കഭി കഭി മേരെ ദില്‍ മേം ഖയാല്‍ ആതാ ഹൈ ...
കി ജൈസേ ടുജ്ഹ്കോ ബനായ ഗയ ഹൈ മേരെ ലിയെ ...
വളരെ മനോഹരമായ ആ പാട്ട് കേട്ട് കൊണ്ടാണ് സതീഷ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.ചുറ്റുമുള്ള ഇരുളുമായി സൌഹൃതത്തിലാകാന്‍ കണ്ണുകള്‍ക്ക് രണ്ടു മൂന്നു നിമിഷങ്ങള്‍ വേണ്ടി വന്നു.അയ്യാള്‍ കണ്ണുകള്‍ തിരുമ്മി ചുറ്റും നോക്കി..ബസ് എവിടെയോ നോര്തിയിട്ടിരിക്കുകയാണ്.തൊട്ടടുത്ത ചായക്കടയിലെ ടേപ്പ് രേകൊടെരില്‍ നിന്നാണ് ആ പാട്ട് കേള്‍ക്കുന്നത്.അയാള്‍ തന്റെ സീറ്റിന്റെ സൈഡിലെ വിന്‍ഡോ പതുക്കെ ഉയര്‍ത്തി...
ഹവ്ഊ ....
പുറത്തു നിന്നുള്ള തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോള്‍ അയാള്‍ ഒന്ന് കിടുങ്ങി. തേയിലയുടെയും കാപ്പിയുടെയും കൂടിയുള്ള ഗെന്ധം കാറ്റിനോടൊപ്പം അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.പുറത്തു നിന്ന് ആരോ തമിഴും മലയാളവും കൂടി ചേര്‍ന്ന ഒരു ഭാഷ സംസാരിക്കുന്നതു കേട്ട് അയാള്‍ ഒന്ന് പുഞ്ചിരിച്ചു.
"ഹേ മിസ്റ്റര്‍..ആ ജെനല്‍ ഒന്ന് അടക്കുമോ??"..തൊട്ടടുത്തിരിക്കുന്ന താടിക്കാരന്റെ അസ്വസ്തതയോടുള്ള ചോദ്യം അയാളെ തെല്ലു ധേഷ്യപ്പെടുത്തി എങ്കിലും അയാള്‍ പതിയെ ആ വിന്‍ഡോ താഴ്ത്തി..
പുറത്തു നിന്നും അരിച്ചെത്തുന്ന നേരിയ വെളിച്ചത്തില്‍ അയാള്‍ ചുറ്റും നോക്കി.ഏകദേശം എല്ലാ യാത്രക്കാരും ഉറക്കത്തിലാണ് .ഉറക്കതെ ശല്യപ്പെടുതിക്കൊണ്ട് തണുത്ത കാറ്റ് അടിച്ചാല്‍ ആരാണ് ധെഷ്യപ്പെടതിരിക്കുക.. പുറകിലുള്ള ഏതോ ഒരു സീറ്റില്‍ നിന്നും ഉച്ചത്തിലുള്ള കൂര്‍ക്കം വലി കേള്‍ക്കുന്നുണ്ട്. അതിന്റെ താളം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചു.. അയാള്‍ വാച്ചിലേക്ക് നോക്കി...സമയം 1 .30 ..ഇനിയും രണ്ടു മൂന്നു മണിക്കൂര്‍ എടുക്കും തന്റെ സ്റ്റോപ്പ് എത്തുവാന്‍.. അയാള്‍ തന്റെ മഫ്ലെയെര്‍ തലയിലേക്ക് വലിച്ചിട്ടു സീറ്റില്‍ ചാരി കിടന്നു. കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ ശ്രേമിച്ചു എങ്കിലും അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ലാ. ഇന്ന് മാത്രമല്ല എത്രയോ നാളുകളായി ഇത് തന്നെയാണ് സ്ഥിതി.കണ്ണുകള്‍ അടച്ചാല്‍ പുഞ്ചിരിക്കുന്ന രണ്ടു മുഖങ്ങള്‍ അയ്യാളുടെ ഓര്‍മകളിലേക്ക് ഓടിയെത്തും. ആ പുഞ്ചിരി ധെയനീയമായ വിലാപമായി മാറുമ്പോള്‍ അയാളും ഉറക്കെ നിലവിളിക്കുന്നുണ്ടാകും.. തന്നെ കൊല്ലങ്ങളായി ആ നാല് കണ്ണുകള്‍ വിടാതെ പിന്‍ തുടരുകയല്ലേ?? ആരെയും ആകര്‍ഷിക്കുന്ന ആ കുരുന്നു മുഖങ്ങള്‍ തനിക്കു പേടി സ്വപ്‌നങ്ങള്‍ ആയി തീര്‍ന്നിരിക്കുന്നു….എന്നായിരുന്നു താന്‍ അവരെ ആദ്യമായി കണ്ടത്??അയാളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് പറന്നു..
