ഡിസംബറിലെ ഒരു തണുത്ത പ്രഭാതം .തെങ്ങോലകല്‍ക്കിടയിലൂടെ സൂര്യന്‍ തന്‍റെ കിരണങ്ങള്‍ അയച്ചു ഭൂമിയെ സന്തോഷിപ്പിക്കുന്നു .സ്വപ്ന തന്‍റെ വീടിന്‍റെ വരാന്ദയില്‍ ഇരിക്കുകയായിരുന്നു .തികച്ചും ചിന്തയില്‍ നിമഗ്നയായി .അവള്‍ ആലോചിക്കുകയായിരുന്നു .പണ്ടു സരിന്‍ ചിത്രം വരക്കാരുണ്ടയിരുന്നോ ??പണ്ടെന്നു പറഞ്ഞാല്‍ സ്വപ്ന ആറില്‍ പഠിക്കുന്ന സമയം .സംശയിക്കാന്‍ കാരണം ഉണ്ട് .സരിന്‍ തികച്ചും വ്യത്യസ്തനായ ഒരു കുട്ടി ആയിരുന്നു .സരിന്‍ ,വിനില്‍ ,രാകേഷ് തുടങ്ങിയ ബുദ്ധി ജീവികളുടെ ഒരു കൂട്ടം .അവര്‍ക്ക് പെണ്‍കുട്ടികളെ ഇഷ്ടം ആയിരുന്നില്ല .എങ്കിലും പത്തിലെ പരീക്ഷയുടെ ശേഷം രാകേഷും ശാരയും കൂടി ചോദ്യ പേപ്പര്‍ ദിസ്കുസ് ചെയ്തു പോകുന്നത് കണ്ടവരുണ്ട് …
സരിന്‍ 6th സട്ണ്ടാര്‍ഡില്‍ ആണ് സ്കൂള്‍ മാറി സ്വപ്നയുടെ സ്കൂള്‍ഇല്‍ എത്തിയത് .ക്ലാസ്സില്‍ ടീച്ചര്‍ ഹാജര്‍ വിളിച്ചപ്പോള്‍ തന്‍റെ പേരിനു മുന്‍പില്‍ ആയി ഒരു പുതിയ പേര് കേട്ടപ്പോള്‍ ആണ് അവള്‍ അവനെ ശ്രെധിക്കാന്‍ തുടങ്ങിയത് .പുതിയതായി കുട്ടികള്‍ എത്തുമ്പോള്‍ ടീചെര്‍സ് വിശേഷങ്ങള്‍ ചോടിക്കാരില്ലേ ??പേര് സരിന്‍ ..വീട് സുല്‍ത്താന്‍ ബത്തേരി ..സോഷ്യല്‍ സ്ടുടീസ്ഇല്‍ എവിടെയോ കേട്ട് മറന്ന ഒരു മുഖം മനസിലേക്ക് പാഞ്ഞെത്തി ..ടിപ്പു സുല്‍ത്താന്‍ .എന്തിനെന്നെരിയില്ല ഒരു ചെറിയ പുഞ്ചിരി അവളുടെ മുഖത്ത് മിന്നി മാഞ്ഞു .അധികം താമസിക്കാതെ തന്നെ സരിന്‍ ക്ലാസ്സിലെ പടിപ്പിസ്ടുകളിലെ കൂട്ടത്തിലെ പ്രധാന അങ്ങമായി തീര്‍ന്നു .എന്നിട്ടും എന്താണെന്നു അറിയില്ല സരിനും സ്വപനയും തമ്മില്‍ അറിയതെ ഒരു ഫ്രിഎന്ദ്ശിപ് രൂപപ്പെടുക ആയിരുന്നു .അതിന്‍റെ പേരില്‍ സരിന്‍ പലപ്പോളും രകേശുമായി തല്ലും ഉണ്ടാക്കിയിട്ടുണ്ട് …
സഹോദരങ്ങള്‍ ഇല്ലാതിരുന്ന സ്വപ്നക്ക് സരിന്‍ ശെരികും ഒരു സഹോദരന്‍ തന്നെ ആയിരുന്നു .ആ ബന്ധം പിന്നെ വീട്ടുകാര്‍ തമ്മില്‍ ഉള്ള സ്നേഹത്തില്‍ വരെ എത്തി നിന്നു .ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ആയി പതിയെ കാലങ്ങള്‍ കൊഴിഞ്ഞു വീണു .ഇപ്പോളും 10th ലെ ലാസ്റ്റ് എക്സാം കഴിഞ്ഞു ഓട്ടോഗ്രാഫ് വാങ്ങിയ നിമിഷങ്ങള്‍ സ്വപ്നയുടെ മനസ്സില്‍ തിളങ്ങി നില്കുന്നുണ്ട്..
