Thursday, July 7, 2011

Coordinate Geometry!!!!

അലാം രാവിലെ പല പ്രാവശ്യം ഉച്ചത്തില്‍ ശബ്ധിച്ചിട്ടും കിടക്കയില്‍ നിന്ന് എണീക്കാന്‍ എനിക്ക് തോന്നുന്നുണ്ടയില്ല.പിജോ എണീക്കുന്നതും റെഡി ആകുന്നതും ഒക്കെ പകുതി ഉറക്കത്തില്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു.

ലോകത്തോട്‌ മൊത്തം പണിമുടക്ക്‌ പ്രേക്യാപിച്ചത്‌ പോലെ ഉള്ള    എന്റെ കിടപ്പ് കണ്ടിട്ടായിരിക്കണം അവന്‍ ചോദിച്ചു..

"നിനക്ക്  ഓഫീസ്ല്‍ പോകാനുള്ള ഉദ്ധേശം ഒന്നുമില്ലേ സിബ് സാമേ.."

അപ്പോളാണ് ഇന്ന് ലീവ് എടുത്താലോ എന്ന് ഞാന്‍ ആലോചിച്ചത്.."ഇല്ലെടാ പിജോ..ഇന്ന് പോകുന്നില്ലാ.ഒരു മൂഡു തോന്നുന്നില്ലാ  ."

"നിനക്കൊക്കെ ഇന്‍ഫി വെറുതെ സാലറി തരുകയാണല്ലോ..എന്നെ പോലെ ഉള്ള ടെക്നിക്കല്‍ ആര്‍ക്കിട്ടെക്സ് റൂം മേറ്റ്‌ ആയിട്ടും സിബ് സാം നന്നാവുന്നില്ലല്ലോ..."പിജോ അവന്റെ  പതിവ് ഡയലോഗില്‍ എന്നെ ചൊറിയാന്‍ ശ്രെമിച്ചു.. 

പോട്രാ കൂതരേ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ തിരിഞ്ഞു കിടന്നു.. 

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഫോണ്‍ കോളിന്റെ രൂപത്തില്‍ ഒരു കൊലവിളി..ഓഫീസില്‍ നിന്നാണ്..എന്തോ അപ്ലിക്കേഷന്‍ പൊട്ടി പോലും..ആ അപ്ലിക്കേഷന്‍ എന്റെ ഒന്സൈടെ ജീവിതത്തില്‍ ഇത് വരെ ആരും ഉപയോഗിച്ചിട്ടില്ലാ.ആര്‍ക്കും വേണ്ടാതെ എവിടെയോ പൊടി പിടിച്ചു കിടന്ന ആ പാവത്തിനെ കുത്തിപൊക്കി പോട്ടിക്കണ്ട വല്ല കാര്യവും ഉണ്ടോ...ഇന്ന് ഏത്  അലവലാതി ആണ് അതിന്റെ മുകളില്‍ കേറി നിരങ്ങാന്‍ പോയത്.. ആകെ അരിശത്തോടെ ഞാന്‍ റസ്റ്റ്‌ റൂമിലേക്ക്‌ പോയി..

പണ്ടാരടങ്ങാന്‍.അങ്ങനെ ലീവ് പ്ലാന്‍ ഗോപി...