മുന്നാറിലെ ടി എസ്ടെറ്റില്‍ സുപെര്‍വൈസര്‍ ആയി ജോയിന്‍ ചെയ്യുമ്പോള്‍ ആകെ അങ്കലാപ്പായിരുന്നു അയാള്‍ക്ക്. പ്യൂണ്‍ തങ്കവേലു ആണ് അയാളെ കോര്‍ട്ട്എസിലേക്ക് കൂട്ടി കൊണ്ട് പോയത്..വഴിയിലുടനീളം അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും അയാളുടെ തമിഴ് ചുവയുള്ള സംഭാഷണം എല്ലാം ഒന്നും സതീഷിനു പിടി കിട്ടിയില്ലാ.അയാളുടെ ചോധ്യങ്ങള്‍ക്കെല്ലാം വെറുതെ മൂളുക മാത്രo ചെയ്തു സതീഷ്.. വീട്ടിലെത്തി സാധനങ്ങള്‍ എല്ലാം അടുക്കി വെച്ചതിനു ശേഷം എന്താവശ്യത്തിനും തന്നെ വിളിക്കണം എന്ന് പറഞ്ഞു കൊണ്ട് തങ്ക വേലു പുറത്തേക്കിറങ്ങി.രാവിലത്തെ യാത്രയുടെ ക്ഷീണം കാരണം ആയിരിക്കാം അയാള്‍ കിടക്കയിലേക്ക് വീണു.നിദ്ര ദേവി അയാളുടെ കണ്ണുകളെ പുണരാന്‍ അധികം സമയം വേണ്ടി വന്നില്ലാ...
കൂ ക്കൂ കൂ ക്കൂ ...കൂ ക്കൂ കൂ ക്കൂ ...
ഉറക്കത്തില്‍ എവിടെയോ കിളി കരയുന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അസഹ്യതയോടെ അയാള്‍ കണ്ണുകള്‍ തുറന്നു. താന്‍ കേള്‍ക്കുന്നത് കാളിംഗ് ബെല്ലിന്റെ ശബ്ദം ആണെന്ന് മനസിലാക്കാന്‍ അയാള്‍ക്ക് പിന്നെയും സമയം വേണ്ടി വന്നു..പിറുപിറുത്തു കൊണ്ട് അയാള്‍ വാതിലിനു സമീപത്തേക്ക് നീങ്ങി..വാതിലിനു പുറത്തായി രണ്ടു കുട്ടികളെ കണ്ടു അയ്യാള്‍ അത്ഭുതപ്പെട്ടു.. ഏകദേശം 10 വയസു പ്രായം തോന്നിക്കുന്ന രണ്ടു ആണ്‍കുട്ടികള്‍…രണ്ടു പേരെയും കണ്ടാല്‍ ഒരേ പോലെ തോന്നുന്ന അവരുടെ കൈകളില്‍ എന്തോ തൂക്കി പിടിച്ചിട്ടുണ്ട്..പകുതി തുറന്ന വാതിലില്‍ കൂടി അവര്‍ വീടിനുള്ളിലേക്ക് കയറിയപ്പോള്‍ അയാള്‍ കൂടുതല്‍ അമ്പരന്നു...