എക്സാം എങ്ങനെ ഉണ്ടായിരുന്നു .എളുപ്പമയിരുന്നു അല്ലെ ??എനിക്ക് ആ 30th ചോദ്യം കമ്പ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ലാ .ഇങ്ങനെ അവന്‍ എക്സാം ഇന്റെ വിശേഷങ്ങള്‍ വര്നിക്കുകയാണ്…എന്തിനെന്നറിയാതെ അവളുടെ മുഖത്ത് അമ്ര്‍ഷതിന്റെയും ദേഷ്യതിന്റെയും ചുവപ്പിരച്ചു കയറി .എല്ലാ ആണ്‍ കുട്ടികളും ഇങ്ങനെ ആണോ ??അവള്‍ക്കു എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു .വേണ്ടാ ..പിന്നെടെപ്പോലെങ്കും ആകട്ടേ ..തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .എന്തിനെന്നു അവള്‍ക്കു കൂടി വിവേചിച്ചറിയാന്‍ കഴിയാത്ത ഒരു സങ്കടം .ഇനി തമ്മില്‍ കാണുമോ എന്ന് പോലും അറിയില്ലാ ..എന്നിട്ടും അവന്‍ ഒരു വിഷമവും കാണിച്ചില്ലാ .സാരമില്ല അവന്‍ എപ്പോളും ഒരു പഠിപ്പിസ്റ്റ് ആയിരുന്നല്ലോ ..ഒന്ന് രണ്ടു തുള്ളികള്‍ അവളുടെ കണ്ണുകളില്‍ നിന്നു താഴേക്ക് ഉരുണ്ടു ഭൂമിയെ സ്പര്‍ശിച്ചു …
കാലങ്ങള്‍ കഴിഞ്ഞു പോയി .ഇപ്പൊ സ്വപ്ന വലിയ കുട്ടി ആയി ..അത് അവള്‍ക്കു തോന്നുന്നത് അപ്പുറത്തെ നാരായണ്‍ കൊച്ചാട്ടന്‍ ഇടയ്ക്കിടെ പറയുമ്പോളാണ് .“എന്റെ കൊച്ചെ ..നീ അങ്ങ് വളര്‍ന്നു സുന്ദരി ആയല്ലോ !!!”.പല്ലില്ലാത്ത മോണ കാട്ടിയുള്ള ആ ചിരി കാണുമ്പോള്‍ അവള്‍ക് തമശ ആണ് തോന്നരുള്ളത് .
സരിന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നൂ ആവോ ??അന്നത്തെ പിണക്കത്തിന് ശേഷം ഒരിക്കലും അവനെ കോണ്ടാക്റ്റ് ചെയ്യാന്‍ സ്വപ്ന ശ്രേമിചിട്ടില്ലാ ..അവന്‍ 2-3 തവണ ഫോണ്‍ ചെയ്തിരുന്നു എന്ന് അമ്മ പറഞ്ഞു .എന്തോ സ്വപ്ന അതിനു അത്ര ശ്രെധ കൊടുത്തില്ലാ .എന്തായാലും ക്ലാസ്സിലെ വര്‍ത്തമാന പെട്ടിയുടെ നമ്പര്‍ ഓര്മ ഉണ്ട് .കഥകളിയുടെ രൂപം കൊത്തിയ ഷെല്‍ഫില്‍ ആണ് ഫോണ്‍ .നമ്പര്‍ നല്ല ഓര്മ ഉണ്ട് .അവള്‍ റിസീവര്‍ കയ്യില്‍ എടുത്തു .രണ്ടു ..മൂന്നു ..രണ്ടു …അവള്‍ വീണ്ടും ആലോചിച്ചു... വിളിക്കണോ ??തനിക്കെന്ത സ്വപ്നേ സരിന്റെ കാര്യത്തില്‍ ഇത്ര താല്പര്യം എന്ന് അവന്‍ ചോദിച്ചാലോ ??അയ്യേ വേണ്ടാ ..പിന്നീടെപ്പോലെങ്കിലും ആകട്ടെ .അവള്‍ റിസീവര്‍ തിരിച്ചു വെച്ചു .”ഇല്ല ..ഞാന്‍ വിളിക്കുന്നതില്‍ എന്താ കുഴപ്പം ..ഞാനും സരിന്റെ ഫ്രന്റ് അല്ലെ??അതിലുപരി അവന്റെ സിസ്റ്റര്‍ അല്ലെ ??എനിക്ക് അവന്റെ വിവരങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ട് .”ദൈര്യം സംഭരിച്ചു അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു .അപ്പുറത്ത് റിംഗ് ചെയ്യുന്നുണ്ട് . പെട്ടെന്നൊരു സ്ത്രീ ശബ്ദം ..ഓ....അവന്റെ അമ്മയാണ്..