അപ്ലിക്കേഷന്‍ ഉണ്ടാക്കിയവരെയും മൊബൈല്‍ കമ്പനിയെയും ഉച്ചത്തില്‍ തെറി വിളിച്ചു കൊണ്ട് ഞാന്‍ റെഡി ആയി..
ഓഫീസില്‍ എത്തി മാധുരി ചേച്ചിയുടെ (മൈ ക്ലയന്റ് ) കണ്ണില്‍ പെടാതെ പതുക്കെ ഞാന്‍ എന്റെ സീടിലേക്ക് ചെന്ന് അപ്ലിക്കേഷന്‍ ലോഗ് ഇന്‍ ചെയ്തു..നല്ല സുന്ദരക്കുട്ടനായി അപ്ലിക്കേഷന്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട്..പിന്നെ ഈ പെമ്പിളയുടെ പ്രശനം എന്താ എന്ന് മനസില്‍ പറഞ്ഞു  കൊണ്ട് അമ്മച്ചിക്ക് ഒരു മെയില്‍ ഡ്രാഫ്റ്റ്‌ ചെയ്തു..ഉടനെ ഇതാ വരുന്നു ഒരു മെയില്‍ ..അമ്മച്ചി ട്രൈ ചെയ്ത ലിങ്ക് വേറെ എന്തോ ആയിരുന്നു പോലും..ഒരു നല്ല ദിവസം അലമ്പാക്കിയ അമ്മചിയോടുള്ള ദേഷ്യം ടബിളില്‍ രണ്ടു മൂന്നു തവണ ഉറക്ക് തട്ടി ഞാന്‍ പുറത്തു കാണിച്ചു.
.
"ഹേ സിബിന്‍..ഐ അം ഡൂയിംഗ്   ആന്‍ ഇമ്പോര്ടന്റ്റ് ജോബ്‌ മാന്‍..പ്ലീസെ ഡോണ്ട് മേക് എനി നോയിസ് ..ഐ അം ലൂസിംഗ് മൈ കോന്സെന്ട്രശേന്‍..."

എന്തോന്ന്...??

തിരിഞ്ഞു നോക്കിയാ ഞാന്‍ ‍ ഒരു അസാധാരണ കാഴ്ച കണ്ടു അമ്പരന്നു പോയി.എന്റെ സഹ പ്രവര്‍ത്തകന്‍ എന്തൊക്കെയോ കാര്യമായി കുത്തി കുറിക്കുകയാണ്..ചുറ്റും നിരത്തി വെച്ചിരിക്കുന്ന പേപ്പറില്‍ കുറെ ത്രികൊണങ്ങളും പരബോളയും ഒക്കെ കാണാം..പുള്ളിക്കാരന്റെ മുഖത്ത് കൊലക്കുറ്റത്തിനു വിധി എഴുതുന്ന നിയമപാലകന്റെ ഗൌരവം..പതുക്കെ ഞാന്‍ അവന്റെ  നോട്ട് പാടിലേക്ക് തല എത്തിച്ചു നോക്കി..എവിടെ ഒക്കെയോ കണ്ടു മറന്ന കുറെ സമവാക്യങ്ങള്‍..ഒത്തിരി ഒന്നും ആലോചിക്കേണ്ടി വന്നില്ല..എന്നെ ഒത്തിരി വെള്ളം കുടിപ്പിച്ചിട്ടുള്ള കോ -ഒടിനട്ടെ ജോമെട്രി സമവാക്യങ്ങള്‍ ആണ് അങ്ങനെ നിരന്നു കിടക്കുന്നതു..പക്ഷെ ഇപ്പോള്‍ ഇവന്‍ ഇതെന്തു ചെയ്യുക ആണ്??ഒത്തിരി ഒന്നും ആലോചിക്കുന്നതിനു മുന്‍പ് തന്നെ പുള്ളി സത്യാവസ്ഥ വിശദീകരിച്ചു..അവന്റെ കസിന്റെ അസ്സൈന്മെന്റ് ആണ് പുള്ളി കുത്തി ഇരുന്നു തയ്യാറാക്കുന്നത്..ഒരു വാശിക്ക് കേറി ഏറ്റതാണ്..പക്ഷെ പുള്ളിക്ക് സോള്‍വ്‌ ചെയ്യാന്‍ കഴിയുന്നില്ല..അവന്റെ മുഖത്തെ ദേയനീയ അവസ്ഥ കണ്ട ഞാന്‍ ചോദ്യങ്ങളില്‍ കൂടി കണ്ണോടിച്ചു..

കൊള്ളാമല്ലോ..വല്യ പ്രോബ്ലം തോന്നിയില്ല..അര മണിക്കൂറിനുള്ളില്‍ അസ്സൈന്മെന്റ് തീര്‍ത്തു കൊടുത്തിട്ട് അവന്‍ വാങ്ങിച്ചു തന്ന കാപ്പുചിനോ സിപ് ചെയ്തു കൊണ്ട്  എന്റെ സീറ്റില്‍ വന്നിരിക്കുമ്പോള്‍ ഓര്മ കുറെ പുറകോട്ടു പോകുകയായിരുന്നു.എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഷണം ....എന്തായാലും നൈട്രിക് ആസിഡിന്റെ കൂടെ ഇതും കൂടി ഇരിക്കട്ട്...