"നിങ്ങള്‍ ഏതാ കുട്ടികളെ??" അയാള്‍ ചോദിച്ചു..
"തങ്കവേലുവിനെ അറിയുമോ??തങ്ക വേലുവിന്റെ മക്കള്‍ ആണ് ഞങ്ങള്‍.."
കയ്യില്‍ ഇരുന്ന പാത്രം ടേബിളില്‍ വെച്ചുകൊണ്ട് അവരില്‍ ഒരാള്‍ മറുപടി പറഞ്ഞു.മുതിര്‍ന്ന ഒരാളെ പോലെ ഉള്ള അവന്റെ സംസാരം കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു.വളരെ പെട്ടെന്ന് സതീഷ് അവരുമായി അടുത്തു..
സെന്തിലും കുമാറും ഇരട്ട കുട്ടികള്‍ ആണ്.രണ്ടു പേരും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു.ഏകാന്ത ജീവിതത്തില്‍ അവര്‍ ശെരിക്കും ഒരു ആശ്വാസമായിരുന്നു സതീഷിന്.എവിടെ പോയാലും അയാളുടെ വിരലുകളില്‍ തൂങ്ങി ഈ രണ്ടു കുരുന്നുകളും ഉണ്ടായിരുന്നു. കാലങ്ങള്‍ കടന്നു പോയി.പെട്ടെന്നായിരുന്നു അപ്രതീക്ഷിതമായി ഫാക്ടറിയില്‍ യൂണിയന്‍ പ്രശ്നം ആരംഭിച്ചത്.എല്ലാ സമരങ്ങളിലെയും പോലെ ഇവിടെയും ഉണ്ടായി കുറെ ബലിയാടുകള്‍.ന്യായമായും അതിന്റെ ഉത്തരവാദിത്തം സുപെരവിസേരില്‍ തന്നെ ചെന്നെത്തി.ഫാക്ടറിയിലെ പ്രശ്നങ്ങള്‍ അയാളെ ശെരിക്കും ബാധിക്കുന്നുണ്ടായിരുന്നു.തന്റെ ജോലി നഷ്ടപ്പെടുമോ എന്ന് പോലും അയാള്‍ സംശയിച്ചു തുടങ്ങി.അനാവശ്യമായ ചിന്തകള്‍ അയാളെ അലട്ടി തുടങ്ങി.പതുക്കെ പതുക്കെ മനസിന്റെ താളം തെറ്റുന്നത് അയാള്‍ക്ക് മനസിലാകുന്നുണ്ടായിരുന്നു..ഇപ്പോളും സെന്തിലും കുമാറും പതിവായി വരാറുണ്ടെങ്കിലും അവരുടെ സാന്നിധ്യം അയാളെ അലൂസോരപ്പെടുത്തി തുടങ്ങി.കൂടുതല്‍ സമയം ഒറ്റക്കിരിക്കാന്‍ അയാള്‍ ആഗ്രഹിച്ചു..അയാളില്‍ ഉണ്ടാകുന്ന മാറ്റം അവരെയും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്...