രാകേഷ് ഇല്ലേ ആന്റീ ??ഇത് സ്വപ്ന ആണ് ..
ഉണ്ട് ഇപ്പോള്‍ കൊടുക്കാം ..
രാകേഷ് അവന്റെ പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിശേഷങ്ങള്‍ പരയുകയിരുന്നു .വെള്ളപ്പൊക്കം കാരണം കോളേജ് അടച്ചിട്ടിരിക്കുക ആണ് പോലും .എങ്ങനെ സരിനിനെ കുറിച്ച് ചോദിക്കും എന്ന് ആലോചിക്കുക ആയിരുന്നു സ്വപ്ന .പെട്ടെന്നായിരുന്നു അവന്‍ ചോദിച്ചത് …
സ്വപ്നേ നിനക്ക് നമ്മുടെ സരിനിന്റെ കാര്യം അറിയുമോ ??..
ഇല്ല ..എന്ത് പറ്റി ??
അവന്‍ ഏതോ പ്രേമ ബന്ധത്തില്‍ പെട്ടു പോലും ..ഇപ്പൊ നരമ്പേല്‍ പിടിച്ച സ്ഥിതി ആണ് ..
സ്വപ്നക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലാ ..സരിനിനു പ്രേമമോ ..എന്തോ അവള്‍ക്കു അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലാ ..
ശബ്ധത്തില്‍ വ്യത്യാസം വരാതെ അവള്‍ ചോദിച്ചു ആരുമായി ??
അതാണ് രേസം .അവന്‍ ഇത് വരെ ആ കുട്ടിയോട് അത് പറഞ്ഞിട്ടില്ലാ..അവന്‍റെ ഏതോ പഴയ ഫ്രണ്ട് ആണ് പോലും.. നേരിട്ട് പറഞ്ഞാല്‍ കുട്ടി അക്സെപ്റ്റ് ചെയ്തില്ലെങ്കിലോ എന്നുള്ള ടെന്‍ഷന്‍ ആണ് പുള്ളിക്ക്..പക്ഷെ കക്ഷി ശെരിക്കും ഒരു വട്ടു കേസ് ആണ് ഇപ്പോള്‍..
രാകേഷ് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .അവള്‍ പക്ഷെ ഒന്നും കേള്‍ക്കുന്നുണ്ടയിരുന്നില്ലാ ..അവള്‍ മറ്റെന്തൊക്കെയോ ആലോചിക്കുക ആയിരുന്നു.തൊണ്ടയില്‍ എവിടെയോ ഒരു മുള്ളുടക്കിയ പോലെ ..എന്തോ ഒരു വിഷമം .അവള്‍ക്കു ഭൂമി മുഴുവന്‍ തന്റെ മുന്‍പില്‍ കറങ്ങുന്നത് പോലെ തോന്നി .ചിന്തകള്‍ ശൂന്യമായി തുടങ്ങി..അവള്‍ റിസീവര്‍ താഴെ വെച്ചു.. .കണ്ണുകള്‍ അറിയാതെ തുളുമ്പുന്നു ..എല്ലാത്തിനോടും ഒരു ദേഷ്യം തോന്നുന്നു..സരിനിനെ വിളിക്കണോ ..ഒരിക്കലും മറക്കാന്‍ കഴിയാത്ത നമ്പറുകള്‍ വിരലുകളിലേക്കു ഓടിയെത്തി..അല്ലെങ്കില്‍ വേണ്ടാ..പിന്നെടെപ്പോലെങ്കിലും ആകട്ടെ...അവള്‍ റിസീവര്‍ മാറ്റി വെച്ചു ..