സംഭവം നടക്കുന്നത് എന്റെ +1 കാലയളവിലാണ്..10th ഇല്‍ പഠിക്കുമ്പോള്‍ മുതലേ മാത്സ് എനിക്ക് ഒരു പേടി സ്വപ്നം ആയിരുന്നു.എത്ര ശ്രേമിച്ചാലും എവിടെ എങ്കിലും ഒക്കെ കൊട്നു തെറ്റിക്കും എന്നുള്ളത് ഉറപ്പാണ്‌.ചില സമയത്ത് ഈ കാളകൂട വിഷയം കണ്ടു പിടിച്ചയാലെക്കിട്ട്യാല്‍ കൊന്നു കളയണം എന്ന് വരെ തോന്നിയിട്ടുണ്ട്.സ്ഫടികം എന്നാ മലയാളം സിനിമയില്‍ മോഹന്‍ലാല്‍ അനുഭവിച്ച കഷ്ടപ്പാട് എനിക്ക് എന്റെ കഷ്ടപ്പടായി ഏറെക്കുറെ കാമ്പെയര്‍   ചെയ്യാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലാ...പിന്നെ ഭൂമിയുടെ സ്പന്ദനം മാത്ത മാടിക്സില്‍ ആണെന്ന് എന്ന്റെ പപ്പാ പറഞ്ഞിട്ടില്ല എന്ന് മാത്രം..  :D



കണക്കു ഒരു ഭയങ്കര പ്രോബ്ലം ആണെന്ന് അറിയാവുന്നത് കൊണ്ട് 10th കഴിയുന്നതിനു മുന്‍പ് തന്നെ  വീട്ടില്‍ ഉള്ളവര്‍ എല്ലാവരും കൂടി സംയുക്തമായി എന്റെ മാത്സ് ടുഷേന്‍ പ്ലാന്‍ ചെയ്തു തുടങ്ങി.അവസാനം എല്ലാവരും കൂടി K O Raju സാറിനെ തിരഞ്ഞെടുത്തു..അതിന്റെ പുറകിലും ഒരു ദുരുദ്ദേശം ഉണ്ടായിരുന്നു..K O Raju സര്‍ എന്റെ വലിയ പപ്പയുടെ ഫവരിറ്റ് സ്ടുടെന്റ്റ്‌ ആണ്.അത് കൊണ്ട് സ്പെഷ്യല്‍ അറ്റെന്‍ഷെന്‍ കിട്ടും പോലും...ഈ കുടില ബുധ്ധികളുടെ ഗൂഢാലോചന കുറച്ചൊന്നുമല്ല എന്റെ +2 ജീവിതം നശിപ്പിചിട്ടുള്ളത്..പാവം ഞാന്‍..:)
സ്കൂളില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും അപ്പപ്പോള്‍ വിളിച്ചു വീട്ടില്‍ അറിയിക്കുമായിരുന്നു അങ്ങേരു..ഇയാള്‍ പഠിപ്പീര് നിര്‍ത്തി വല്ല സയാന്ന പത്രവും നടത്തിക്കൂടെ  എന്ന് ഞാന്‍ പലപ്പോളും ആലോചിച്ചിട്ടുണ്ട്..ഒരു മാതിരി വൃത്തികെട്ട പെണ്ണുങ്ങളെ പോലെ...ക്ലാസ്സ്‌ എക്സംസിന്റെ മാര്‍ക്ക്‌ വരെ ഒരു താമസവുമില്ലാതെ നമ്മുടെ വാരത്തവിനിമയ    ഉപാധി വീട്ടില്‍ എത്തിക്കുമാരുന്നു..സ്ഥിരം സമരം ഉണ്ടായിരുന്നിട്ടും ഈ ജീവി കാരണം എനിക്ക് വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല..രാവിലെ  മുതല്‍ വൈക്ട്ടുവരെ തെണ്ടി തിരഞ്ഞു നടക്കും..
പുള്ളിക്കാരന്‍ കുറെ ഒക്കെ കഷ്ടപ്പെട്ട് എങ്കിലും എന്നെ മാത്സ് പഠിപ്പിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല.സാമം ,ദീനം ,ദണ്ഡം എല്ലാം പാവം മനുഷ്യന്‍ പരീക്ഷിച്ചിട്ടുണ്ട്..സ്പെഷ്യല്‍ അറ്റെന്‍ഷെന്‍ എനിക്ക് ശെരിക്കും ഒരു കുരിശു തന്നെ ആയിരുന്നു.എല്ലാ ക്ലാസ്സിലും എന്നോട് മാത്രമായി അയല്ല്ക് കുറെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.എല്ലാം സഹിച്ചു കൊണ്ട് ക്ലാസ്സില്‍ ഇരുന്നെ പറ്റൂ..വേറെ മാര്‍ഗം ഒന്നുമില്ലല്ലോ...

