലോചിച്ചു നടന്ന ഞാന്‍ ആ വെളിച്ചത്തിന്റെ ഉറവിടത്തില്‍ എത്തി ചേര്‍ന്നു...
ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു..പനയോല കൊണ്ട് മേഞ്ഞതാകണം...ഒരു ചെറിയ കുടില്‍..അതിന്റെ ഉമ്മറത്ത് തൂക്കിയിരിക്കുന്ന രാന്തലില്‍ നിന്നാണ് ആ പ്രകാശം വരുന്നത്..പണ്ടെങ്ങോ കഥ പുസ്തകങ്ങളില്‍ വായിച്ചിട്ടുള്ള ഒരു മാതിരി പ്രേത വീട് പോലെ തോന്നുന്നുണ്ട്.വീടിനുള്ളില്‍ ആരൊക്കെയോ സംസാരിക്കുനത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്..
ഞാന്‍ കാതു കൂര്‍പ്പിച്ചു വീട്ടിനുള്ളിലെ സംഭാഷണം ശ്രദ്ധിക്കാന്‍ ശ്രമിച്ചു..ഒരു കുട്ടിയുടെ കരച്ചിലും അതിനു പുറകെ ഒരു സ്ത്രീ ശബ്ദവും കേട്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നറിയാതെ ഒരു ആശ്വാസം തോന്നി.
ഞാന്‍ പതുക്കെ വിളിച്ചു ..."ഇവിടെ ആരുമില്ലേ??...."
വീട്ടിനുള്ളിലെ സംഭാഷണം പൊടുന്നനെ നിലച്ചു..അടുത്തടുത്തു വരുന്ന കാലടി ശബ്ദം കേട്ട് കൊണ്ട് ഞാന്‍ വാതിലിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് നിന്നു..ഒരു കര കര ശബ്ദത്തോടെ ആ വാതില്‍ തുറക്കപ്പെട്ടു.വെളുത്തു മെലിഞ്ഞ ഒരു യുവതി..അവളുടെ സാരി തുമ്പില്‍ തൂങ്ങിക്കൊണ്ട് ഒരു കൊച്ചു പയ്യന്.നിത്യ ദാരിദ്യത്തിന്റെ ഒരു മാറാല ആ മുഖങ്ങളില്‍ വ്യക്തമായിരുന്നു എങ്കിലും ഒരു കുലീനത ആ മുഖങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു..നിറം മങ്ങിയ ആ സാരി അവിടവിടെയായി കുത്തി തയ്ചിരിക്കുന്നത് ഒറ്റ കാഴ്ചയില്‍ തന്നെ വ്യക്തമായിരുന്നു...
"ആരാ..എന്ത് വേണം?.."സൌമ്യമെങ്കിലും തീക്ഷണതയുള്ള ആ ചോദ്യം കേട്ട് ഞാന്‍ യാന്ത്രികമായി സംസാരിച്ചു തുടങ്ങി..എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവള് പറഞ്ഞു..
"കയറി വരൂ..തണുപ്പടിക്കണ്ടാ..."വളരെ അധികം സന്തോഷത്തോടെ ഞാന്‍ ആ കുടിലിനുള്ളിലേക്ക് കയറി..വളര വിചിത്രമായ ഒരു ജീവിയെ കാണുന്നതു പോലെ ആ പയ്യന് എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..വയറിനുള്ളില്‍ വിശപ്പിന്റെ കോലാഹലം വന്യമായിക്കൊണ്ടിരിക്കുന്നു..
"എന്തെങ്കിലും കഴിച്ചോ??.."....ഇല്ല എന്ന് മറുപടി പറയാന്‍ എനിക്ക് രണ്ടാമത് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ലാ..അവള് വിളമ്പി തന്ന തണുത്ത ചോറും മുളക് വറ്റിച്ചതും കഴിക്കുമ്പോള്‍ ഇത്ര ടേസ്റ്റ് ഉള്ള ഭക്ഷണം ഞാന്‍ ഇത് വരെ കഴിച്ചിട്ടില്ലലോ എന്ന് ഓര്‍ത്തു പോയി...
ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ യുവതിയോട് ചോദിച്ചു.."ഇവിടെ വേറെ ആരുമില്ലേ??.."ഇല്ല എന്ന് ഒറ്റ വാക്കില്‍ അവള് മറുപടി പറഞ്ഞു..പിന്നെയും എന്റെ കണ്ണില്‍ തെളിഞ്ഞു നില്ക്കുന്ന ചോദ്യത്തിന്റെ മുന കണ്ടിട്ടാകണം അവള് പറഞ്ഞു.."ഭര്‍ത്താവു മരിച്ചു..ഇപ്പോള്‍ ഒറ്റക്കാണ്..".അളന്നു മുറിച്ചുള്ള ആ മറുപടി ഇനി തന്നോട് ഒന്നും ചോദിക്കരുത് എന്നുള്ള വ്യക്തമായ നിര്‍ദേശം പോലെ എനിക്ക് തോന്നി..
മുറിയുടെ മൂലക്കായി വിരിച്ചു തന്ന പനംപായയില്‍ കിടക്കുമ്പോള്‍ എന്റെ മനസ് മുഴുവന്‍ ആ പെണ്‍കുട്ടി ആയിരുന്നു..എന്തൊക്കെയോ നിഗൂഡതകള്‍ അവളില്‍ ഒളിച്ചിരിപ്പില്ലേ എന്ന് എനിക്ക് തോന്നതിരുന്നില്ലാ..മുറിയില്‍ ആരാണ്ട് കത്തുന്ന രാന്തലില്‍ നോക്കി കിടന്ന ഞാന്‍ എപ്പോള്‍ ഉറക്കതിലക്ക് വീണു..ഉറക്കത്ത്തിലെപ്പോലെ ശരീരത്തിലേക്ക് എന്തൊക്കെയോ മറിഞ്ഞു വീഴുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു..
കഴുത്തിനു ചുറ്റും കെട്ടിവരിഞ്ഞ വിറങ്ങലിച്ച കൈവിരലുകളുടെ തണുപ്പ് എന്റെ ശരീരത്തിലേക്ക് പടരുന്നത് ഞാന്‍ അറിഞ്ഞു .അബോധാവസ്ഥയിലും തന്റെ മുന്പില് പല്ലിളിച്ചു നില്ക്കുന്ന രണ്ടു വികൃത രൂപങ്ങളെ ഞാന്‍ കാണുന്നുണ്ടായിരുന്നു..കൊഴുത്ത ചോരത്തുള്ളികള്‍ എന്നില്‍ നിന്നും ഇറ്റു വീഴുമ്പോള്‍ ആ നാല് കണ്ണുകളില്‍ അസാമാന്യമായ ഒരു തിളക്കം ഞാന്‍ വ്യക്തമായി ദര്‍ശിച്ചു....
"ഇതൊരു പുലിവാല് പിടിച്ച കേസ് തന്നെ..പറ്റിയ ഈസ്റെര്‍ സമ്മാനം തന്നെ..."ഉള്ളിലെ അമര്‍ഷം മുഴുവന്‍ പുറത്തു കാണിച്ചു കൊണ്ട് മറ്റെന്തെകിലും തെളിവ് കിട്ടുമോ എന്നറിയാനായി ആ പോലീസ്കാരന് പങ്ക്ചെര്‍ ആയി കിടക്കുന്ന കാറിനു അരികിലേക്ക് നടന്നു..അപ്പോളും കാറിന്റെ ബാക്ക് സീറ്റ്ലുള്ള കവറിനുള്ളില്‍ ജോവന്റെ പാവക്കുട്ടി ശബ്ധിക്കുന്നുണ്ടായിരുന്നു......
Police enthanu kandathu?
ReplyDeleteAyalude dead body kanditano??
Malayalathinte aAdhya aksharangal polum ariyatha ninnod ithu njan engane explain cheyyumedaa...:P
ReplyDeleteDaa anvine...Malayalathil ethra aksharangal undedaa???
ReplyDeleteYou can tell me in English.
ReplyDeleteYou could add little more horror. :)
Raavile eneettu kannadiyil nokkarilledaa nee..Ithil kooduthal njan enthu horror kanikkumedaa:D
ReplyDelete