പിന്നെയും ദിവസങ്ങള്‍ കടന്നു പോയി .സരിനിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പതുക്കെ അകന്നു തുടങ്ങി.. പൂഞ്ഞാറില്‍ വെള്ളം താഴ്ന്നു തുടങ്ങി എന്ന് പത്രത്തില്‍ കണ്ടു.രാകേഷ് തിരികെ പോയിട്ടുണ്ടാകും.ഉച്ചമയക്കം കഴിഞ്ഞു സ്വപ്ന തലേ ദിവസത്തെ പത്രത്തില്‍ കൂടി ഒരു ഓട്ട പ്രദക്ഷിണം നടത്തുക ആയിരുന്നു...പെട്ടെന്ന് ഒരു വാര്‍ത്ത അവളുടെ കണ്ണുകളില്‍ ഉടക്കി നിന്നു .വളരെ പരിചയമുള്ള ഫോട്ടോ ...
എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു …
സരിന്‍ 21 വയസ് ,ഇടമാല്യാറില്‍ മുങ്ങി മരിച്ചു .ഇറങ്ങരുത് എന്ന് പ്രത്യേകം ബോര്‍ഡ് വെച്ചിരുന്ന സ്ഥലത്ത് സുഹൃത്തുക്കളും ഒത്തു കുളിക്കാന്‍ ഇറങ്ങിയതാണ് മരണ കാരണം. ഫ്രെന്‍സും ഒത്തു ടൂര്‍ വന്നതാണ് സരിന്‍ .മറ്റു 2 പേരെയും ആള്‍ക്കാര്‍ രേക്ഷപ്പെടുത്തി …
അവളുടെ കണ്ണുകള്‍ മങ്ങി തുടങ്ങി .അക്ഷരങ്ങള്‍ അവ്യക്തംയി .അവള്‍ താഴേക്ക് വായിക്കുകയിരുന്നു .മനസ്സില്‍ എന്തൊക്കെയോ തകര്‍ന്നു വീഴുന്നു .കൈ കാലുകള്‍ കുഴഞ്ഞു അവള്‍ വീണു പോയി ..എന്തിനെന്നരിയില്ലാ …അടക്കാന്‍ കഴിയാത്ത വിഷമം .അടക്കി വെച്ചിരുന്ന കണ്ണുനീര്‍ ഒരു പ്രവാഹമായി ..ഇതൊരു സ്വപ്നം ആയിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു പോയി ..പെട്ടെന്ന് മുറ്റത്തൊരു ശബ്ദം ..
പോസ്റ്റ് ……
കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ പുറത്തേക്കു ഇറങ്ങി ചെന്നു .പോസ്റ്റ് മാന്‍ ആണ് .കയ്യില്‍ ഒരു പൊയ്തി ..
കുട്ടിക്കൊരു പാര്‍സല്‍ ഉണ്ട് .ഫ്രം അഡ്രസ് കണ്ടു അവള്‍ നടുങ്ങി .വിറയ്ക്കുന്ന കൈകളോടെ അവള്‍ അത് ഒപ്പിട്ടു വാങ്ങി .
വിറയ്ക്കുന്ന കരങ്ങളോടെ അവള്‍ ആ പാര്‍സല്‍ പൊട്ടിച്ചു നോക്കി .അതില്‍ മനൊഹരമയീ മടക്കിയ ഒരു റെഡ് കടലാസ്സ് .കൂടെ ചെറിയ ഒരു ബോക്സും .അവള്‍ ആ ലെറ്റര്‍ തുറന്നു വായിച്ചു ..അതില്‍ മറ്റൊന്നും ഇല്ലാ ..ഒരേ ഒരു വാചകം ..ഐ ലവ് യു …..അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി . ..
അവള്‍ ആ ബോക്സ് തുറന്നു നോക്കി ..അതില്‍ മനോഹരമയി അലങ്കരിച്ച ഒരു പുഷ്പ ഹൃദയം .അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ..ഞാന്‍ ഉറങ്ങിയാലും എന്റെ ഹൃദയം നിനക്കായി ഉണര്‍ന്നിരിക്കും ”…
No comments:
Post a Comment