പത്തനംതിട്ട ഇലെക്ഷേന്‍ നടക്കുന്ന സമയം..ടുഷേന്‍ ക്ലാസ്സ്‌ റോഡ്‌ സൈഡില്‍ തന്നെ ആണ്. ഇന്നത്തെ ടോപ്പിക്ക് Cordinate Geometry  ...രാജു സര്‍ ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും റോഡില്‍ നിന്നും ഇലെക്ഷേന്‍ പ്രചാരണത്തിന്റെ ശബ്ദം മുഴങ്ങി കേള്‍ക്കാം..ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ് സര്‍ പറയുന്നുണ്ടായിരുന്നു..ക്ലാസ്സ്‌ കഴിയുമ്പോള്‍ ഞാന്‍ എല്ലാ സമവാക്യങ്ങളും 2 - 3 പേരോട് റാന്‍ഡം ആയി ചോദിക്കും..സൊ എല്ലാവരും ശ്രേധ്ധിചിരിക്കണം....ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് സര്‍ എല്ലാം പഠിപ്പിച്ചു തീര്‍ത്തു..പറഞ്ഞത് പോലെ റാന്‍ഡം ആയി ചോദ്യവും തുടങ്ങി..

ക്ലാസ്സില്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്ന കാര്യം ഈ പാവം ഞാന്‍ എങ്ങനെ അറിയാന്‍..മനം അങ്ങും മിഴി ഇങ്ങും എന്നും പറയുന്നത് പോലെ എന്റെ കാതില്‍  മുഴുവന്‍ പുറത്തെ പ്രചാരണത്തിന്റെ ബഹളം ആയിരുന്നു..

സിബിന്‍ സാം..സിബിന്‍ സാം..ക്ലാസ്സില്‍ രാജു സാറിന്റെ ശബ്ദം രണ്ടു മൂന്നു തവണ ഉയര്‍ന്നു താണു..

മുദ്രവാക്യങ്ങള്‍ക്ക് ചെവി കടം കൊടുത്ത ഞാന്‍ ഇതൊക്കെ എങ്ങനെ കേള്‍ക്കാന്‍..അടുത്ത് ഇരുന്ന ആരോ തോണ്ടിയപ്പോള്‍ എന്തിനെന്നറിയാതെ ഞാന്‍ ചാടി എണീറ്റ്‌..ആകെ പകച്ചു കൊണ്ട് ഞാന്‍ ചുറ്റും നോക്കി..എന്തിനെന്നറിയില്ല എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട്..എന്തോ എനിക്കൊന്നും മനസിലായില്ലാ..ഞാന്‍ വെറുതെ അങ്ങനെ നിന്ന് കൊടുത്തു...

"ഡാ.. നീ എന്താ ഫാഷന്‍ ഷോ പോസ്‌ ചെയ്യാന്‍ നിക്കുവാണോ???സമവാക്യങ്ങള്‍ പറയെടാ.." രാജു സാറിന്റെ ആക്രോശം കേട്ട് ഞാന്‍ അമ്പരന്നു..എന്ത് സമവാക്യം??ക്ലാസ്സില്‍ വന്നിരുന്നു എന്നല്ലാതെ അവിടെ സംബവിച്ചതൊന്നും ദൈവത്തിനാനെ ഞാന്‍ അറിഞ്ഞിട്ടില്ലാ..എന്ത് ചെയ്യണം എന്നറിയാതെ കണ്ണ് മിഴിച്ചു നിന്ന എന്നോട് അടുത്തിരുന്ന ആരോ പറയുന്നുണ്ട്..
"ഡാ..  Coordinate Geometry  equations !!!!...."