അയാള്‍ പതിവില്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.ശരീരമാകെ വല്ലാതെ ഉഷ്ണിക്കുന്നു. പുറത്തെ ചൂട് മുഴുവന്‍ തന്റെ ഉള്ളില്ലേക്ക് ആവാഹിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്തു കൊണ്ട് അയാള്‍ കിടക്കയിലേക്ക് വീണു.അതി വേഗം ചലിക്കുന്ന ഫാനിന്റെ ലീഫിലേക്ക് നോക്കിയാ അയാള്‍ക്ക് തല കയറുന്നത് പോലെ തോന്നി.ഫാനിന്റെ ഇടക്കിടക്കുള്ള മുരളിച്ച അയ്യാളുടെ തല്ക്കുള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ അയാള്‍ക്ക് തോന്നി..കഠിനമായ വേദന..അയാള്‍ പരാക്രമത്തോടെ മുടിയില്‍ പിടിച്ചു വലിച്ചു.തലക്കുള്ളില്‍ ഒരു സ്ഫോടനം നടക്കുന്നത് പോലെ.അയാളുടെ കണ്ണുകള്‍ ചിവന്നു തുടുത്തു..മനസില്‍ എവിടെയോ ഒരു വന്യ മൃഗം രൂപപ്പെടുന്നത് അയാള്‍ മനസിലാക്കുന്നുണ്ടായിരുന്നു. തന്റെ കണ്ട്രോള്‍ പൂര്‍ണമായും മറ്റാരോ ഏറ്റെടുക്കുന്നത് അയാള്‍ക്ക് മനസിലാകുന്നുണ്ടായിരുന്നു..തലക്കുള്ളിലെ പെരുപ്പ് കൂടി വരുന്നു..കാഴച്കള്‍ പൂര്‍ണമായും മങ്ങുന്നു….വെട്ടി മുറിച്ച സ്വന്തം വിരലുകലില്‍ നിന്നും ഒഴുകുന്ന രെക്തം....അതായിരുന്നു അയാളുടെ ഒര്‍മയില്‍ തങ്ങി നില്ക്കുന്ന അവസാനത്തെ കാഴ്ച..
അയാള്‍ക്കു ബോധം തിരിച്ചു കിട്ടുമ്പോള്‍ അയാളുടെ കാലുകള്‍ ചങ്ങലകളില്‍ ബെന്ധിക്കപ്പെട്ടിരുന്നു.അയാള്‍ എന്തൊക്കെയൊ ഓര്‍മിക്കാന്‍ ശ്രെമിച്ചു എങ്കിലും ഒരു പ്റെയോജനവും ഉണ്ടായില്ലാ...തന്നെ കാണാന്‍ എത്തിയ ആരൊടോ സെണ്ടിലിനെയും കുമാറിനെയും കുറിചു അന്വെഷിചപ്പോള്‍ അവരുടെ മുഖത്തുണ്ടായ ഭാവ മാറ്റം എന്തിനാണെന്നു അയാള്‍ക്കു മനസിലായതു പിന്നീടെപ്പൊളോ ഡൊക്റ്റര്‍ അയാളുടെ അബൊധ മനസ് ഉന്ടാക്കിയ നഷ്ടങള്‍ അയാള്‍ക്കു വിശധീകരിച്ചു കൊടുത്തപ്പൊളാണു....ജീവനു വെണ്ടി വിലപിക്കുന്ന നാലു കണ്ണുകള്‍ അയാള്‍ തന്റെ കണ്ണുകള്‍ക്കു മുന്പില്‍ കന്ടു.. ആ കുരുന്നുകളുടെ നിലവിളി അയാള്‍ അപ്പൊളും കെള്‍ക്കുന്നുന്ടായിരുന്നു.കഴുത്തറുക്കപ്പെട്ട നിലയിലുള്ള അവരുടെ രൂപം..അയാള്‍ ഉറക്കെ നിലവിളിച്ചു….
"സാര്‍...എന്തു പറ്റി.."അയാളെ പിടിചു കുലുക്കി കൊണ്ടു കണ്ടക്ടര്‍ ചൊദിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
ബസ് ഇറങി അയാള്‍ പള്ളീയെ ലെക്ഷ്യമാക്കി നടന്നു.സെന്തില്‍ , കുമാര്‍ എന്നെഴുതിയിറ്റുള്ള കല്ലറയുടെ മുന്പില്‍ നില്ക്കുമ്പോള്‍ അയാള്‍ പൊട്ടിക്കരയുക ആയിരുന്നു.വിറയാര്‍ന്ന ചുണ്ടുകള്‍ ഇങനെ മന്ത്രിക്കുന്നുന്ടായിരുന്നു.." എന്ടെ പ്രീയപ്പെട്ട പനിനീര്‍ പൂക്കളേ..... എന്നൊടു ക്ഷെമിക്കൂ..
അയാളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന തുള്ളികളുടെ ഉപ്പു രെസം അയാള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു.....
No comments:
Post a Comment