എന്തോന്ന്???

ക്ലാസ്സില്‍ വന്നപ്പോള്‍ ബോര്‍ഡില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയത് കണ്ടതാണ് Co ordinate Geometry  എന്ന്..അല്ലാതെ മറ്റൊന്നും എനിക്കറിയില്ലാ..എന്റെ കൊലക്കയര്‍ മുന്‍പില്‍ തൂങ്ങുന്നത് ഞാന്‍ മനസില്‍ കാണുന്നുണ്ടായിരുന്നു..ഒരു സഹായത്തിനായി ഞാന്‍ ചുറ്റും നോക്കി..ഒരു റക്ഷയും ഇല്ലാ..എന്റമ്മേ..ഇന്നും ഞാന്‍ പോയി കൈ വെള്ളയില്‍ ഐസ് വെക്കേണ്ടി വരുമല്ലോ..സ്ഥിരം ചെയ്യുന്ന രെന്ഗങ്ങള്‍  ഓരോന്നായി  മനസിലൂടെ മിന്നി മാഞ്ഞു...

"ഡാ നീ പറയുന്നോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ..??" രാജു സാറിന്റെ ആക്രോശം വീണ്ടും..
ആരോ അടുത്ത് ഇരുന്നു പറഞ്ഞു തന്നു..Y = MX + C ..

എങ്ങനെ ഒക്കെയോ ഞാന്‍ മുക്കി മൂളി പറഞ്ഞു..

എല്ലാം കഴിഞ്ഞു എന്ന് കരുതി ആശ്വസിച്ചപ്പോള്‍ അതാ ചോദിക്കുന്നു അടുത്ത equation ..ഇതേ പോലെ ആര് equations ഉണ്ട് പോലും..ഇല്ല..ഞാന്‍ രേക്ഷപെടില്ല എന്ന് ഉറപ്പിച്ചു...

 Y = MX + C ..ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിച്ചു..

"നീ ഇങ്ങു ഇറങ്ങി വാ.." സാറിന്റെ വാക്കുകള്‍ എവിടെ നിന്നോ തെറിച്ചു വീഴുന്നത് ഞാന്‍ കേട്ടു..
കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ കളഞ്ഞിട്ടു വനവാസത്തിനു പോകുന്ന ഒരു സമ്പന്നനെ പോലെ ഞാന്‍ ഞെങ്ങി ഞെരുങ്ങി പുറത്തേക്കിറങ്ങി..

"എന്താടാ ഇത്ര താമസം..അവനെ ഇങ്ങോട്ട് ഇറക്കി വിട്ടേ.."സര്‍ അലറുകയാണ്..

ഇങ്ങേരെന്താ എന്നെ കൊന്നു തിന്നാന്‍ പോകുവാണോ.ഞാന്‍ മനസ്സില്‍ ആലോചിക്കണ്ടിരുന്നില്ലാ .ഒരുമാതിരി കൊല്ലങ്ങളായി ഫുഡ്‌ കിട്ടാത്ത ഒരു നരഭോജിക്ക് മാംസാഹാരം കിട്ടുമ്പോലെ കിടന്നു അലറുകയാണ് അയാള്‍..
ആരാച്ചാരുടെ വീട്ടിലേക്കു പോകുന്ന പ്രതീതി ആയിരുന്നു എനിക്ക്..ഇര റെഡി..ഇനി എങ്ങനെ കൊല്ലണം എന്ന് തീരുമാനിച്ചാല്‍ മതി...

"ഈ പ്ലാട്ഫോര്‍മിലേക്ക് കേറി നിക്കെടാ.. " വീണ്ടും അലര്‍ച്ച..

പ്ലാട്ഫോര്മില്‍ കെട്ടി നിര്‍ത്താന്‍ ഞാന്‍ കലാപരിപാടി ഒന്നും അവതരിപ്പിക്കാന്‍ പോകുക അല്ലല്ലോ..തരാനുള്ളത്‌ ഇങ്ങു തന്നിട്ട് എന്നെ അങ്ങു പറഞ്ഞു വിട്ടു കൂടെ ഇങ്ങേര്‍ക്ക്..

ഉള്ളത് പറയാമല്ലോ...പ്ലാട്ഫോര്മില്‍ കയറി നില്‍ക്കുന്നത് ഒരു നല്ല അനുഭൂതി തന്നെ ആണ്..ക്ലാസ്സില്‍ ഏകദേശം 80 കുട്ടികള്‍ ഉണ്ടാരുന്നു..എല്ലാവരുടെയും center of   attraction  ഈ ഞാനും :)

"പറയെടാ equations ...."

ഞാന്‍ വീണ്ടും മുക്കി മൂളി തുടങ്ങി..Y = MX + C

"അടുത്തത്..."

എന്ത് അടുത്തത്...എനിക്കറിയത്തില്ല അമ്മാവാ..ഞാന്‍ മനസില്‍ പറയുന്നുണ്ടായിരുന്നു..കലാ പരിപാടികള്‍ എല്ലാം കഴിഞ്ഞു കൈ വെള്ളയില്‍ രണ്ടു തല്ലും വാങ്ങി വീട്ടില്‍ പോകാം..ഇങ്ങനെ  ഒക്കെ മനസില്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കുംപോലാണ് പുറം നെടുകെ ഒരു അടി വീണത്‌...



ഇത് ആദ്യത്തെ അനുഭവം ആയതു കൊണ്ട് ഞാന്‍ ശെരിക്കും ഒന്ന് ഉലഞ്ഞു പോയി..ഞാന്‍ മാത്രം അല്ല ക്ലാസ്സ്‌ മുഴുവന്‍ പെട്ടെന്ന് നിശബ്ദമായി..ആദ്ദ്യമായി ആണ് കയ്യില്‍ ആല്ലാതെ ഒരാള്‍ക്ക് ക്ലാസ്സില്‍ തല്ലു കിട്ടുന്നത്..മുടിഞ്ഞ വേദന ആയിരുന്നിട്ടും ഞാന്‍ പിടിച്ചു നിന്ന്..ഫുള്‍ ക്ലാസും കാണുന്നില്ലേ..പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ കാണില്ലേ..
അങ്ങനെ നിക്കുമ്പോ അതാ വീണു അടുത്ത പ്രഹരം..ഇത് കുറച്ചു കൂടി എരിവു കൂടുതലാരുന്നു..അയ്യാള്‍ എന്നെ തല്ലി കൊല്ലാന്‍ തീരുമാനിച്ചത് പോലെ ആയിരുന്നു..രണ്ടാമത്തെ അടിയോടെ എന്റെ കണ്ണുകള്‍ നീറിതുടങ്ങി..ഒന്ന് രണ്ടു തുള്ളി പോഴിഞ്ഞോ എന്നും സംശയം ഉണ്ട്..


 മൂന്നാമതൊരിക്കല്‍ കൂടി ആ വടി ഉയര്‍ന്നു താഴുന്നത് ഞാന്‍ അറിഞ്ഞു..പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാനായില്ല..അപമാനവും ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന് ഞാന്‍ ഒരു ഭ്രാന്തനെ പോലെ ആയി തീര്‍ന്നിരുന്നു..എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് പോലും തിരിച്ചരിയുന്നുണ്ടായിരുന്നില്ല..ഞൊടിയിടയില്‍ ഞാന്‍ തിരിഞ്ഞു സാറിന്റെ കയ്യില്‍ നിന്നും വടി പിടിച്ചു വാങ്ങി നാലഞ്ചു കഷണങ്ങളാക്കി..സ്വന്തം ശിഷ്യനില്‍ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു പ്രതികരണം ആ പാവം മനുഷ്യന്‍ പ്രേതീക്ഷിചിരുന്നില്ലാത്തത് കൊണ്ടാകണം ഒരു നിമിഷത്തേക്ക് സ്തബ്ധനായി നിന്ന് പോയി..ക്ലാസ്സിലെ കുട്ടികള്‍ ആകെ ഒരു മരവിച്ച അവസ്ഥയില്‍..ഒരു പക്ഷെ ഏതോ ഒരു സിനിമ കാണുന്നത് പോലെ അവര്‍ക്ക് തോന്നിയിട്ടുണ്ടാകണം..രാജു സര്‍ കൊല്ലങ്ങളായി സൂക്ഷിച്ചു വെച്ചിരുന്ന മഞ്ഞള്‍ പുരട്ടിയ കാപ്പി കമ്പ് നാല് കഷണങ്ങളായി നിലത്തു..

എന്റെ ദേഷ്യം അടക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ലാ...സീട്ടിലെത്തിയ ഞാന്‍ എന്റെ ബാഗ്‌ എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി..അപ്പൊ വഴിയില്‍ തടഞ്ഞു പിടിച്ചു കൊണ്ട് രാജു സര്‍.എന്ത് വന്നാലും ഇനി അവിടെ പഠിക്കില്ല എന്ന് ഞാനും എന്നെ വിടില്ല എന്ന് സാറും..എന്തായാലും സാറിന്റെ വാശി താനെ ജെയിച്ചു..തല താഴ്ത്തി കൊണ്ട് ഞാന്‍ എന്റെ സീറ്റില്‍ വന്നിരുന്നു..അതെ..ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ശ്രെധ എന്നിലേക്ക്‌  തന്നെ..
സീറ്റില്‍ തിരിച്ചെത്തിയ എനിക്ക് ഈ ചെയ്തെത് ഞാന്‍ തന്നെ ആണോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ..ആകെ ഒരു ഭാരം..കണ്ണുകള്‍ എന്തിനോ നിറഞ്ഞൊഴുകുന്നു എന്ന് ഞാന്‍ അറിഞ്ഞു..ചെയ്ത തെറ്റിന്റെ തീവ്രത മനസിലാക്കാന്‍ എനിക്ക് താമസിക്കേണ്ടി വന്നില്ലാ..ഇത്രയും സമയം നടന്നതിലും നാടകീയമായിരുന്നു തുടര്‍ന്നുള്ള രെന്ഗങ്ങള്‍.. ബാഗ്‌ എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ട്‌ സാറിന്റെ അടുത്തേക്ക് ഓടുമ്പോള്‍ എന്റെ മനസില്‍ എന്നോട് തന്നെ ഉള്ള ദേഷ്യവും നിന്ദയും ആയിരുന്നു..പരിസരബോധം നഷ്ടപ്പെട്ടു സാറിന്റെ കളില്‍ വീണു കരയുമ്പോള്‍ എനിക്ക് മുഴുവന്‍ ക്ലാസും എന്നെ ശ്രെദ്ധിക്കുന്നു എന്നുള്ള ബോധമേ ഉണ്ടായിരുന്നില്ലാ.എന്റെ മുന്‍പില്‍ ഞാനും സാറും മാത്രം ആയിരുന്നു..വെറുതെ വാവിട്ടു കരയുമ്പോള്‍ എനിക്ക് പരിസര ബോധം നഷ്ടമായിരുന്നു..എന്നെ ചേര്‍ത്ത് പിടിക്കുമ്പോള്‍ സാറിന്റെ കണ്ണിലും ഒരു ചെറിയ നനവ്‌ ഞാന്‍ കണ്ടു..

എന്തായാലും ഈ സംഭവത്തോടെ എന്റെ മാത്സ് പേടി ഇല്ലാണ്ടായി.സാറിന്റെ ഫവരിറ്റ് സ്ടുടെന്റ്റ്‌ ആയി ഞാന്‍ മാറാന്‍ അധിക താമസവും ഉണ്ടായില്ലാ .എന്ന് മാത്രമല്ല പിന്നീടങ്ങോട്ട് ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ സ്കോര്‍ ചെയ്യുന്ന സബ്ജെക്ടും മാത്സ് ആയി..

പണ്ടെങ്ങോ മറന്നു പോയ ഈ സംഭവം ഒന്ന് കൂടി ഓര്‍മിപ്പിച്ച coordinate geometry ചോദ്യത്തില്‍ ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി..:)

2 comments:

  1. +1

    You are a puli in coordinate geometry.
    Any way sir deserves all credit for making maths simple for you. :)

    ReplyDelete
  2. very nice read... enjoyed reading it.. :)

    ReplyDelete